entertainment

25 വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹ വേഷത്തില്‍ എത്തിയ അച്ഛന്‍, ചിത്രം പങ്കുവെച്ച് നമിത് പ്രമോദ്

മലയാളികളുടെ ഏറെ പ്രിയപ്പെട്ട യുവ നടിമാരില്‍ ഒരാളാണ് നമിത പ്രമോദ്. മിനിസ്‌ക്രീനിലൂടെ അഭിനയ ജീവിതം ആരംഭിച്ച താരം ഇപ്പോള്‍ ബിഗ്‌സ്‌ക്രീനില്‍ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങി നില്‍ക്കുകയാണ്. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി നമിത മാറി. വേളാങ്കണ്ണി മാതാവ്, അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ പരമ്പരകളില്‍ ശ്രദ്ധേയമായ വേഷം നമിത അവതരിപ്പിച്ചു. പിന്നീട് ബിഗ്‌സ്‌ക്രീനിലേക്ക് ചേക്കേറിയ നമിതയെ തേടി നിരവധി അവസരങ്ങളാണ് എത്തിയത്. നായികയായി നിരവധി ചിത്രങ്ങളില്‍ നടി തിളങ്ങി.

സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നമിത. ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. ഇപ്പോള്‍ നമിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വിവാഹ വേഷത്തില്‍ എത്തിയ അച്ഛന്റെ വേഷമാണ് നമിത പങ്കുവെച്ചത്. ‘എന്റെ സുന്ദരന്‍’ എന്ന് വിശേഷിപ്പിച്ചാണ് നമിത അച്ഛന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

കല്യാണ ദിവസം ധരിച്ച മുണ്ടും ജുബ്ബയും അച്ഛന്‍ വീണ്ടും അണിഞ്ഞപ്പോള്‍ ഫോട്ടൊയെടുത്ത് നമിത ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് ആയി പോസ്റ്റ് ചെയ്യുകയായിരുന്നു. അമ്മയാണ് അച്ഛന്റെ സ്‌റ്റൈലിസ്റ്റ് എന്നും താരം കുറിച്ചു. അടുത്തിടെയാണ് പുതിയ വീട്ടിലേക്ക് നമിതയും കുടുംബവും മാറിയത്. വീടിന്റെ പാലുകാച്ചല്‍ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവച്ചിരുന്നു. അല്‍ മല്ലുവാണ് നമിതയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. പ്രൊഫസര്‍ ഡിങ്കന്‍ അടക്കമുള്ള സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

Karma News Network

Recent Posts

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

3 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

32 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

40 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

2 hours ago