entertainment

കറുപ്പില്‍ അതി മനോഹരിയായി നമിത പ്രമോദ്, വൈറലായി ചിത്രങ്ങള്‍

മലയാളികളുടെ പ്രിയപ്പെട്ട യുവ നടിമാരില്‍ ഒരാളാണ് നമിത പ്രമോദ്. ബാലതാരമായി എത്തിയ താരം ഇപ്പോള്‍ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാള്‍ കൂടിയാണ്. വേളാങ്കണ്ണി മാതാവ് എന്ന പരമ്പരയിലൂടെയാണ് താരം ക്യാമറക്ക് മുന്നില്‍ എത്തുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോളാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. പരമ്പരയില്‍ മാതാവിന്റെ വേഷമായിരുന്നു നമിതയുടെ അഭിനയ അരങ്ങേറ്റം. തുടര്‍ന്ന് അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.

രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലും നമിത തുടക്കം കുറിച്ചു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘പുതിയ തീരങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് നമിത നായികയാവുന്നത്. തുടര്‍ന്ന് സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ലോ പോയിന്റ്, വിക്രമാദിത്യന്‍, ഓര്‍മ്മയുണ്ടോ മുഖം, ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി, മാര്‍ഗംകളി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നമിത വേഷമിട്ടു. ‘അല്‍ മല്ലു’ ആയിരുന്നു ഒടുവില്‍ തിയേറ്റില്‍ എത്തിയ നമിത ചിത്രം.

സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത് നമിത പങ്കുവെച്ച പുതിയ ചിത്രങ്ങളാണ്. തിളങ്ങുന്ന കറുപ്പ് നിറത്തിലുള്ള ട്രെന്‍ഡി ഗൗണില്‍ അതിസുന്ദരിയായിട്ടാണ് നമിത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അക്‌സസറീസ് ഒന്നുമില്ലാതെ പ്ലെയിന്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രശ്മി മുരളീധരന്‍ ആണ് സ്റ്റൈലിങ്. അവിനാശ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

Karma News Network

Recent Posts

ഡൽഹിയിലെ വീടിന് നേരെ കരി ഓയിൽ ഒഴിച്ചു, ജയ് ഇസ്രായേൽ എന്ന പോസ്റ്ററും പതിച്ചു- അസദുദ്ദീൻ ഒവൈസി

ഡൽഹിയിലെ തന്റെ വീടിന് നേരെ അജ്ഞാതർ കരി ഓയിൽ ഒഴിച്ചെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ്…

13 mins ago

‘സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ…’ വികാരഭരിതനായി മമ്മൂട്ടി

നടൻ സിദ്ധിഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ വികാരഭരിതനായി നടൻ മമ്മൂട്ടി. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഹൃദസസ്പർശിയായ ഒറ്റവരി കുറിപ്പും മമ്മൂട്ടി പങ്കുവച്ചു.…

42 mins ago

സംസ്ഥാനത്ത് ഇന്നും മഴ തന്നെ, 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…

1 hour ago

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

9 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

9 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

9 hours ago