തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു നമിത. ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് താരം തിളങ്ങിയത്. ഗോസിപ്പുകള്‍ക്കും ഒട്ടും കുറവില്ലായിരുന്നു. ഇതില്‍ ഒന്നായിരുന്നു നടന് ശരത് ബാബുവുമായി താരം പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍. നമിതയും ശരത് ബാബുവും പ്രണയത്തിലാണെന്നും ഒരുമിച്ചാണ് താമസിക്കുന്നതെന്നും ഉടനെ വിവാഹം കഴിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ആ ഗോസിപ്പുകളെ കുറിച്ച് നമിതയുടെ ഭര്‍ത്താവ് തന്നെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
”വിവാഹ ശേഷം നമിത എനിക്കൊപ്പമാണ് ജീവിക്കുന്നത്. ഇതൊന്നും അവള് കാര്യമാക്കുന്നില്ല. എന്തുകൊണ്ടാണ് അങ്ങനൊരു ഗോസിപ്പ് ഉണ്ടായതെന്ന് ഞങ്ങള്‍ക്കറിയില്ല. ശരത് ബാബു ആരാണെന്ന് പോലും ഞങ്ങള്‍ക്കറിയില്ല. ഞങ്ങളതൊന്നും കാര്യമാക്കിയെടുത്തിട്ടില്ല. ഈ ഗോസിപ്പുകള്‍ അദ്ദേഹത്തേയും ബാധിക്കുന്നുണ്ടാകും. അദ്ദേഹം മുതിര്‍ന്ന വ്യക്തിയാണ്. മുതിര്‍ന്ന നടനാണ്. അദ്ദേഹത്തിന് ഒരു ബന്ധമുണ്ടെന്ന് ഗോസിപ്പുണ്ടാക്കുന്നത് തെറ്റാണ്. ഇത് വ്യക്തി ജീവിതങ്ങളെ ബാധിക്കുന്ന കാര്യമാണ്” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
നേരത്തെ നമിതയും ഗോസിപ്പുകളെക്കുറിച്ച് പ്രതികരിച്ചിരുന്നു. ”ശരത് ബാബു ആരാണെന്ന് പോലും എനിക്കറിയില്ല. എങ്ങനെയാണ് മാധ്യമങ്ങളില്‍ ഇങ്ങനൊരു ഗോസിപ്പ് ഉടലെടുത്തത് എന്നെനിക്ക് അറിയില്ല. എന്നേക്കാള്‍ ഇരട്ടിപ്രായമുള്ളൊരു വ്യക്തിയെ ഞാന്‍ വിവാഹം കഴിക്കുമെന്നത് തീര്‍ത്തും തെറ്റായ വാര്‍ത്തയാണ്” എന്നായിരുന്നു അന്ന് നമിത പറഞ്ഞത്.
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന് പറഞ്ഞു.…
പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…