സച്ചിയുടെ അപ്രതീക്ഷിത വിയോഗത്തിൻറെ ഞെട്ടലിലാണ് മലയാള സിനിമ ലോകം. അവിസ്മരണീയമായ ഒരുപിടി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച് കൊണ്ട് ഇനിയും പറയാൻ ഒരുപാട് കഥകൾ ബാക്കി നിർത്തിയാണ് സച്ചി യാത്രയായത്. സച്ചിയെ അടുത്തറിയുന്നവരെല്ലാം ആതീവ ദുംഖത്തിലാണ്. അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയയാ നഞ്ചമ്മയും അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ്.
“ആട് മാട് മേച്ച് നടന്ന എന്നെ, സച്ചി സാറാണ് നാട്ടിൽ അറിയുന്ന ആളാക്കി മാറ്റിയത്. എനിക്കറിയില്ല എന്ത് പറയണമെന്ന്, കുറച്ച് ദിവസം മുൻപ് കാണാൻ വരുമെന്ന് പറഞ്ഞിരുന്നു. ഈ മരണം സഹിക്കാനാവുന്നില്ല.” സംവിധായകൻ സച്ചിയുടെ മരണം അറിഞ്ഞ നഞ്ചമ്മയ്ക്ക് സങ്കടം സഹിയ്ക്കാനാവുന്നില്ല. തന്നെ നാടറിയുന്ന ആളാക്കി മാറ്റിയത് സച്ചിയാണെന്നും, തന്നെ കാണാൻ വരുമെന്ന് കുറച്ച് ദിവസം മുമ്പ് അദ്ദേഹം പറഞ്ഞിരുന്നുവെന്നും നഞ്ചമ്മ പറഞ്ഞു.
“ആട് മാട് മേച്ചു നടന്ന എന്നെ എറണാകുളത്തേക്ക് വിളിച്ചു വരുത്തി ഈ അളവിൽ ആളുകൾക്കിടയിൽ ഫേമസ് ആക്കി മാറ്റിയത് സച്ചി സാറാണ്.നാട്ടുകാർക്കിടയിൽ അറിയപ്പെടുന്നവളാക്കിയത് സച്ചി സാറാണ്. എന്ത് പറയണം എന്ന് എനിക്ക് അറിയില്ല. എനിക്ക് വേണ്ടി സച്ചി സാർ ചെയ്ത കാര്യങ്ങൾ എന്നും ഓർത്തിരിക്കാൻ പറ്റുന്ന സന്തോഷം ഉളവാക്കുന്ന കാര്യങ്ങൾ ആണ്. എനിക്ക് സച്ചി സാറിനെ കാണണം എന്ന് ആഗ്രഹമുണ്ട്. എന്നെ കാണാൻ വരാം എന്ന് സച്ചി സാർ പറഞ്ഞിരുന്നത് എൻറെ മനസിൽ ഉണ്ട് എന്നിട്ട് പെട്ടെന്ന് സാർ പോയി. എനിക്ക് പറയാൻ പറ്റുന്നില്ല ഒന്നും. പറയാൻ ഉള്ള വാക്കുകളേക്കാൾ വലിയ സങ്കടം എൻറെ മനസ്സിൽ ഉണ്ട്. ആടുമാടു മേച്ചു നടന്ന ആളാണ് ഞാൻ.
സംവിധായകൻ മാത്രമായിരുന്നില്ല. മകനെപോലെയായിരുന്നു നഞ്ചമ്മയ്ക്ക് സച്ചി. നഞ്ചമ്മയുടെ പാട്ടുകൾ മാത്രമായിരുന്നില്ല, നഞ്ചമ്മയേയും സച്ചി അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു. പാട്ടുകാരിയാണെങ്കിലും അയ്യപ്പനും കോശിയും എന്ന സിനിമയിൽ പാടിയതോടെയാണ് നഞ്ചമ്മ നാടറിയുന്ന പാട്ടുകാരിയായത്.
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…