entertainment

പ്രതിഫലം കണക്ക് പറഞ്ഞ് വാങ്ങും, നഞ്ചിയമ്മ പറയുന്നു

സച്ചിയുടെ സംവിധാനത്തില്‍ ഒരുങ്ങി പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച് എത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് ആദിവാസി ഗായികയായ നഞ്ചിയമ്മ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിലെ കലക്കാത്ത എന്ന നഞ്ചിയമ്മയുടെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു കൊച്ചു വേഷത്തില്‍ അവര്‍ അഭിനയിക്കുകയും ചെയ്തു. പാട്ടും ചിത്രവും ഹിറ്റ് ആയി മാറിയതോടെ നഞ്ചിയമ്മയെയും ആ ശബ്ദത്തെയും മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തു.

എന്നാല്‍ സിനിമയിലൂടെ പ്രശസ്തയായതോടെ താന്‍ മുമ്പ ചെയ്തിരുന്ന തൊഴിലുറപ്പ് പോകാന്‍ സാധിക്കാതെയായി എന്നും അത് കാരണം സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ താന്‍ അതിലൂടെ കിട്ടുന്ന പ്രതിഫലം കണക്ക് പറഞ്ഞ് വാങ്ങാന്‍ തുടങ്ങിയെന്നും പറയുകയാണ് നഞ്ചിയമ്മ. ഒരു മലയാളം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നഞ്ചിയമ്മയുടെ പ്രതികരണം.

‘സിനിമയില്‍ കണ്ടതിനു ശേഷം അവരെന്നെ ജോലിക്കെടുക്കാതെയായി. നീ പണിയെടുത്താല്‍ ഞങ്ങളെ പഞ്ചായത്തില്‍ ചീത്ത പറയുമെന്നാണ് അവര്‍ പറയുക. അങ്ങനെ ആ പണിയും പോയി. പരിപാടിക്ക് പോവുമ്പോള്‍ കിട്ടുന്ന തുക ചെലവിനെടുക്കും. ആ കിട്ടുന്ന പൈസക്കുളള സാധനങ്ങള്‍ വാങ്ങും. അരി ഗവണ്‍മെന്റ് തരും. എന്നാലും ബാക്കി സാധനങ്ങള്‍ വാങ്ങണ്ടേ?’നഞ്ചിയമ്മ ചോദിക്കുന്നു.

ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാനായി പോകുമ്പോള്‍ തനിക്ക് ആവശ്യമായുള്ള പണം വേണമെന്ന് പറയും. പണിയെല്ലാം വിട്ട്, ആടിനെയും പശുവിനെയും നോക്കുന്നത് ഒഴിവാക്കി വേണം സിനിമയില്‍ അഭിനയിക്കാന്‍ പോകേണ്ടത്. കണക്ക് പറഞ്ഞ് പ്രതിഫലം വാങ്ങിയില്ലെങ്കില്‍ ജീവിക്കാന്‍ സാധിക്കില്ല.- നഞ്ചിയമ്മ പറഞ്ഞു.

Karma News Network

Recent Posts

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

20 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

37 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

53 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

1 hour ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

1 hour ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

2 hours ago