topnews

വനം വകുപ്പ് വാച്ചര്‍മാരുടെ അനുമതിയോടെയാണ് പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയതെന്ന് നാരായണ സ്വാമി

തിരുവനന്തപുരം. പൊമ്പമ്പലമേട്ടില്‍ പൂജ നടത്തിയത് വനം വാച്ചര്‍മാരുടെ അനുമതിയോടെയെന്ന് പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കടന്ന് പൂജ നടത്തിയ നാരായണ സ്വാമി. അതീവ സുരക്ഷ മേഖലയില്‍ പ്രവേശിച്ചതിന് ഇയാള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. പൂജ നടത്തുന്നതിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് ഇയാള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തത്. വനം വകുപ്പിന്റെ വാച്ചര്‍മാരാണ് പൊന്നമ്പലമേട്ടില്‍ പ്രവേശിക്കുവാന്‍ അനുമതി നല്‍കിയതെന്നും.

പൂജ നടത്തുവാന്‍ വേണ്ട സഹായങ്ങള്‍ നല്‍കിയതെന്നും നാരായണ സ്വാമി പറയുന്നു. മുമ്പ് ശബരിമല കീഴ്ശാന്തിയുടെ സഹായിയായി ജോലി ചെയ്തിരുന്നു. എല്ലാ വര്‍ഷവും ശബരിമല സന്ദര്‍ശനം നടത്താറുണ്ട്. തീര്‍ഥാടനം നടത്തുന്ന എല്ലാ സ്ഥലങ്ങളിലും പൂജ ചെയ്ത് പ്രാര്‍ഥിക്കാറുണ്ടെന്നും നാരായണ സ്വാമി പറയുന്നു. പൊന്നമ്പലമേട്ടില്‍ പോയപ്പോല്‍ പൂജ ചെയ്യണമെന്ന് ആഗ്രഹം തോന്നി ചെയ്തതാണെന്നും നാരയണ സ്വാമി പറഞ്ഞു.

പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയതില്‍ എന്താണ് തെറ്റ്. അയ്യപ്പനുവേണ്ടി മരിക്കുവാന്‍ വരെ തയ്യാറാണെന്നും. കൂടെയുള്ളത് പൂജാ സാധനങ്ങള്‍ കൊണ്ടുവന്നവരാണെന്നും നാരായണ സ്വാമു പറഞ്ഞു. പൊന്നമ്പലമേട് അതീവ സുരക്ഷ മേഖലയാണെന്ന് അറിയില്ലായിരുന്നു. ആദ്യമായിട്ടാണ് പോകുന്നതെന്നും പോലീസില്‍ നിന്നോ വനം വകുപ്പില്‍ നിന്നോ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും നാരായണ സ്വാമി പറഞ്ഞു.

Karma News Network

Recent Posts

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

27 mins ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

30 mins ago

വ്യാജ ഡോക്ടര്‍, കുന്നംകുളത്ത് പിടിയിലായത് അസം സ്വദേശി

കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന…

57 mins ago

ഐ.എസ്. ഭീകരര്‍ അറസ്റ്റിൽ; വിമാനത്താവളത്തിൽ നിന്ന് പിടിയിലായത് ശ്രീലങ്കൻ സ്വദേശികളായ നാലുപേർ

അഹമ്മദാബാദ് : നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പിടിയിൽ. തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര…

1 hour ago

തലസ്ഥാനത്തെ വെള്ളക്കെട്ട്, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി മേയർ

തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്‌താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…

2 hours ago

നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ, ജിഷാ കേസിന്റെ വിധിയിൽ ബി.എ. ആളൂര്‍

കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…

2 hours ago