topnews

സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്‌ളാഗ്ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരളം കാത്തിരുന്ന നിമിഷം

തിരുവനന്തപുരം: കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ്ഓഫ് ചെയ്തു. മലയാളികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് അദ്ദേഹം വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് തലസ്ഥാനത്ത് പച്ചക്കൊടി കിട്ടിയിരിക്കുന്നത്. ഇതോടെ കേരളത്തിലും വന്ദേ ഭാരത് എന്നത് യാഥാർഥ്യമായിരിക്കുന്നു. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ആദ്യ യാത്രയിൽ മോദി പങ്കെടുക്കില്ല. പകരം തിരുവനന്തപുരം റയിൽവേ സ്റ്റേഷനുള്ളിൽവെച്ച് തന്നെ സ്കൂൾ കുട്ടികളുമായി സംസാരിക്കും. 20 മിനിറ്റോളം അദ്ദേഹം ഇവിടെ ഉണ്ടാകും.

ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഉദ്‌ഘാടനത്തിന് ശേഷം അദ്ദേഹം കേരളത്തിലെ ആദ്യത്തെ വാട്ടർ മെട്രോയും ഉദ്ഘാടനം ചെയ്യുന്നുന്നതാണ്. ഒപ്പം തിരുവനന്തപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന് മോദി തറക്കല്ലിടും. ഇത് രാജ്യത്തെ തന്നെ ആദ്യത്തേതാണ്. ഡിജിറ്റൽ സയൻസ് പാർക്ക് കേരളത്തിന്റെ വിജ്ഞാന രംഗത്തെ മുന്നേറ്റങ്ങൾക്ക് ഊർജ്ജമാകും എന്നാണു കണക്കാക്കുന്നത്.

കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ ബുള്ളറ്റ് പ്രൂഫ് കാറിൽ മോദി റോഡ് ഷോ നടത്തുമെന്ന് കരുതിയിരുന്ന ജനങ്ങൾക്കിടയി ലേക്ക് കാൽനടയായി നടന്നു വന്നു ഹൃദയം കവർന്ന സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ ആകെ ചർച്ചയായി. ഏവർക്കും അഭിവാദ്യം അര്‍പ്പിച്ച് മോദി സേക്രഡ് ഹാര്‍ട്ട് കോളജിലേക്ക് 1.8 കിലോമീറ്റര്‍ കാല്‍നടയായാണ് എത്തിയത്. കേരളത്തിലെ യുവാക്കളെയും രാഷ്ട്ര നേതാവിനെ ഒരു നോക്ക് കാണാൻ റോഡിൻറെ ഇരു വശങ്ങളിലും തടിച്ചു കൂടിയ ജനങ്ങളുടെയും മനസ്സുകളിലേക്ക് നടന്നു കയറുകയായിരുന്നു ഇതോടെ മോദി.

Karma News Network

Recent Posts

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ലഡാക്കിൽ നദിയിലൂടെ റിവർ ക്രോസിങ്ങ് നടത്തിയ നിരവധി സൈനീകർ മരിച്ചതായി ഭയപ്പെടുന്നു എന്ന് പ്രതിരോധ ഉദ്യോഗസ്ഥരുടെ പ്രസ്താവനയിൽ പറയുന്നു. പീരങ്കി…

2 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

33 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

51 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago