Premium

യുപിയില്‍ മദ്രസകളില്‍ ദേശീയഗാനം ആലപിക്കണമെന്ന് കര്‍ശന നിര്‍ദേശം madrasa

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി മുസ്‌ളീം കുട്ടികള്‍ മത പഠനം നടത്തുന്ന മദ്രസകളില്‍(madrasa) ദേശീയ ഗാനമായ(national anthem) ജനഗണ മന പാടണം എന്ന് ഉത്തര്‍ പ്രദേശില്‍ മദ്രസ എഡ്യൂക്കേഷന്‍ ബോര്‍ഡിന്റെ കര്‍ശന നിര്‍ദ്ദേശം. ക്ലാസുകള്‍ തുടങ്ങുമ്പോള്‍ ഈശ്വര പ്രാര്‍ഥനക്കൊപ്പം തന്നെ ദേശീയ ഗാനം കൂടി പാടണമെന്നാണ് നിര്‍ദ്ദേശം. ഇന്ത്യയിലെ വിവിധ മുസ്ലീം തീവ്ര ഗ്രൂപ്പുകള്‍ സ്വന്തമായ ഇസ്ലാമിക ഇടവും രാജ്യവും ഇന്നല്ലെങ്കില്‍ നാളെ ഇന്ത്യയില്‍ തീര്‍ക്കാന്‍ ആകും എന്ന രീതിയില്‍ മുന്നേറുമ്പോഴാണ് ഇത്തരത്തില്‍ രാജ്യ സ്‌നേഹം മുസ്ലീം കുട്ടികളില്‍ വളര്‍ത്താനുള്ള തീരുമാനവും വന്നിരിക്കുന്നത്. മദ്രസകളില്‍ ദേശീയ ഗാനം പാടണം എന്ന മദ്രസ എഡ്യുക്കേഷന്‍ ബോര്‍ഡ് നിര്‍ദ്ദേശം അതിനാല്‍ തന്നെ എത്ര മദ്രസകളില്‍ നടപ്പാക്കും എന്ന് കണ്ടറിയണം. ഇന്ത്യ കീഴടക്കണം എന്നും മുസ്ലീം ആധിപത്യത്തിനു കീഴില്‍ ആക്കണം എന്നുമാണ് ഐ എസ്, ഹിസ്ബുള്‍ മുജാഹിദ്, ജാമിത് ഉള്‍ അന്‍സാര്‍, ഹാര്‍കറ്റ് ഉല്‍ മുജാഹിദ്, ഇന്ത്യന്‍ മുജാഹിദ് തുടങ്ങി അനേകം ഭീകര സംഘടനകളുടെ പ്രഖ്യാപിതമായ ലക്ഷ്യം. ഇന്ത്യ കീഴടക്കുന്നവര്‍ക്ക് മരണ ശേഷം ഉള്ള സൗഭാഗ്യങ്ങള്‍ ഹദീസുകളിലും വിവരിക്കുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ മദ്രസകളില്‍ ദേശീയ ഗാനം ആലപിക്കണം എന്ന നിര്‍ദ്ദേശം രാജ്യ വ്യാപകമായി മുസ്ലീം പണ്ഡിതന്മാര്‍ നടപ്പാക്കുമോ എന്നും നോക്കി കാണണം.

ഇന്ത്യയില്‍ ആധിപത്യം ഉറപ്പിച്ചത് 7മത് നൂറ്റാണ്ടിലാണ്. ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലീംഗള്‍ ഉള്ള രണ്ടാമത്തെയോ മൂന്നാമത്തെയോ രാജ്യമാണ് ഇന്ത്യ. ഏഴാം നൂറ്റാണ്ടില്‍ അറബികള്‍ സിന്ധ് കീഴടക്കിയപ്പോള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഉള്‍നാടുകളില്‍ എത്തിയ ഇസ്ലാം പിന്നീട് 12-ആം നൂറ്റാണ്ടില്‍ ഉത്തരേന്ത്യയിലും എത്തുകയായിരുന്നു. എന്നാല്‍ മുസ്ലീം മതത്തിനു സാംസ്‌കാരികവുമായ പൈതൃകത്തിന്റെ ഭാഗമായിത്തീരാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യന്‍ രീതിയില്‍ ഉള്ള വിവാഹം, നിലവിളക്ക്, കുങ്കുമം, പുഷ്പ വൃഷ്ടിയും ദേശീയ പുഷ്പവും, ദേശീയ മൃഗം, ആര്‍ഷ ഭാരത സംസ്‌കാരം, മഹാ ഭാരത യുദ്ധവും ചരിത്രവും, മുസ്‌ളീം മതം ഉണ്ടാകുന്നതിനും അനേക കാലഘട്റ്റം മുമ്പുള്ള മഹര്‍ഷി സംസ്‌കാരം ഇതിനേ ഒന്നും ഇസ്‌ളാം മതം ഉള്‍കൊള്ളുന്നില്ല. മതപരമായ നിലപാടുകള്‍ മൂലം ഇതെല്ലാം അകറ്റി നിര്‍ത്തുകയായിരുന്നു.

എന്നാല്‍ ഇസ്ലാം മതത്തിനും മുമ്പേ ഇന്ത്യയില്‍ എത്തിയ ക്രിസ്ത്യന്‍ മതം ആകട്ടേ കാലക്രമേണ ഭാരതീയ ആചാരവുമായി ഇണങ്ങി മാറ്റങ്ങള്‍ വരുത്തി. ഇന്ത്യന്‍ വാസ്തു ശില്പ മോഡലുകള്‍ മുതല്‍ നിലവിളക്കും ആചാരവും, വിവാഹവും എല്ലാം ഭാരതീയ രീതിയിലേക്ക് മാറ്റുകയായിരുന്നു. മാത്രമല്ല ഭാരത സഭകള്‍ ഉണ്ടാക്കുകയും ഭാരതീയമായ നേതൃത്വം പല ക്രിസ്ത്യന്‍ സഭകള്‍ക്കും ഉണ്ടാവുകയും ചെയ്തിരുന്നു.

ഇസ്ലാം മതത്തിലാവട്ടേ ദേശീയതയുമായി ലയിച്ച് ചേരുന്നതിലും ഇന്ത്യന്‍ ഇസ്ലാം എന്ന പ്രയോഗത്തിനും തടസമായി മതപരമായ വിലക്കുകള്‍ തന്നെയായിരുന്നു കടമ്പകള്‍. ഇപ്പോള്‍ യു പിയില്‍ വന്നിരിക്കുന്ന പുതിയ മാറ്റങ്ങള്‍ എത്ര ത്തോളം നടപ്പാകാനും എന്നും കണ്ടറിയണം.ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന് ഉത്തര്‍പ്രദേശിലെ മദ്രസ്സകള്‍ക്ക് നിര്‍ണ്ണായക നിര്‍ദ്ദേശം നല്‍കിയത് കുട്ടികള്‍ക്കുള്ളില്‍ രാജ്യസ്നേഹം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമാണ്.കഴിഞ്ഞ ദിവസം ചേര്‍ന്ന യുപി മദ്രസ എഡ്യുക്കേഷന്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്. ഇതോടൊപ്പം എല്ലാ വര്‍ഷവും വാര്‍ഷിക പരീക്ഷ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ പരീക്ഷ മേയ് 14 മുതല്‍ ആരംഭിക്കും. പാഠ്യപദ്ധതിയില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സാമൂഹിക ശാസ്ത്രം, സയന്‍സ് എന്നീ വിഷയങ്ങളും ഉള്‍പ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2017 ല്‍ എല്ലാ സ്വാതന്ത്ര്യദിനത്തിലും മദ്രസകളില്‍ ദേശീയഗാനം ആലപിക്കണമെന്നും, ദേശീയപതാക ഉയര്‍ത്തണമെന്നും മദ്രസ്സ ബോര്‍ഡ് ഉത്തരവിട്ടിരുന്നു.എന്നാല്‍ ഇത് നടപ്പാക്കിയിരുന്നില്ല. ഇപ്പോള്‍ വീണ്ടും ഇന്ത്യന്‍ സംസ്‌കാരത്തിലേക്ക് മാറണം എന്ന സൂചനകള്‍ തന്നെയാണ് പുതിയ നിര്‍ദ്ദേശത്തിന്റെയും ലക്ഷ്യവും സൂചനയും.

Karma News Network

Recent Posts

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

13 mins ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

42 mins ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

1 hour ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

10 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

10 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

11 hours ago