national

അതിജീവിതയുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള കോടതിയുടെ പരാമര്‍ശങ്ങള്‍ അതീവ ദൗര്‍ഭാഗ്യകരം; അപലപിച്ച് ദേശീയ വനിതാ കമ്മീഷന്‍

സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ കോഴിക്കോട് സെഷന്‍സ് കോടതി നിരീക്ഷണങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ. ലൈംഗിക അതിക്രമ കേസില്‍ പരാതിക്കാരിയുടെ വസ്ത്രം സംബന്ധിച്ച കോടതിയുടെ നിരീക്ഷണം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് രേഖ ശര്‍മ പ്രതികരിച്ചു. വിധിയിലെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കോടതി അവഗണിച്ചെന്നും രേഖ ശര്‍മ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ പ്രതികരണം. എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനെതിരായ പീഡനക്കേസിലെ ഉത്തരവിലായിരുന്നു കോടതിയുടെ വിവാദ പരാമര്‍ശം.

പരാതിക്കാരി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡന പരാതി നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. ജാമ്യാപേക്ഷയ്ക്കൊപ്പം സിവിക് ചന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ച ചിത്രങ്ങളില്‍ പരാതിക്കാരിയുടെ വസ്ത്രധാരണരീതി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാണെന്നും, പരാതിക്കാരിയെ ബലം പ്രയോഗിക്കാന്‍ അംഗപരിമിതനായ പ്രതിക്ക് കഴിയുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ പ്രതി ഹാജരാക്കിയ ഫോട്ടോകൾ തെളിവായെടുത്താണ് കോടതി നിലപാടെടുത്തത്. യുവതിയുടെ ശരീരഭാഗങ്ങൾ കാണുന്ന നിലയിലായിരുന്നു ഫോട്ടോ. ഇത്തരത്തിൽ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354-എ വകുപ്പ് നിലനില്‍ക്കില്ലെന്നായിരുന്നു കോടതി നിലപാട്.

ആഗസ്റ്റ് 12ന് തന്നെ സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. എന്നാൽ ഉത്തരവിന്റെ പകർപ്പ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സ്തീവിരുദ്ധവും നിയമ ലംഘനവുമാണ് ഉത്തരവിലെ പരാമ‍ർശങ്ങളെന്ന് നിയമരംഗത്തെയും പൊതുരംഗത്തെയും പ്രമുഖർ കുറ്റപ്പെടുത്തുന്നു. സെഷൻസ് ജഡ്ജിയുടെ പരാമ‍ർശത്തിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകാനാണ് പരാതിക്കാരിയുടെ തീരുമാനം. അപ്പീൽ നൽകാൻ പ്രോസിക്യൂഷനും ആലോചിക്കുന്നുണ്ട്. ഉത്തരവിൽ പ്രതിയുടെ മക്കളുടെ സ്ഥാനമാനങ്ങളടക്കം ചൂണ്ടിക്കാട്ടി സമൂഹത്തിൽ ഉന്നത പദവിയുള്ളയാൾ പീഡനം നടത്താനിടയില്ലെന്നും പറയുന്നുണ്ട്. ഇത്തരത്തിലുള്ള നിഗമനങ്ങളും ശരിയല്ലെന്നും വിമർശനമുയരുന്നുണ്ട്.

Karma News Network

Recent Posts

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് വിവാദം, കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണം- യൂത്ത് കോണ്‍ഗ്രസ്

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്.…

16 mins ago

മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി സന്ദർശിച്ച് ദിലീപ്

മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ച് നടൻ ദിലീപ്. കോലഞ്ചേരിയിലെ മഹേഷിന്റെ വീട്ടിലെത്തിയായിരുന്നു സുഖ വിവരങ്ങൾ ദിലീപ് തിരക്കിയത്. കൈനിറയെ…

48 mins ago

മകള്‍ക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം

പെരുന്നാൾ ​ദിനത്തിൽ മകള്‍ക്ക് സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം. യുവാവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തൃശ്ശൂർ ചേലക്കോട്…

1 hour ago

ബംഗാളിലെ ട്രെയിൻ അപകടത്തിൽ അഞ്ച് മരണം, 30ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…

2 hours ago

പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി മമ്മൂട്ടി

നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ഈദ് ഗാഹിൽ മമ്മൂട്ടി പങ്കെടുക്കാറുണ്ട്. ഇത്തവണയും മമ്മൂട്ടി പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി. കടവന്ത്ര സലഫി മസ്ജിദിൽ…

2 hours ago

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത് പാമ്പ്,വിദ്യാർഥികൾക്ക് വിഷബാധ

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി. വിദ്യാർഥികൾ വിഷബാധ ഏറ്റതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹോസ്റ്റലിലെ വെജിറ്റബിൾ സ്റ്റൂവിൽ ചത്ത…

2 hours ago