നൂറനാട് : നൗഷാദിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചത് പൊലീസിന്റെ ക്രൂരമർദനത്തെ തുടർന്നെന്ന് അഫ്സാന. പത്തനംതിട്ടയിൽ നിന്നു കാണാതായ പത്തനംതിട്ട കലഞ്ഞൂർ പാടം വണ്ടണിപടിഞ്ഞാറ്റേതിൽ നൗഷാദിനെ തൊടുപുഴയിലെ തൊമ്മൻകുത്തിൽനിന്നു കണ്ടെത്തിയത്തോടെ ഭാര്യ എന്തിന് ചെയ്യാത്ത കുറ്റം സമ്മതിച്ചുവെന്ന ചോദ്യം ഉയർന്നുവന്നു. ഒന്നര വർഷം മുൻപാണ് യുവാവിനെ കാണാതായത്. ഇതിലെ ദുരൂഹത മാറ്റാനായി പോലീസ് നൗഷാദിന്റെ ഭാര്യയെ വിളിച്ചു വരുത്തി ചോദ്യംചെയ്യുകയായിരുന്നു.
പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. ‘കസ്റ്റഡിയിൽ വച്ചു വനിതാ പൊലീസ് ഉൾപ്പെടെ ക്രൂരമായി മർദിച്ചു. എന്റെ പുറം അടിച്ചു കലക്കി. ശരീരമാകെ മുറിവുണ്ട്. പലതും പുറത്തു കാണിക്കാൻ വയ്യ. നൗഷാദിന് എന്തു പറ്റിയെന്നു ചോദിച്ചപ്പോൾ എനിക്കറിയില്ലെന്നാണു പറഞ്ഞത്. എന്റെ കുഞ്ഞുങ്ങളെപ്പോലും കാണിക്കില്ലെന്നു പറഞ്ഞപ്പോഴാണു കൊന്നെന്നു സമ്മതിച്ചത്. രണ്ടു ദിവസം ഭക്ഷണവും വെള്ളവും തന്നില്ല.
ഒന്ന് കണ്ണടയ്ക്കാൻ പോലും സമ്മതിച്ചില്ല. മുഖത്തുനോക്കി പച്ചത്തെറിയാണു വിളിച്ചത്. രാത്രി മുഴുവൻ വാഹനത്തിൽ കറക്കി പുലർച്ചെ 3 മണിക്കാണ് സ്റ്റേഷനിൽ കൊണ്ടുവന്നത്. തെളിവെടുപ്പിന് പോയപ്പോൾ പൊലീസ് പറഞ്ഞ സ്ഥലമാണു മൃതദേഹം കുഴിച്ചിട്ടെന്ന നിലയിൽ കാണിച്ചതെന്നും യുവതി പറയുന്നു. വാടകവീട്ടിൽ തന്നെ എത്തിക്കുന്നതിനു മുൻപേ ആരോ വീടിനുള്ളിൽ കുഴികൾ എടുത്തിട്ടുണ്ടായിരുന്നതായി യുവതി പറഞ്ഞു. പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് അഫ്സാനയുടെ തീരുമാനം.
അഫ്സാനയെ ചോദ്യചെയ്തതിന് പിന്നാലെ ഭാര്യ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയതായി സമ്മതിച്ചെന്ന വിവരം പോലീസ് പുറത്തുവിട്ടു. പിന്നാലെ വീടും പരിസരവും കുഴിച്ച് മൃതദേഹത്തിനായുള്ള തിരച്ചിലും തുടങ്ങി. ഇതെല്ലം അറിഞ്ഞ നൗഷാദ് താൻ മരിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് രംഗപ്രവേശനം നടത്തുന്നു. ഇതോടെ പോലീസും വെട്ടിലായി. ഇതിന് പിന്നാലെയാണ് യുവതി എന്തുകൊണ്ടാണ് കുറ്റം ഏറ്റതെന്ന ചോദ്യവും പ്രസക്തമായി. പോലീസിന്റെ ക്രൂരപീഡനത്തിന്റെ വിവരങ്ങളാണ് പിന്നീട് യുവതി വെളിപ്പെടുത്തിയത്.
താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…
മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…
നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…
തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…
ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അംഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…