തിരുവനന്തപുരം ∙ നവകേരള സദസ്സിനായി പ്രത്യേക ബസ് വാങ്ങിയത് സർക്കാരിന്റെ ചെലവു കുറയ്ക്കാനാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 21 കാറുകളും 21 പൈലറ്റ് വാഹനങ്ങളും 21 എസ്കോർട്ട് വാഹനങ്ങളും ഉൾപ്പെടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഒന്നര മാസത്തോളം സഞ്ചരിക്കുന്നതിനുള്ള ചെലവ് എത്രയായിരിക്കുമെന്ന് മന്ത്രി ചോദിച്ചു. ഇതു കുറയ്ക്കാനാണ് ബസ് വാങ്ങുന്നതെന്ന് മന്ത്രി.
ബെംഗളൂരുവിൽനിന്ന് പുതിയ ബസ് വരുന്നുവെന്ന വാർത്ത തന്നെ ശരിയല്ലായെന്ന് ആന്റണി രാജു പറഞ്ഞു. മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാർ നടത്തുന്ന ഒരു നവകേരള സദസ് യാത്രയാണിത്. ഈ യാത്രയ്ക്ക് 21 കാറുകളും 21 പൈലറ്റ് വാഹനങ്ങളും 21 എസ്കോർട്ട് വാഹനങ്ങളും മറ്റു സംവിധാനങ്ങളുമായി ഒരു പത്തെഴുപത്തഞ്ച് വണ്ടികൾ പോയാലുണ്ടാകുന്ന ചെലവ് എത്രയാണ്? മുഖ്യമന്ത്രി ഉൾപ്പെടെ 25 പേർക്ക് ഇരിപ്പിടമുള്ള ബസാണിത്. ആ ബസിൽ ടോയ്ലറ്റ് സൗകര്യമുണ്ട്. അതല്ലാതെ നിങ്ങൾ പറയുന്ന തരത്തിലുള്ള യാതൊരു ആർഭാഡവും ആ ബസിനുള്ളിലില്ലായെന്ന് മന്ത്രി പറയുന്നു.
എന്നാൽ, നവകേരള സദസ്സിനായി വാങ്ങുന്ന ബസിന് വിപുലമായ സൗകര്യങ്ങളൊരുക്കാൻ ധനവകുപ്പ് 1.05 കോടി രൂപ അനുവദിച്ചിരുന്നു. ബജറ്റിൽ നീക്കിവച്ച തുകയ്ക്കു പുറമേ അധിക ഫണ്ടായാണ് പണം അനുവദിച്ചത്. ട്രഷറി നിയന്ത്രണം ബസ് വാങ്ങുന്നതിനു ബാധകമല്ലെന്ന് ഉത്തരവിൽ ധനവകുപ്പ് വ്യക്തമാക്കിയിരുന്നു. 5 ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ അനുമതി വേണം. ഇതു മറികടക്കാനാണ് ട്രഷറി നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയത്. ബസിനായി 1.05 കോടി രൂപ വേണമെന്ന് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ സെപ്റ്റംബർ 22 ന് സർക്കാരിനു കത്തു നൽകിയിരുന്നു. ഈ മാസം 18 മുതൽ ഡിസംബർ 24 വരെയാണ് നവകേരള സദസ്സ്.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…