ഇടുക്കി: നവകേരള സദസിന്റെ ഭാഗമായി സംഘടിപ്പിച്ച കാളയോട്ട മത്സരത്തിനിടെ കാളകൾ ജനങ്ങൾക്കിടയിലേക്ക് പാഞ്ഞുകയറി അപകടം. ഇടുക്കി കുമളിയിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. നിയന്ത്രണം തെറ്റിയ കാളക്കൂട്ടം പൊതുജനങ്ങൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
കാളകൾ പാഞ്ഞൂ കയറിയതോടെ നിരവധി വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിച്ചു. കാളക്കൂട്ടം പാഞ്ഞ് കയറിയതിനെ തുടർന്ന് സ്ഥലത്ത് വൻ ഗതാഗത വൻ ഗതാഗത കുരുക്കും രൂപപ്പെട്ടു. നവകേരള സദസിന്റെ പ്രചരണാർത്ഥം ഒന്നാം മൈൽ എന്ന സ്ഥലത്ത് നിന്നാണ് കാളയോട്ടം ആരംഭിച്ചത്. കുമളി പട്ടണത്തിൽ എത്തുമ്പോൾ കാള നിയന്ത്രണം വിട്ട് പൊതുജനങ്ങൾക്കിടയിലേക്ക് ഓടി കയറുകയായിരുന്നു.
ഒരു കാറിനും ജീപ്പിനും അടക്കമാണ് കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ നാട്ടുകാർ വൻ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഏകദേശം പത്ത് കാളകളാണ് കുമളി പട്ടണത്തിലൂടെ വിരണ്ടോടിയത്.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…