കൊച്ചി: പെരുമ്പാവൂരിലെ ഓടക്കാലിയില്‍ വെച്ച് നവകേരള ബസ്സിനുനേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ കേസെടുത്തു. കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഷൂ എറിഞ്ഞ കേസിലെ പ്രതികളായ ബേസില്‍ വര്‍ഗീസ്, ദേവകുമാര്‍, ജെയ്ദീന്‍, ജോണ്സണ് എന്നിവർ ഇവര്‍ പരാതി നല്‍കിയത്
ഇവര്‍ ബസ്സിനുനേരെ ഷൂ എറിയുന്നതിന്റെയും തുടര്‍ന്ന് പോലീസ് ഇവരെ ക്രൂരമായി മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തങ്ങളെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി ഇവര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി പരാതി നല്കാന് ഇവരോട് നിര്‍ദേശിച്ചത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
എറണാകുളം റൂറലിലെ കുറുപ്പംപടി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) 34, 323 വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതികളായ പോലീസും കമാന്‍ഡോ വേഷം ധരിച്ച പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പരാതിക്കാരെ മര്‍ദിച്ചു എന്നാണ് എഫ്.ഐ.ആറിലുള്ളത്. അതേസമയം പ്രതികളായ പോലീസുകാരുടെ പേരുവിവരങ്ങള്‍ എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടില്ല.
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…