kerala

നവകേരള സദസ്സിന് ഇന്ന് സമാപനം

കേരളത്തിലെ 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തിയ മന്ത്രിസഭയുടെ നവകേരള സദസ്സ് ഇന്ന് അവസാനിക്കും . കാസർകോട് മഞ്ചേശ്വരത്തിൽ നിന്നും നവംബർ 18 ന് ആരംഭിച്ച നവകേരള സദസിനാണ് ഇന്ന് സമാപനം കുറിക്കുന്നത്. വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് പര്യടനം അവസാനിക്കുന്നത് . തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളുടെ നവകേരള സദസ്സ് ഒരുമിച്ചായിരിക്കും വൈകിട്ട് നടക്കുക . കോവളം ,നേമം,കഴക്കൂട്ടം തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് ഇന്ന് പര്യടനം നടത്തുന്നത് . രാവിലെ പ്രഭാത യോഗത്തിനുശേഷം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഉണ്ടാകും.

ജനങ്ങളിലേക്ക് ഇറങ്ങി സർക്കാരിൻറെ പ്രവർത്തനങ്ങൾ വിലയിരുത്തുക എന്നതിനൊപ്പം മറ്റു ചില രാഷ്ട്രീയ നേട്ടങ്ങളും ലക്ഷ്യം വെച്ചാണ് ഇടതുമുന്നണി സർക്കാർ നവ കേരള സദസ് സംഘടിപ്പിച്ചത് . കേന്ദ്രസർക്കാരിൻറെ സംസ്ഥാന വിരുദ്ധ നയങ്ങളും പ്രതിപക്ഷത്തിൻറെ വികസനവിരുദ്ധ സമീപനങ്ങളും തുറന്നു കാട്ടുകയായിരുന്നു യാത്രയുടെ ലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി സംവിധാനത്തെ ചലിപ്പിക്കാൻ വേണ്ടിയുള്ള രാഷ്ട്രീയ ലക്ഷ്യവും യാത്രയ്ക്ക് പിന്നിലുണ്ട്. അത് വിജയിച്ചു എന്നാണ് ഒരു മാസത്തിലേറെ നീണ്ടുനിന്ന യാത്ര അവസാനിക്കുമ്പോൾ മുന്നണി നേതൃത്വത്തിൻറെ കണക്ക് കൂട്ടൽ

ജനങ്ങളെ നേരിട്ട് കണ്ട് പരാതികൾ സ്വീകരിക്കുന്നതിനായാണ് മുഖ്യമന്ത്രിയും സംഘവും എല്ലാ ജില്ലകളിലും സന്ദർശനം നടത്തിയത്. എന്നാൽ, പരിഹാരം കാണാതെയാണ് മുഖ്യമന്ത്രിയും സംഘവും സമാപനത്തിന് ഒരുങ്ങുന്നത്. സംസ്ഥാന തലത്തിൽ പരിഹരിക്കേണ്ട പരാതികൾ 45 ദിവസത്തിനുള്ളിൽ തീർപ്പാക്കുമെന്ന വാ​ഗ്‍ദാനവുമായിട്ടായിരുന്നു നവകേരള സദസ് ആരംഭിച്ചത്. എന്നാൽ, സിപിഎം നേതാക്കൾ ഭരിക്കുന്നിടത്ത് പോലും പരാതികൾ പരിഹരിക്കപ്പെട്ടില്ല. ഇതിനെ ന്യായീകരിച്ച് കമ്യൂണിസ്റ്റ് നേതാക്കൾ രം​ഗത്ത് വന്നിരുന്നു. പരാതികളുടെ തോത് വർദ്ധിക്കുന്നതിനാൽ പരിഹാരം കാണാതെ നീണ്ടു പോകുന്നു എന്നാണ് ഉദ്യോ​ഗസ്ഥരുടെ വാദം.

സർക്കാരിന്റെ ധൂർത്തായിരുന്നു നവകേരള സദസെന്നാണ് പ്രതിപക്ഷം പറയുന്നത്. കോടികൾ മുടക്കി നിർമ്മിച്ച ബസ് മുതൽ വൻ ധൂർത്തായിരുന്നു സർക്കാരിന്റെ നവകേരള സദസ്. ഇതിനെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തിയ കോൺ​ഗ്രസ്, ബിജെപി പ്രവർത്തകരെ പോലീസ് ക്രൂരമായിട്ടായിരുന്നു മർദ്ദിച്ചത്.

Karma News Network

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 min ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

35 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago