kerala

നവകേരള ബസ് കയറ്റാൻ കടയ്ക്കല്‍ ദേവീ ക്ഷേത്രമതില്‍ പൊളിക്കണം

മുഖ്യമന്ത്രിയുടെ നവകേരള സദസിനുവേണ്ടി കടയ്ക്കല്‍ ദേവീ ക്ഷേത്രമതില്‍ പൊളിക്കാൻ ഒരുങ്ങുന്നതിനെതിരെ വൻ പ്രതിഷേധവുമായി നാട്ടുകാരും ക്ഷേത്ര വിശ്വാസികളും .ഡിസംബര്‍ 20ന് ചടയമംഗലം നിയോജക മണ്ഡലത്തിൽ നടക്കാൻ ഇരിക്കുന്ന നവകേരള സദസ്സ് ആണ് ഇപ്പോൾ നാടിനും നാട്ടുകാർക്കും പ്രതേകിച്ചു ക്ഷേത്ര വിശ്വാസികൾക്ക് പോലും തലവേദനയാകുന്നത് കടയ്‌ക്കല്‍ ദേവീ ക്ഷേത്രത്തിന്റെ മൈതാനത്തിലാണ് നവകേരള സദസ്സുമായി ബന്ധപ്പെട്ട പൊതുയോഗം നടത്തണം എന്ന് പാർട്ടിക്കാർ പറയുന്നത്. എന്നാൽ മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസ് ക്ഷേത്ര മതില്‍ക്കെട്ടിനകത്തേക്ക് പ്രവേശിക്കണമെങ്കില്‍ ക്ഷേത്രത്തിന്റെ മതിലിന്റെ ഒരു ഭാഗം പൊളിച്ചു നീക്കേണ്ടി വരും. ഇതിനെതിരെ ക്ഷേത്ര വിശ്വാസികളുടെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. മതില്‍ പെളിക്കുമോ ഇല്ലയോ എന്നതിനപ്പുറം നിയമ പ്രശ്‌നങ്ങള്‍ കൂടി ഇതിലുണ്ട്.

ക്ഷേത്ര സംബന്ധിയല്ലാത്ത ഇത്തരമൊരു സാമൂഹിക രാഷ്‌ട്രീയ സര്‍ക്കാര്‍ പരിപാടി ക്ഷേത്രഭൂമിയില്‍ ് സംഘടിപ്പിക്കുന്നത് ക്ഷേത്രാചാരങ്ങള്‍ക്കും ദേവസ്വം നിയമങ്ങള്‍ക്കും ഹൈക്കോടതിയുടെ ആവര്‍ത്തിച്ചുള്ള വിധികള്‍ക്കും ദേവസ്വം ബോര്‍ഡിന്റെ തന്നെ സര്‍ക്കുലറിനും വിരുദ്ധമാണ്. 2023ലെ തന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂടി കക്ഷിയായ മൂന്ന് വ്യത്യസ്ത കേസുകളില്‍ ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി ക്ഷേത്ര മൈതാനിയില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടതല്ലാത്ത മറ്റു പരിപാടികള്‍ നടത്താനാവില്ല എന്ന് വ്യക്തമാക്കിയിട്ടും അത് തടയാനുള്ള ദേവസ്വം ബോര്‍ഡിന്റെ ബാധ്യത ചൂണ്ടി കാണിച്ചിട്ടുമുണ്ട്.

വെള്ളായണി ദേവീ ക്ഷേത്രവുമായും ശാര്‍ക്കര ദേവീ ക്ഷേത്രവുമായും ബന്ധപ്പെട്ട ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ വിധികള്‍ .( Hindu Seva Kendram v. State of Kerala and others [2023 (3) KHC 258] എന്ന കേസിലെ വിധിയില്‍ ‘Cultural or social activities unconnected with temple worship have no role to play in temple premises’ എന്നും ബഹുമാനപ്പെട്ട കോടതി എടുത്തു പറഞ്ഞിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്നെ 20/10/2023 തീയതിയില്‍ ROC.23/2023/VIG എന്നൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുമുണ്ട്. ഈ സര്‍ക്കുലര്‍ പ്രകാരം ക്ഷേത്രത്തിന്റെ അധീനതയിലുള്ള ഭൂമിയില്‍ ക്ഷേത്ര സംബന്ധിയല്ലാത്ത യാതൊരു വിധ രാഷ്‌ട്രീയ സാമൂഹിക സര്‍ക്കാര്‍ പരിപാടികളും സംഘടിപ്പിക്കാന്‍ പാടില്ലാത്തതാണ്.

അതേസമയം,ശബരിമലയിൽ നവകേരള സദസിനെ കാത്തിരിക്കുന്നത് വൻ പ്രക്ഷോഭങ്ങൾ ആയിരിക്കും .പത്തനം തിട്ടയിൽ നവകേരള സദസ് തടയും എന്ന് പരസ്യ പ്രഖ്യാപനം. കേരളം ഇതുവരെ കാണാത്ത സമരവും പ്രതിഷേധവും ഉണ്ടാകും. ശബരിമല അയ്യപ്പന്റെ മണ്ണിലൂടെ നവകേരളാ യാത്ര സുഗമം ആകില്ല. നവകേരള യാത്രക്ക് ഇതാദ്യമാണ്‌ ഇത്ര വൻ ഭീഷണി ഉയരുന്നത്. ഇതോടെ കരിങ്കൊടിയിൽ നിന്നും മാറി വഴിതടയലിലേക്ക് വരികയാണ്‌ സമരം.ശബരിമല വിഷയവുമായി ബന്ധപെട്ടു മുഖ്യമന്ത്രിക്കെതിരെ ഇപ്പോൾ വൻ ജനരോക്ഷമാണ് ഉയരുന്നത്,ഇതിൽ പ്രതിഷേധിച്ചു കൊണ്ട് പന്തളം രാജ കൊട്ടാരത്തിലെ അംഗങ്ങളും ഹൈന്ദവ സംഘടനകളുമെല്ലാം മുഖ്യന്റെ നവകേരള യാത്ര വഴി തടയുക മാത്രമല്ല നവകേരള സദസ് പോലും തടയും എന്നാണ് യുവ മോർച്ച അടക്കം പറയുന്നത് .അതായതു കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു വഴിതടയൽ ആണ് നവകേരള ബസ് കേരളത്തിൽ എത്തുമ്പോൾ സംഭവിക്കാൻ പോകുന്നത് .ശബരിമല മണ്ണിൽ നവകേരള സദസിനെതിരെ വൻ പ്രക്ഷോഭങ്ങൾ ആയിരിക്കും നടക്കുക , നവകേരളയാത്ര ശബരിമലയുടെ മണ്ണിൽ മുന്നോട്ട് പോകില്ല, ഭക്തർ ശബരിമലയിൽ പിടഞ്ഞ് വീഴുന്നതിൽ വൻ ജനരോക്ഷം ആണ് ഇപ്പോൾ അവിടെ ഉള്ളത്.

ഇതിനിടെ കാനം രാജേന്ദ്രന്റെ വിയോഗത്തേത്തുടർന്ന് നവകേരള സദസ്സ് മാറ്റിവെച്ച നാലുമണ്ഡലങ്ങളിലും സംഘാടകസമിതികൾ അങ്കലാപ്പിലാണ്. ഏറ്റവും കുറഞ്ഞ കണക്കെടുത്താലും മൊത്തം ഒന്നരക്കോടിയിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അപ്രതീക്ഷിതമായി അവസാനഘട്ടം പരിപാടി മാറ്റിവെക്കേണ്ടിവന്നപ്പോൾ, സ്‌പോൺസർമാർക്കുണ്ടായ നഷ്ടം എങ്ങനെ നികത്തുമെന്നതിൽ സംഘാടക സമിതികൾക്ക് വ്യക്തതയില്ല. പരിപാടി നടന്നില്ലെങ്കിലും ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. അതിനെല്ലാംതന്നെ പണം നൽകേണ്ട സ്ഥിതിയാണ്. അതിന് സ്‌പോൺസർമാർ കനിയണം. പരിപാടി നടക്കാതെ സ്‌പോൺസർമാരോട് വാഗ്ദാനം ചെയ്ത പണം ചോദിക്കുന്നതെങ്ങനെയെന്നതാണ് പ്രശ്നം.

വെള്ളിയാഴ്ച വൈകീട്ടാണ് കാനം രാജേന്ദ്രൻ വിടപറഞ്ഞത്. അന്നുതന്നെ നവകേരള സദസ്സുകൾ നിർത്തിവെക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ കൊച്ചി, കളമശ്ശേരി, എറണാകുളം മണ്ഡലങ്ങളിലെ പരിപാടികൾ ആളുകൾ നിറഞ്ഞതിനാൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. പിറ്റേന്ന് നവകേരള സദസ്സുമായി മുന്നോട്ടുപോകാനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയാകാതെ പരിപാടി നടത്തുന്നതിലെ അനൗചിത്യം സി.പി.ഐ. നേതൃത്വം ചൂണ്ടിക്കാട്ടുകയായിരുന്നു. തുടർന്നാണ് പിറ്റേന്ന് നടക്കാനിരുന്ന തൃക്കാക്കര, തൃപ്പൂണിത്തുറ, കുന്നത്തുനാട്, പിറവം മണ്ഡലങ്ങളിലെ സദസ്സ് മാറ്റിവെയ്ക്കാൻ തീരുമാനിച്ചത്. മാറ്റിവെയ്ക്കാനുള്ള തീരുമാനം സംഘാടക സമിതിയെ അറിയിക്കുമ്പോൾ രാത്രി പതിനൊന്നു കഴിഞ്ഞിരുന്നു.

പന്തലിനും പ്രചാരണ പരിപാടിക്കുമാണ് കൂടുതൽ പണം ചെലവഴിക്കേണ്ടിവരുന്നത്. വരവു-ചെലവു കണക്കുകളെല്ലാം സംഘാടക സമിതി ചെയർമാന്റെ നേതൃത്വത്തിലാണ് നോക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. സംഘാടക സമിതി പണം എവിടെനിന്നും നേരിട്ടുവാങ്ങുന്നില്ല. ഓരോ പരിപാടിക്കുമുള്ള ചെലവുകൾ നിശ്ചയിച്ച്, സ്‌പോൺസറോട് നേരിട്ട് കൊടുക്കാനാണ് അഭ്യർഥിച്ചിട്ടുള്ളത്. സഹകരണസംഘങ്ങളാണ് കുടുങ്ങിയിരിക്കുന്നത്. ഇടതുമുന്നണി ഭരിക്കുന്ന സംഘങ്ങളെല്ലാം പരിപാടികൾക്ക് ലക്ഷങ്ങൾ നൽകിക്കഴിഞ്ഞു. നടക്കാത്ത പരിപാടിക്ക് പണം നൽകിയത് തലവേദനയാവുമോ എന്ന ആശങ്ക സംഘം ഭരണ സമതികൾക്കുമുണ്ട്.

പ്രചാരണ പരിപാടികൾ രണ്ടാഴ്ച മുൻപേതന്നെ തുടങ്ങിയിരുന്നു. കലാപരിപാടികളും മറ്റും ഇതിന്റെ ഭാഗമായി നടന്നു. അതിനെല്ലാം പണം ചെലവഴിച്ചുകഴിഞ്ഞു. ഭക്ഷണചെലവാണ് മറ്റൊരു പ്രതിസന്ധി. വരുന്നവർക്കായി ലഘുഭക്ഷണം കരുതിയതെല്ലാം പലയിടത്തുമായി നൽകേണ്ടിവന്നു. തൃപ്പൂണിത്തുറയിൽ പ്രഭാതഭക്ഷണത്തിനായുള്ള ഒരുക്കങ്ങളും പൂർത്തിയായിരുന്നു.

നവകേരള സദസ്സ് തിരുവനന്തപുരത്ത് സമാപിച്ച ശേഷം ജനുവരി ഒന്ന്, രണ്ട് തീയതികളിൽ മാറ്റിവെച്ച സ്ഥലങ്ങളിൽ പരിപാടി സംഘടിപ്പിക്കാനാണ് പ്രാഥമികമായി ആലോചിച്ചിട്ടുള്ളത്. പരിപാടി കൊഴുപ്പിക്കണമെന്ന് വീണ്ടും നിർദേശം വന്നാൽ സംഘാടകസമിതികൾ കൂടുതൽ വിയർക്കേണ്ടിവരും.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

6 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

6 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

7 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

7 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

8 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

8 hours ago