national

രക്ഷപ്പെടാനുള്ള യാത്ര; നവീനെന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി ദാരുണമായി ഉക്രൈനില്‍ കൊല്ലപ്പെട്ടത് ഷെല്ലാക്രമണത്തില്‍ Indian student killed ukraine naveen karnatka russia ukraine war

കീവ്: റഷ്യ-ഉക്രൈന്‍ യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ രാജ്യത്തെ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത്. യുദ്ധം ശക്തമായ ഖാര്‍കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. indian student killed ukraine kharkhiv ഖാര്‍കീവില്‍ റഷ്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. കര്‍ണാടക സ്വദേശി നവീന്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. naveen kumar നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് നവീന്‍. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചളഗേരി സ്വദേശിയാണ് നവീന്‍. നവീന്റെ മരണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. Russia ukraine war

രാവിലെയോടെയായിരുന്നു സംഭവം. ഖാര്‍കീവിലെ റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം . വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങരുതെന്ന് എംബസി നിര്‍ദ്ദേശം നല്‍കിയിരുന്നു. മരണവിവരം വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നവീന്റെ കുടുബാംഗങ്ങളുമായി ബന്ധപ്പെട്ട് വരികയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നവീന്റെ മരണത്തില്‍ വിദേശകാര്യമന്ത്രാലയം ദു:ഖവും രേഖപ്പെടുത്തി. യുക്രെയ്നില്‍ റഷ്യ ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയം വേഗത്തിലാക്കി. ഖാര്‍കീവിലെയും മറ്റ് നഗരങ്ങളിലെയും ഇന്ത്യക്കാരെ അതിവേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനായി വിദേശകാര്യസെക്രട്ടറി റഷ്യന്‍ , യുക്രെയ്ന്‍ സ്ഥാനപതികളുമായി ബന്ധപ്പെട്ടുവരികയാണ്.

‘ദാരുണമായ സംഭവം നടന്നിരിക്കുന്നു. അതീവദുഃഖത്തോടെ, ഖാര്‍കീവില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഇന്ന് രാവിലെ ഷെല്ലാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടുവെന്ന് ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. മന്ത്രാലയം അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടു. ഇപ്പോഴും ഖാര്‍കീവിലും മറ്റ് സംഘര്‍ഷ മേഖലകളിലെ നഗരങ്ങളിലും കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തരമായ സുരക്ഷാ ഒരുക്കാന്‍, വിദേശകാര്യ സെക്രട്ടറി റഷ്യയിലെയും ഉക്രൈനിലേയും അംബാസഡര്‍മാരുമായി നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്’, മന്ത്രാലയം അറിയിച്ചു.

Karma News Network

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

13 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

28 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago