national

കോണ്‍ഗ്രസിലെ പാര്‍ട്ടി പോരിനൊടുവില്‍ എ.എ.പിയിലേക്ക് ചേക്കേറുമെന്ന സൂചന നല്‍കി സിദ്ധു

പഞ്ചാബ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി പാര്‍ട്ടിക്കുള്ളില്‍ പോരു തുടരുന്നതിനിടെ ആം ആദ്മി പാര്‍ട്ടിയുമായി ഒന്നിക്കുന്നതിന്റെ സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധു. സംസ്ഥാനത്തിന് വേണ്ടി ആരാണ് പോരാടുന്നതെന്ന് അവര്‍ക്കറിയാം. തന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലായ്‌പ്പോഴും അംഗീകരിച്ചിരുന്ന പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടിയെന്നും സിദ്ധു ട്വീറ്റ് ചെയ്തു.

പ്രതിപക്ഷമായിരുന്ന എ.എ.പി. എല്ലായ്‌പ്പോഴും എന്റെ കാഴ്ചപ്പാടുകളെയും അധ്വാനത്തെയും അംഗീകരിച്ചിട്ടുണ്ട്. പഞ്ചാബിലെ ജനങ്ങള്‍ നേരിടുന്ന കര്‍ഷക പ്രശ്നങ്ങള്‍, മയക്കു മരുന്ന് വിഷയം, അഴിമതി, ഊര്‍ജ്ജ പ്രശ്നങ്ങള്‍ തുടങ്ങിയവ ഞാന്‍ ഉന്നയിച്ചപ്പോള്‍ പ്രതിപക്ഷം അംഗീകരിച്ചിരുന്നു. അവര്‍ക്ക് നന്നായിട്ടറിയാം, ആരാണ് പഞ്ചാബിന് വേണ്ടി പോരാട്ടം നടത്തുന്നതെന്ന്, സിദ്ധു ട്വീറ്റില്‍ കുറിച്ചു.

കഴിഞ്ഞ എസ്.എ.ഡി. – ബിജെപി. ഭരണകാലത്ത് മയക്കുമരുന്ന് മാഫിയ, അഴിമതി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച്‌ സിദ്ധു രംഗത്തെത്തിയതിനെ എ.എ.പി നേതാവ് സഞ്ജയ് സിങ് അഭിനന്ദിച്ചിരുന്നു. ഇതിന്റെ ഒരു വീഡിയോയും ട്വീറ്റിനൊപ്പം സിദ്ധു പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ കുറേക്കാലമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി കടുത്ത ഭിന്നത തുടരുന്നതിനിടെയാണ് സിദ്ധുവിന്റെ പുതിയ രാഷ്ട്രീയ നീക്കം. പഞ്ചാബില്‍ കോണ്‍ഗ്രസിനകത്ത് അസ്വാരസ്യങ്ങള്‍ തുടരുന്നതിനിടെയാണ് എ.എ.പിയിലേക്ക് ചേക്കേറുന്നതിന്റെ സൂചന നല്‍കി സിദ്ധു രംഗത്തെത്തിയത്.

പഞ്ചാബ് കോണ്‍ഗ്രസിലെ വിവിധ നിലപാടുകള്‍ക്കെതിരെ പരസ്യമായിത്തന്നെ സിദ്ധു രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെയും സിദ്ധു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അമരീന്ദര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന സിദ്ധു അഭിപ്രായവ്യത്യാസങ്ങള്‍ കാരണം 2019-ലാണ് രാജിവെച്ചത്.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

21 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

47 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago