trending

പ്രവാചക നിന്ദയുടെ പേരിൽ കൊല നടത്തിയ ഇസ്ളാമിക തീവ്രവാദികാളെ തൂക്കി കൊല്ലണം, നവ്നീത് കൗർ റാണ

പ്രവാചക നിന്ദയുടെ പേരിൽ കൊലപാതകം നടത്തിയ സിളാമിക തീവ്രവാദികാളെ പരസ്യമായി തൂക്കി കൊല്ലണം എന്നാവശ്യപ്പെട്ട് നവ്നീത് കൗർ റാണ എംപി രംഗത്ത്. തീവ്രവാദികൾ കഴുത്ത് അറുത്ത് കൊന്ന അമരാവതിയിലെ ഉമേഷ് കോൽഹെ എന്ന മരുന്നുഷോപ്പുടമ യുടെ വീട്ടി എത്തി എം.പെ ആശ്വസിപ്പിച്ചു. തുടർന്ന് ഉമേഷ് കോൽഹെ യുടെ വീടിനു മുന്നിൽ നവ്നീത് കൗർ റാണ എംപി ഹനുമാൻ ചാലിസ ചൊല്ലി ഇസ്ളാമിക ഭീകരർക്ക് ഇന്ത്യയിൽ സ്ഥാനം ഉണ്ടാവില്ലെന്നും കൊലയാളികളേ പരസ്യമായി തൂക്കിലേറ്റ്യണം എന്നും ആവശ്യപ്പെടുകയായിരുന്നു.നവ്നീത് കൗർ റാണ എംപി ഹനുമാൻ ചാലിസ ചൊല്ലാൻ അവരുടെ ഭർത്താവ് രവി റാണ എം എൽ എയും ഉണ്ടായിരുന്നു.

നുപൂർ ശർമ്മയ്ക്ക് ഇതാദ്യമാണ്‌ ഇത്തരത്തിൽ ഉന്നത തലത്തിൽ ഉള്ള നേതാക്കളുടെ പരസ്യ പിന്തുണ . പ്രവാചക നിന്ദ ഒരു കുറ്റകൃത്യമല്ല എന്നും ഇത്തരം കാര്യങ്ങളേ കുറ്റകൃത്യത്തിന്റെ പ്രത്യേക കോഡിൽ പെടുത്താൻ ചിലർ നടത്തുന്ന നീക്കം അനുവദിക്കില്ലെന്നും നേരത്തേ അമരാവധി കൊലപാതകത്തേ പരാമർശിച്ച് മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഫഡ്നാവിസ് പറഞ്ഞിരുന്നു. അതിനു പിന്നാലെ ഇപ്പോൾ നവ് നീത് കൗർ റാണ പരസ്യമായി നുപൂർ ശർമ്മക്കായി രംഗത്ത് വന്ന് പ്രകടനം നടത്തിയിരിക്കുകയാണ്‌.

സസ്‌പെൻഡ് ചെയ്ത ബിജെപി നേതാവ് നൂപുർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയ സന്ദേശങ്ങൾ പോസ്റ്റ് ഇട്ടതിനായിരുന്നു ഉമേഷ് കോൽഹെയെ കൊലപെടുത്താൻ കാരണം. ജൂ 21നായിരുന്നു കൊലപാതകം. ഇത് അന്നത്തേ കോൺഗ്രസ് ശിവസേന സർക്കാർ കവർച്ചക്കാരുടെ കൊലപാതകമാക്കി മാറ്റി കേസ് അട്ടിമറിച്ചിരുന്നു. പിന്നീട് വന്ന ബിജെപിയുടെ നേതൃത്വത്തിലെ പുതിയ സർക്കാരാണ്‌ ശക്തമായ നടപടി സ്വീകരിക്കുന്നത്.സ്വതന്ത്ര ലോക്‌സഭാ എംപി നവനീത് റാണയും അവരുടെ എംഎൽഎ ഭർത്താവ് രവി റാണയും ശനിയാഴ്ച ഹനുമാൻ ചാലിസ പാരായണം നടത്തിയപ്പോൾ ജനങ്ങൾക്ക് കൂടുതൽ ആത്മ വിശ്വാസം നല്കുകയായിരുന്നു ലക്ഷ്യം.രാജ്യത്ത് ഇത്തരമൊരു കുറ്റകൃത്യം ആവർത്തിക്കാൻ ആരും ധൈര്യപ്പെടാതിരിക്കാൻ കോൽഹെയിലെ കൊലയാളികളെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് പരസ്യമായിട്ട് വന നീത് റാണ പ്രഖ്യാപിച്ചു. എതിർപ്പുകളും മറ്റും ഉള്ളവർ തന്നോട് എതിർത്ത് കാണിക്കട്ടേ എന്നും ഇത്തരം ശക്തികളേ തെല്ലും ഭയക്കുന്നില്ലെന്നും ജനങ്ങൾക്ക് ഒപ്പം ഉണ്ടാകും എന്നും അവർ പ്രഖ്യാപിച്ചു. അമരാവതിയിലെ എം.പി കൂടിയാണ്‌ നവനീത് റാണ .

ജൂൺ 21 ന് രാത്രി 10 നും 10.30 നും ഇടയിലാണ് കോൽഹെ എന്ന 54 കാരനായ മെഡിക്കൽ ഷോപ്പ് ഉടമയെ മൂന്നംഗ സംഘം കത്തി ഉപയോഗിച്ച് കഴുത്ത് അറുത്തത്.പോലീസ് പറയുന്നതനുസരിച്ച്, മെയ് മാസത്തിൽ ഒരു ടിവി ചർച്ചയ്ക്കിടെ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമർശം നടത്തിയ നൂപൂർ ശർമ്മയെ പിന്തുണച്ച് കോ​‍ീ വാടസ്പ്പിൽ ഒരു പോസ്റ്റ് ഫോർവേഡ് ചെയ്തിരുന്നു.ഇതായിരുന്നു കൊലക്ക് പിന്നിൽ. ഇദ്ദേഹത്തിന്റെ കുടുംബ സുഹൃത്തായ ഇസ്ളാം മത വ്ബിശ്വാസിയായിരുന്നു കൊലപാതകത്തിനു ചുക്കാൻ പിടിച്ചതും.ഈ കേസ് ഇപ്പോൾ ഭീകരവാദത്തിന്റെ പരിധിയിൽ പെടുത്തിയാണ്‌ അന്വേഷിക്കുന്നത്. പോലീസിൽ നിന്നും കേസ് എൻ ഐ എ ഏറ്റെടുത്തു. മഹാരാഷ്ട്രയിലെ 13 സ്ഥലങ്ങളിൽ കേന്ദ്ര ഏജൻസി നടത്തിയ തിരച്ചിൽ കുറ്റകരമായ രേഖകൾ പിടിച്ചെടുത്തു.കേസിലെ ഏഴ് പ്രതികളെയും ജൂലൈ 15 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ട് മുംബൈയിലെ പ്രത്യേക കോടതി ജൂലൈ ഏഴിന് ഉത്തരവിട്ടിരുന്നു.ഇർഫാൻ ഖാൻ, യൂസഫ് ഖാൻ, ഷൊഹൈബ് ഖാൻ, മുദാസ്സർ അഹമ്മദ്, ഷാരൂഖ് പത്താൻ, ആതിബ് റാഷിദ്, അബ്ദുൾ തൗഫീഖ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. നവ് നീത് കൗർ റാണ എംപിയുടെ മണ്ഡലമായ മഹാരാഷ്ട്രയിലെ അമരാവതിയിലാണ് ഈ കൊലപാതകം നടന്നത്.എല്ലാ പ്രതികൾക്കും വധ ശിക്ഷ വാങ്ങി നല്കി ഈ കേസിൽ പുതിയൊരു കീഴ്വഴക്കം സൃഷ്ടിക്കാൻ അവർ ആഭ്യന്തരമന്ത്രി അമിത് ഷായോടും നവ നീത് കൗർ റാണ അഭ്യർഥിച്ചു.

Karma News Network

Recent Posts

തിരുവനന്തപുരത്ത് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…

12 mins ago

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…

27 mins ago

വോട്ടർമാരെ വശത്താക്കാൻ ഒഴുക്കിയത് കോടികൾ; ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മദ്യവും മയക്കുമരുന്നും…

42 mins ago

പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ല, എംഎ യൂസഫലിയും മമ്മൂട്ടിയും സ്വന്തമാക്കിയ കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും സ്വന്തമാക്കിയ കാർ സ്വപ്ര്യത്നത്തിലൂടെ വാങ്ങി യുവതാരം ഷെയ്ൻ നി​ഗം.…

1 hour ago

കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ തീപിടിത്തം. പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിച്ചത്. ഏഴ് അഗിനരക്ഷാസേന…

1 hour ago

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

2 hours ago