topnews

മാസങ്ങൾ നീണ്ട ദുരിതം, തിരികെ എത്തിച്ചതിന് കേന്ദ്ര സർക്കാരിന് നന്ദി, നാട്ടിലെത്തിയതിന്റെ ആശ്വാസത്തിൽ നാവികര്‍

അങ്കമാലി: മാസങ്ങൾ നീണ്ട ദുരിതങ്ങൾക്കൊടുവിൽ മലയാളി നാവികർ നാട്ടിലെത്തി. കൊച്ചി എളംകുളം സ്വദേശിയും കപ്പലിലെ ചീഫ് ഓഫീസറുമായ സനു ജോസ്, കപ്പലിലെ ഓയിലർ മുളവുകാട് സ്വദേശി മിൽട്ടൺ ഡിക്കോത്ത, തേർഡ് ഓഫീസർ കൊല്ലം സ്വദേശി വി. വിജിത്ത് എന്നിവരാണ് നൈജീരിയിൽ മോചിതരായി നാട്ടിൽ മടങ്ങിയെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിൽനിന്ന് ബെംഗളൂരു വഴി കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇവരെ കുടുംബാംഗങ്ങളും സുഹൃത്തുകളും സ്വീകരിച്ചു.

തങ്ങളെ നാട്ടിലെത്തിക്കാൻ ഇടപെടൽ നടത്തിയ കേന്ദ്ര സർക്കാരിന് നന്ദി അറിയിക്കുന്നതായി നൈജീരിയൻ തടവിൽ നിന്നും മോചിക്കപ്പെട്ട് തിരികെയെത്തിയ മലയാളി നാവികർ പ്രതികരിച്ചു. ജീവിതം അവസാനിച്ചുവെന്നാണ് കരുതിയത്. എന്നാൽ ഇപ്പോൾ ഞങ്ങൾ തിരികെയത്തി. കേന്ദ്ര സർക്കാരിനോടാണ് ഇക്കാര്യത്തിൽ നന്ദി പറയാനുള്ളത്. വിദേശകാര്യ മന്ത്രാലയം ഞങ്ങൾക്കായി എല്ലാ ശ്രമവും നടത്തി. നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ജി.ബാലസുബ്രഹ്‌മണ്യം വളരെയധികം സഹായിച്ചുവെന്നും നാവികർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുന്ന് മാലയാളികളുൾപ്പെടെ 16 ഇന്ത്യൻ നാവികർ നൈജിരിയയിൽ നിന്നും നാട്ടിലെത്തിയത്. 10 മാസത്തെ ദുരിതഭാരം ഇറക്കിവെച്ച് ഉറ്റവരുടെ അരികിൽ പറന്നിറങ്ങിയപ്പോൾ ഏവർക്കും അതൊരു പുനർജന്മമായിരുന്നു. നൈജീരിയയിൽ കപ്പലിൽ തടവിലായിരുന്നു ഇവർ. എം.ടി. ഹീറോയിക് ഐഡൻ എന്ന ഇറ്റാലിയൻ കപ്പലാണ് സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇക്വറ്റോറിയൽ ഗിനിയ സേന തടഞ്ഞത്.

മൂന്ന് മാസം ഇക്വറ്റോറിയൽ ഗിനിയയിൽ വീട്ടുതടങ്കലിൽ കഴിയേണ്ടി വന്നു. ഇക്വറ്റോറിയൽ ഗിനിയ സർക്കാരിന് മോചനദ്രവ്യമായി വൻതുക നൽകിയെങ്കിലും കപ്പൽ വിട്ടുകൊടുത്തില്ല. ആഗോളതലത്തിൽ ഇടപെടലുകളും സമ്മർദവും ശക്തമായതോടെയാണ് നാവികരുടെ മോചനം സാധ്യമായത്.

Karma News Network

Recent Posts

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

19 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

52 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago