മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ.ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്കെത്തിയത്.നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു.ഡാൻസും മറ്റുമായി തിരക്കിലായിരുന്ന താരം അഭിനയ രംഗത്തേക്ക് തിരികെ എത്തിയിരുന്നു.താരം അഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കവെയാണ് കോവിഡും ലോക്ക്ഡൗണുമൊക്കെ നിലവിൽ വന്നത്.സോഷ്യൽ മീഡിയകളിലും നടി സജീവമാണ്
അഭിനയത്തോടുള്ള അതേ ഇഷ്ടം നടിയ്ക്ക് നൃത്തത്തോടുമുണ്ടെന്ന് നവ്യ പലവേദികളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. നൃത്തവും ഒരുപോലെ കൊണ്ടുപോകുന്ന നവ്യ നിരവധി സ്റ്റേജ് ഷോകളുടെ ഭാഗമായിട്ടുണ്ട്. അടുത്തിടെയായിരുന്നു നവ്യയുടെ പിറന്നാളാഘോഷിച്ചത്. സർപ്രൈസ് പാർട്ടി ഒരുക്കി കുടുംബം നടിയെ സന്തോഷിപ്പിച്ചിരുന്നു. നവ്യയുടെ ഭർത്താവ് ബിസിനസ്സുകാരനായ സന്തോഷാണ്. നവ്യ തന്റെ ഭർത്താവിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുളകാണ് ഇപ്പോൾ വൈറലാകുന്നത്.
പെണ്ണുകാണാൻ വന്ന സമയത്ത് വിവാഹശേഷം അഭിനയിക്കാൻ തന്നെയാണോ പ്ലാൻ എന്ന് ചോദിച്ചിരുന്നു. അപ്പോൾ അതിനു മറുപടി കൊടുക്കാൻ കഴിഞ്ഞില്ല എന്നും അഭിനയം ഒരിക്കലും വിട്ടു കളയരുതെന്ന് ഭർത്താവ് സന്തോഷാണ് തന്നോട് ഇങ്ങോട്ട് ആവശ്യപ്പെട്ടതെന്നുമാണ് നവ്യ പറഞ്ഞത്. സിനിമ ജീവിതം ഉപേക്ഷിച്ച് വീട്ടിലിരിക്കുമ്പോൾ ഡിപ്രഷൻ വരുമോ എന്ന് ഞാൻ ആകെ ഭയപ്പെട്ടിരുന്നു. അപ്പോഴാണ് അദ്ദേഹം കഴിവുകളെ മുന്നോട്ടു കൊണ്ടുപോകണം എന്ന് പറഞ്ഞ് പ്രചോദനം നൽകിയതെന്നും നവ്യ പറയുന്നു. അഭിനയ ജീവിതത്തിൽ ഭർത്താവ് വളരെ സപ്പോർട്ട് തരുന്ന ആളാണെന്നും നവ്യ കൂട്ടിചേർത്തു.
ബ്രാട്ടിസ്ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…
കെ സി വേണുഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…
പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…
മലയാളത്തിന്റെ മെഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…
തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…
ന്യൂഡല്ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആദ്യം അപേക്ഷിച്ച 14 പേർക്ക്…