Categories: kerala

ഞാന്‍ ഒരിക്കലും മറ്റുള്ള ഒന്നിന് വേണ്ടിയും എന്റെ പാഷന്‍ ത്യജിക്കില്ല : നവ്യ നായര്‍

വിവാഹത്തോടെ വീട്ടമ്മയായി ഒതുങ്ങി കൂടുന്ന നടിമാരില്‍ നിന്നെല്ലാം വ്യത്യസ്തയായി മുമ്ബത്തേക്കാള്‍ അതീവ സുന്ദരിയായാണ് നവ്യ ഇപ്പോള്‍ കാണപ്പെടുന്നത്.വിവാഹത്തോടെ സിനിമയില്‍ നിന്നും അപ്രത്യക്ഷയായ നവ്യ പിന്നീട് റിയാലിറ്റി ഷോ അവതാരകയായും നിരവധി പരിപാടികളില്‍ അതിഥിയായി എത്തിയും മിനി സ്ക്രീനില്‍‌ നിറഞ്ഞ് നിന്നു. ഇഷ്ടത്തിലൂടെ മലയാളികളുടെ മനസിലിടം നേടിയ നടിയാണ് നവ്യ നായര്‍. നന്ദനത്തിലെ അഭിനയത്തോടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലാമണിയാണ് നവ്യ.

കഴിഞ്ഞ ദിവസമാണ് നവ്യയുടെ രണ്ടാം വരവിന് കാരണമായ ഒരുത്തീ എന്ന സിനിമ തിയേറ്ററുകളിലെത്തിയത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നവ്യ അഭിനയിച്ച ഒരു സിനിമ തിയേറ്ററുകളിലെത്തിയത്. വീണ്ടും സിനിമയില്‍ ഭാ​ഗമായതിനെ കുറിച്ച്‌ താരം മനസ് തുറന്നിരിക്കുകയാണ് രേഖ മേനോനുമായി നടത്തിയിട്ടുള്ള അഭിമുഖത്തില്‍.

നവ്യയുടെ വാക്കുകള്‍ :

2017ല്‍ മറ്റോ ആണ് ഞാന്‍ ഒരുത്തീയുടെ കഥ കേള്‍ക്കുന്നത്. അന്ന് വികെപി സിനിമയുടെ ഭാ​ഗമായിട്ടില്ല. സ്ത്രീ കേന്ദ്രീകൃത സിനിമയായതിനാല്‍ എഴുത്തുകാര്‍ത്ത് നിര്‍മാതാക്കളെ കിട്ടുന്നുണ്ടായിരുന്നില്ല. പിന്നീട് അതേ കുറിച്ചുള്ള ചര്‍ച്ചകളോ വിവരങ്ങളോ ഒന്നും വന്നില്ല. അതിന് ശേഷവും ഞാന്‍‌ നിരവധി കഥകള്‍ കേട്ടു. അപ്പോഴെല്ലാം എനിക്ക് തോന്നുമായിരുന്നു ഒരുത്തീ നല്ല സബ്ജക്ടാണല്ലോ അത് കിട്ടിയാല്‍ നന്നായിരുന്നുവെന്നൊക്കെ. അങ്ങനെയിരിക്കെ ഒരു ദിവസം പിന്നണിയില്‍ ഉള്ളവര്‍ വീണ്ടും വിളിച്ച്‌ ഒരു നിര്‍മാതാവിനെ ഒപ്പിച്ച്‌ തരാമോയെന്ന് ചോദിച്ചു. അങ്ങനെ ഞങ്ങള്‍ നടന്നാണ് സിനിമ ചിത്രീകരിച്ചത്. സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ അതിജീവനമാണ് സിനിമ പറയുന്നത്. എല്ലാ‌ക്കാലത്തും ഞാന്‍ സിനിമയോടൊപ്പമാണ് ജീവിക്കുന്നത്. സിനിമയാണ് എന്റെ എല്ലാം. ഒരു ഇടവേള കിട്ടിയാല്‍ സിനിമ കാണാനാണ് ഞാന്‍‌ ശ്രമിക്കുക. എന്റെ സ്ട്രസ് ഞാന്‍ കുറയ്ക്കുന്നത് സിനിമ കണ്ടിട്ടാണ്.

ഒരുത്തീയുടെ പ്രമോഷനിടയിലും ഞാന്‍‌ നാരദന്‍, ഭീഷ്മ പര്‍വം, ​ഗം​ഗുഭായ് കത്തിയവാഡി, ​ഗുണ്ട ജയന്‍ തുടങ്ങി ഈയടുത്ത് പുറത്തിറങ്ങിയ എല്ലാ സിനിമകളും കണ്ടു. വീട്ടുകാര്‍ ഭീഷ്മയ്ക്ക് ടിക്കറ്റെടുത്തപ്പോള്‍ ‍ഞാനും വീണ്ടും ടിക്കറ്റെടുത്തു. എനിക്ക് ഭ്രാന്താണോയെന്ന് വീട്ടുകാര്‍ ചോദിക്കും. ഞാന്‍ ഒരിക്കലും മറ്റുള്ള ഒന്നിന് വേണ്ടിയും എന്റെ പാഷന്‍ ത്യജിക്കില്ല. എന്റെ അമ്മയൊക്കെ സൂപ്പര്‍ വുമണ്‍ ആകാന്‍ വേണ്ടി രാവിലെ മുതല്‍ വൈകിട്ട് വരെ അടുക്കളയിലെ പണി, കല്യാണത്തിന് അടിയന്തരത്തിന് പങ്കെടുക്കല്‍‌ അമ്മയുടെ സന്തോഷങ്ങള്‍ ഉപേക്ഷിക്കല്‍ എന്നിവ ചെയ്തിട്ടുണ്ട്. ഞാന്‍ അങ്ങനെയൊരാളല്ല എനിക്ക് അങ്ങനെയാകാന്‍ ഒരിക്കലും പറ്റുകയുമില്ല.

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

6 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

7 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

39 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

45 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

2 hours ago