entertainment

വിവാഹ ശേഷം അഭിനയിച്ച ആ ചിത്രം ബുദ്ധിമോശം എന്ന് പറയാനാവില്ല, നവ്യ നായര്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. നിരവധി ചിത്രങ്ങളില്‍ നവ്യ നായികയായി അഭിനയിച്ചു. സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് താരം വിവാഹിത ആവുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു.

വിവാഹ ശേഷം നടി തിരികെ എത്തിയത് സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു. ലാല്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. എന്നാല്‍ വേണ്ടത്ര വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. വിവാഹ ശേഷം അങ്ങനെ ഒരു സിനിമ തിരഞ്ഞെടുത്തതില്‍ തനിക്ക് ബുദ്ധിമോശം തോന്നിയിട്ടില്ലെന്ന് നടി പറഞ്ഞു. വിജയിക്കേണ്ട ഒരു ചിത്രം പരാജയത്തെ ഭാഗ്യ ദോഷമായി കാണുന്നുവെന്നും നവ്യ നായര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നവ്യ നായരുടെ വാക്കുകള്‍ ‘വിവാഹ ശേഷം കേട്ട സ്‌ക്രിപ്റ്റില്‍ എനിക്ക് ചെയ്യാന്‍ ആഗ്രഹം തോന്നിയ സിനിമ സീന്‍ ഒന്ന് നമ്മുടെ വീടാണ്. അത് വിജയിക്കാത്തതിനാല്‍ ബുദ്ധി മോശം കാണിച്ചു എന്ന് പറയാന്‍ കഴിയില്ല. നല്ല ചിത്രമായിരുന്നു പക്ഷെ എന്തോ ഭാഗ്യ ദോഷം കൊണ്ട് ഓടിയില്ല. തിയേറ്ററില്‍ വിജയിക്കാന്‍ സാധ്യതയുള്ള ഒരു സിനിമ തന്നെയായിരുന്നു അത് . സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സിനിമയായിരുന്നു. ഫാമിലി പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന സിനിമ എന്ന നിലയിലാണ് ചെയ്തത്. കല്യാണം കഴിഞ്ഞു അത്തരത്തിലൊരു സിനിമ ചെയ്യണം എന്നത് ബോധപൂര്‍വമായ തീരുമാനം തന്നെയായിരുന്നു’.

Karma News Network

Recent Posts

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

4 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

5 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

31 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

35 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

1 hour ago