കൊച്ചി: നടി നവ്യ നായർ ആശുപത്രിയിൽ. ശാരീരിക ബുദ്ധിമുട്ടിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടി നിത്യാ ദാസ് ആശുപത്രിയിൽ നവ്യയെ സന്ദർശിച്ചു. നിത്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നവ്യയെ സന്ദർശിച്ച ചിത്രം പങ്കുവെച്ചിട്ടുണ്ട്. നവ്യയും ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. എന്നാൽ നവ്യയുടെ അസുഖം എന്താണെന്നുള്ളതിനെ കുറിച്ച് വ്യക്തതയില്ല.
നവ്യാ നായർ കേന്ദ്ര കഥാപാത്രമായ ജാനകി ജാനേ എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അടുത്തിടെയായി ചിത്രത്തിലെ താരങ്ങൾ പ്രമോഷന്റെ ഭാഗമായി വിവിധ ജില്ലകളിലെ തിയേറ്ററുകൾ സന്ദർശിച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ കാരണം ‘ജാനകി ജാനേ’യുടെ പ്രൊമോഷനായി സുൽത്താൻ ബത്തേരിയിൽ എത്തില്ലെന്ന് നവ്യ നേരത്തെ അറിയിച്ചിരുന്നു.
നവ്യ നായർ, സൈജു കുറുപ്പ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനീഷ് ഉപാസന ഒരുക്കിയ ചിത്രമാണ് ജാനകി ജാനെ. തികച്ചും ഫാമിലി എന്റർചെയ്നറാണ് ചിത്രം. മെയ് 12ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. ഒരുത്തിയിലും സൈജു – നവ്യാ നായർ കോമ്പോ ആണ് പ്രേക്ഷകർ കണ്ടത്. അതിന് ശേഷം വീണ്ടും ഇരുവരും ജാനകി ജാനേയിലൂടെ ഒന്നിച്ചിരിക്കുകയാണ്. ഷറഫുദ്ദീൻ, ജോണി ആന്റണി എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആണ് ചിത്രം അവതരിപ്പിച്ചത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷേണുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് ചിത്രം നിർമ്മിച്ചത്.
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന് യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…