മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിബി മലയിൽ ഒരുക്കിയ ഇഷ്ടം എന്ന സിനിമയിൽ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.
നവ്യ കുടുംബ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ ഏറ്റവും കൂടുതൽ ലഭിക്കുന്ന കമന്റ് ഭർത്താവ് സന്തോഷിനെ ഉപേക്ഷിച്ചോ എന്നതാണ്. അത്തരത്തിൽ പരിഹസിച്ച് നിരവധി കമന്റുകൾ വരാറുണ്ടെങ്കിലും നവ്യ എല്ലാത്തിനോടും മൗനം പാലിക്കുകയാണ് ചെയ്യാറുള്ളത്. ഇപ്പോഴിതാ വളരെ നാളുകൾക്ക് ശേഷം വിമർശനങ്ങൾക്കുള്ള മറുപടി ഒരു കുടുംബ ഫോട്ടോയിലൂടെ നൽകിയിരിക്കുകയാണ് നവ്യ നായർ.
ഭർത്താവിനും മകനുമൊപ്പമുള്ള ഒരു മനോഹര ചിത്രമാണ് നവ്യ ഏറ്റവും പുതിയതായി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ കമന്റുകളും ലൈക്കുകളും നിറഞ്ഞു. വിവാദങ്ങൾ പറഞ്ഞ് നടക്കുന്നവർക്ക് ഇതൊരു മറുപടിയായെന്നും ഇപ്പോൾ എല്ലാവർക്കും സന്തോഷമായി കാണും എന്നൊക്കെയാണ് കമന്റുകൾ വരുന്നത്. എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടെ എന്നും നവ്യ ശക്തയായ സ്ത്രീയാണെന്നും ആരാധകർ കമന്റായി കുറിച്ചു. നവ്യ ഭർത്താവിനെ കളഞ്ഞുവെന്ന് പറഞ്ഞ് നടന്നവർക്ക് ഇപ്പോൾ സമാധാനമായോ? എന്നാണ് മറ്റൊരാൾ ചോദിച്ചത്.
അതേസമയം അടുത്തിടെ ഒരു വിവാദത്തിൽ നവ്യ ഉൾപ്പെട്ടതും വലിയ വാർത്തയായിരുന്നു. കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിൽ നിന്ന് നവ്യ നായർ സമ്മാനങ്ങൾ കൈപ്പറ്റിയെന്ന വെളിപ്പെടുത്തലാണ് വിവാദങ്ങൾക്ക് വഴി തെളിച്ചത്. സച്ചിൻ സാവന്തുമായി മുംബൈയിൽ അയൽക്കാരായിരുന്ന പരിചയം മാത്രമാണുളളതെന്നാണ് ഇക്കാര്യത്തിൽ നവ്യ നായരുടെ കുടുംബത്തിന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണവുമുണ്ടായി.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…