entertainment

സിനിമയിലേക്കുള്ള രണ്ടാം വരവിന് പിന്നിൽ മഞ്ജുവാര്യർ- നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയാ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തിൽ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്. വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. വിവാഹ ശേഷം നടി തിരികെ എത്തിയത് സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു. ലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ. എന്നാൽ വേണ്ടത്ര വിജയം നേടാൻ ചിത്രത്തിന് സാധിച്ചില്ല.

സിനിമയിലേക്കുള്ള രണ്ടാംവരവിന് കാരണം മഞ്ജു വാര്യരാണോയെന്ന് ചോദിച്ചപ്പോൾ അതെയെന്നായിരുന്നു നവ്യയുടെ മറുപടി. മഞ്ജു ചേച്ചി എപ്പോഴും ഇൻസ്പിരേഷനാണ്. മഞ്ജു ചേച്ചി പൊളിയാണെന്ന് താരം പറയുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. ദിലീപ് നായകനായെത്തിയ ഇഷ്ടത്തിലൂടെയാണ് നവ്യ നായർ അരങ്ങേറിയത്. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിലേക്ക് നവ്യയെ തിരഞ്ഞെടുത്തത് മഞ്ജു വാര്യരായിരുന്നു. പുതുമുഖ നായികമാരുടെ ചിത്രങ്ങളിൽ നിന്നും നവ്യയുടെ ഫോട്ടോ സെലക്റ്റ് ചെയ്തത് മഞ്ജുവായിരുന്നു, രണ്ടാംവരവിലും മഞ്ജു ചേച്ചിയാണ് കാരണക്കാരിയായതെന്നാണ് താരം പറയുന്നത്.

സാധാരണ പോലെയുള്ള വിവാഹ ജീവിതമാണ് എന്റേത്. ഒരു പ്രശ്‌നവുമില്ലാത്ത ജീവിതമാണെന്നൊന്നും ഞാൻ നുണ പറയുന്നില്ല. വിവാഹ ശേഷം മുംബൈയിൽ എത്തിയപ്പോൾ നല്ല ഒറ്റപ്പെടലായിരുന്നു. അവിടെ ഞാനൊരാൾ മാത്രമായിരുന്നു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ. പല ദിവസങ്ങളിലും ഞാൻ തന്നെ ലിപ്സ്റ്റിക്ക് ഒക്കെ എടുത്തിട്ട് കണ്ണാടി നോക്കിയിരുന്നിട്ടുണ്ടെന്നുമായിരുന്നു നവ്യ പറഞ്ഞത്.

പ്രണയമുണ്ടായപ്പോൾ പ്രണയിച്ചിട്ടുള്ളവർ എന്നോട് പറഞ്ഞിട്ടുണ്ട് നിന്നെ ഞാൻ മനസിലാക്കിയിടത്തോളം വേറൊരാളും ഈ ലോകത്ത് മനസിലാക്കിയിട്ടില്ലെന്ന്. പക്ഷേ, അപ്പോഴൊക്കെ ഞാൻ എന്റെ മനസിൽ ചിരിച്ചുകൊണ്ട് ഞാൻ അവർക്ക് മറുപടി കൊടുത്തിട്ടുണ്ട്. എന്നെ ഞാൻ മനസിലാക്കുന്നിടത്തോളം നിങ്ങൾക്ക് മനസിലാവില്ലെന്ന്. എല്ലാ മനുഷ്യരും ഒരുതരത്തിൽ ഫേക്കാണെന്നും താരം പറയുന്നുണ്ട്.

നീ അനുഭവിക്കുന്നതിനെ ഡിപ്രഷൻ എന്ന് പറയരുത്. അത് ഒരുപാട് മേലെയുള്ള അവസ്ഥയാണ്. അത് പറയാനുള്ള അർഹതയില്ല എന്റെ വിഷമങ്ങൾക്ക് എന്നുമായിരുന്നു ചേച്ചി എന്നോട് പറഞ്ഞ് തന്നതെന്നും നവ്യ അഭിമുഖത്തിൽ പറയുന്നുണ്ട്. മഞ്ജു വാര്യരുടെ പിന്തുണയെക്കുറിച്ച് നേരത്തെയും നവ്യ നായർ വാചാലയായിട്ടുണ്ട്. ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കിട്ടും താരമെത്താറുണ്ട്.

Karma News Network

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

4 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

8 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…

10 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

37 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

51 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago