entertainment

1.30 കോടിയുടെ ആഡംബര എസ്‍യുവി സ്വന്തമാക്കി നവ്യ നായർ

ബിഎംഡബ്ല്യു എസ്‌യുവി എക്സ് 7 സ്വന്തമാക്കി നവ്യനായർ. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്‍യുവികളിലൊന്നായ എക്സ് 7ന്റെ 40 ഐ എന്ന പെട്രോൾ മോഡലാണ് നവ്യ സ്വന്തമാക്കിയത്. ഏകദേശം 1.30 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് മലയാളത്തിന്റെ പ്രിയ നടി പുതിയ ആഡംബര എസ്‍യുവി സ്വന്തമാക്കിയത്.

മൂന്ന് ലീറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 381 പിഎസ് കരുത്തും 520 എൻഎം ടോർക്കുമുണ്ട്. ഇതു കൂടാതെ എക്സ്ഡ്രൈവ് 40 ഡി എന്ന ഡീസൽ മോഡലും എക്സ് 7നുണ്ട്. എക്സ്‌ഡ്രൈവ് 40 ഐ എം സ്പോർട് എന്നീ മോഡലുകളിലാണ് എക്സ് 7 വിൽപനയ്ക്ക് എത്തുന്നത്. ഡീസൽ മോഡലിന്റെ ഷോറൂം വില 1.24 കോടി രൂപയാണ്. എക്സ്ഡ്രൈവ് 40 ഡിയിൽ 340 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കുമുള്ള 3 ലീറ്റർ എൻജിനുമാണ്. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് ഇരു എൻജിനുകളിലും.
വേഗം നൂറു കിലോമീറ്റർ കടക്കാൻ പെട്രോൾ മോഡലിന് 5.8 സെക്കൻഡും ഡീസൽ മോഡലിന് 5.9 സെക്കൻഡും മാത്രം മതി.

വലിയ കിഡ്നി ഗ്രില്ലുകളും ചെറിയ എൽഇഡി ഹെഡ്‍ലാംപുമാണ് മുന്നിലെ പ്രത്യകത. മസ്കുലർ ലുക്ക് നൽകുന്ന ബോണറ്റും വീൽ ആർച്ചുകളുമുണ്ട്. 12.3 ഇഞ്ച് ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെൻഡ് ഡിസ്പ്ലെ, 14.9 ഹൈറെസലൂഷൻ കണ്‍ട്രോൾ ഡിസ്പ്ലെ എന്നിവയുണ്ട്. അഞ്ച് സോൺ ക്ലൈമറ്റ് കൺട്രോൾ, ത്രീ പീസ് ഗ്ലാസ് പനോരമിക് സൺറൂഫ്, പാർക്ക് അസിസ്റ്റ് തുടങ്ങിയ ആഡംബര സൗകര്യങ്ങളുണ്ട് പുതിയ വാഹനത്തിൽ. ആഡംബരത്തിനും സുരക്ഷയ്ക്കും ഡ്രൈവിങ് കംഫർട്ടിനും ഒരുപോലെ പ്രാധാന്യം നൽകി പുറത്തിറക്കിയ വാഹനമാണ് എക്സ് 7 എന്നാണ് ബിഎംഡബ്ല്യു പറയുന്നത്.

karma News Network

Recent Posts

മോദി ഇന്ന് റഷ്യയിലേക്ക്, മൂന്നാം തവണ അധികാരത്തിലേറിയ ശേഷം ആദ്യ വിദേശ യാത്ര

ന്യൂഡൽഹി: മൂന്നാമതും അധികാരത്തിലേറിയ ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര. റഷ്യന് സന്ദർശനത്തിനായി ഞായറാഴ്ച രാവിലെ യാത്ര തിരിക്കും.…

25 mins ago

കഴിഞ്ഞ തിങ്കളാഴ്ച പമ്പാ നദിയിലേക്ക് ചാടിയ നഴ്സിന്റെ മൃതദേഹം കണ്ടെത്തി

പരുമല പന്നായി പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണന്റെയും ഉഷയുടെയും മകൾ ചിത്രാ…

58 mins ago

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. തീവ്ര മഴ വിട്ടുനിൽക്കുകയാണെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ എല്ലാ ജില്ലകളിലും തുടരുകയാണ്.…

1 hour ago

സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍, യുവാവിനെ അറസ്റ്റ് ചെയ്ത് നീക്കി

ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…

10 hours ago

ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു 15 പേർക്ക് പരുക്ക്, നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…

11 hours ago

ഹത്രാസ് അപകടം , മുഖ്യപ്രതി മധുകറിന്റെ പണമിടപാട്, ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചു, രാഷ്ട്രീയ ബന്ധങ്ങളും ഗൂഢാലോചനയും അന്വേഷിക്കും

ലഖ്‌നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ​ഗൂഢാലോചനയും അന്വേഷിക്കാൻ യു…

11 hours ago