entertainment

വിവാഹം ഒക്കെ കഴിഞ്ഞിട്ട്, നമ്മുടെ ശരീരം നമ്മള്‍ വിചാരിക്കുന്ന രീതിയില്‍ വരില്ല, നവ്യ നായര്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹത്തിനും മകന്‍ ജനിച്ചതിനും ശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. സോഷ്യല്‍ മീഡിയകളില്‍ നവ്യ സജീവമായിരുന്നു. അടുത്തിടെ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരും നവ്യ നടത്തിയിരുന്നു. ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. സ്റ്റാര്‍ മാജിക് പരിപാടിയിലും നടി പങ്കെടുത്തു. ഈ പരിപാടിയില്‍ പങ്കെടുക്കവെ നവ്യ നടത്തിയ ഒരു ഇമോഷണല്‍ ടോക്കാണ് വൈറല്‍ ആയി മാറിയിരിക്കുന്നത്.

നവ്യയുടെ വാക്കുകള്‍ ഇങ്ങനെ, കല്യാണം ഒക്കെ കഴിഞ്ഞിട്ട് നമ്മള്‍ സ്ത്രീ എന്ന നിലയില്‍ ഒരുപാട് ഇന്‍ഹിബിഷന്‍സ് വരും. നമ്മള്‍ ഒരു വിവാഹം ഒക്കെ കഴിഞ്ഞിട്ട്, നമ്മുടെ ശരീരം നമ്മള്‍ വിചാരിക്കുന്ന രീതിയില്‍ വരില്ല. നമ്മള്‍ നൃത്തം ചെയ്യുമ്പോള്‍ നമ്മുടെ ശരീര ഭാഗങ്ങങ്ങള്‍ കുലുങ്ങുന്നുണ്ടാകും, അങ്ങനെ ഒരുപാട് ഇന്‍ഹിബിഷന്‍സ് ഒരു സ്ത്രീയ്ക്ക് വരും. ആ വെല്ലുവിളികള്‍ ഒക്കെ തരണം ചെയ്താണ് നമ്മളെ പോലെ ഓരോരുത്തരും സ്റ്റേജിലേക്ക് വരുന്നത്.

അങ്ങനെ പെര്‍ഫോം ചെയ്യുമ്പോള്‍ ചിലപ്പോള്‍ ചിലര്‍ കുറ്റം പറയും. ചിലപ്പോള്‍ നമ്മള്‍ ശരീരം കുറച്ചിരിക്കുന്നത് കണ്ടിട്ട് പ്രോത്സാഹിപ്പിക്കും ഒക്കെ ചെയ്യും. പക്ഷേ പുരുഷന്മാരെ പോലെ പലപ്പോഴും സ്ത്രീകള്‍ക്ക് ശരീരം പിടിച്ചു നിര്‍ത്താന്‍ പറ്റിയെന്നു വരില്ല, അതും സ്ത്രീകളുടെ ഈ പ്രസവം പോലെയുള്ള വലിയ പ്രോസസ്സിനു ശേഷം.

എങ്കിലും ആ സ്പിരിറ്റാണ്, നമ്മുടെ ഉള്ളിലുള്ള കലാകാരി എന്ന സ്പിരിറ്റുണ്ടല്ലോ. അവര്‍ ആണ് മരിക്കരുതാത്തത്. നമ്മുടെ പ്രായം നമ്മുടെ ഉള്ളില്‍ ഒരിക്കലും വരാന്‍ പാടില്ല. സ്ത്രീകള്‍ വലിയ ഒരു പ്രതിഭാസം ആണ്. ഒന്ന് മരിച്ചിട്ട് തിരിച്ചു ജീവിതത്തില്‍ വരും പോലെയാണ് ഒരു പ്രസവം കഴിഞ്ഞ സ്ത്രീ ജീവിതത്തില്‍ ഉണ്ടാകുന്നത്. നമ്മുടെ ജീവിതത്തില്‍ ഒരു പ്രസവത്തിനു തൊട്ടുമുന്‍പ് വരെ നമ്മള്‍ ഒരു നോര്‍മല്‍ സ്ത്രീയും ആ ഒറ്റ നിമിഷം കൊണ്ട് നമ്മള്‍ ഒരു അമ്മയും ആകുകയാണ്. നമ്മുടെ ഉള്ളില്‍ കിടന്ന ഒരു ജീവന്‍ നമ്മുടെ കൈകളിലേക്ക് നമ്മള്‍ക്ക് ലഭിക്കുകയുമാണ്. അപ്പോള്‍ ലഭിക്കുന്ന ആ മാതൃത്വം എന്ന ഒരു ഫീല്‍ ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാന്‍ കഴിയില്ല. എല്ലാ അമ്മമാര്‍ക്കും അത് അറിയാം. അങ്ങനെ ഒരു അമ്മ ഡാന്‍സ് കളിച്ചപ്പോഴാണ് ഇത്രയും സ്‌നേഹവും തോന്നിയത്.

Karma News Network

Recent Posts

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

7 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

11 hours ago