topnews

നാവിക സേനയുടെ വമ്പൻ പ്രഖ്യാപനം, ലോകത്തിലെ ഏറ്റവും വലിയ വിമാന വാഹിനി കൊച്ചിയിൽ നിർമിക്കും

നാവികസേനയുടെ വമ്പൻ പ്രഖ്യാപനം. ലോകത്തിലേ തന്നെ ഏറ്റവും വലിപ്പവും അത്യാധുനികവുമായ ഒരു വിമാനവാഹിനി കപ്പൽ കൂടി നിർമ്മിക്കാനുള്ള വൻ പ്രഖ്യാപനം നടത്തിയിരിക്കുന്നു. നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ ഇന്ന് ഒരു വലിയ പ്രഖ്യാപനം നടത്തിയതോടെ ഇന്ത്യൻ നേവിയുടെ യുദ്ധ കരുത്ത് വീര്യം വീണ്ടും കൂടുകയാണ്‌. ചൈനക്ക് നേരേ പോർവിളി നടത്താൻ അവരേക്കാൾ വലിയ കരുത്ത് നേടുകയാണ്‌ ഇന്ത്യൻ നേവിയുടെ തന്ത്രവും നയവും.

ഈ പ്രഖ്യാപനത്തോടൊപ്പം ഇന്ന് മറ്റൊരു സന്തോഷ വാർത്തയും രാജ്യ സ്നേഹികൾക്ക് ഉണ്ട്. ഇന്ത്യ ഇന്ന് പുതിയ പടക്കപ്പൽ കടലിൽ ഇറക്കി.ഇന്ത്യയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലായ മഹേന്ദ്രഗിരി ഇന്ന് മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സിൽ ലോഞ്ച് ചെയ്തു.രാജ്യത്തിന്റെ സ്വാശ്രയ പ്രതിരോധ ഉൽപ്പാദനത്തിൽ തന്നെയാണ്‌ ഈ കപ്പൽ പണിതത്. തദ്ദേശിയമായാണ്‌ ഇന്ത്യയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലായ മഹേന്ദ്രഗിരി എല്ലാ പണികളും നടന്നത്

തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് വിക്രാന്ത് കൊച്ചിയിൽ ആണ്‌ നിർമ്മിച്ചത്. കൊച്ചിൻ ഷിപ്പ്‌യാർഡ് സംവിധാനങ്ങൾക്ക് ഇതിനേക്കാൾ വലിയ മറ്റൊരു വിമാന വാഹിനി കൂടി നിർമ്മിക്കാനുള്ള എല്ലാ സജീകരണവും ഉണ്ട്. നിലവിലെ തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് വിക്രാന്തിനേക്കാൾ വലുതും അത്യാധുനികവും ആയ വിമാന വാഹിനി അതിനേക്കാൾ കുറഞ്ഞ് ചിലവിൽ നിർമ്മിക്കാം എന്നും കണക്ക് കൂട്ടുന്നു. കാരണം നിലവിലെ സജീകരണങ്ങൾ കുറെ ഇതിനായി കൊച്ചിൽ ഷിപ്പ് യാർഡിൽ ഉണ്ട്.

മൂന്നാമത്തെ വിമാനവാഹിനിക്കപ്പലിനായി പ്രവർത്തിക്കുന്നത് പ്രഖ്യാപിച്ചതിന്ത്യയുടെ പുതിയ പടക്കപ്പൽ ഉല്ഘാടന വേളയിൽ ആയിരുന്നു. കൂറ്റൻ പടക്കപ്പലിന്റെ പേർ മഹേന്ദ്രഗിരി എന്നാണ്‌. ഇത് രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങ് മുംബൈയിൽ വെള്ളിയാഴ്ച്ച നടന്നു.വിമാനവാഹിനിക്കപ്പൽ നിർമ്മിക്കുന്ന കാര്യത്തിൽ ഇന്ത്യ ഇന്ന് ലോകത്തേ മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ തന്നെയാണ്‌. നമുക്ക് വിഭവവും ടെക്നോളജിയും ഉണ്ട്. ഇന്ത്യയ്ക്ക് നിലവിൽ രണ്ട് വിമാനവാഹിനിക്കപ്പലുകൾ ഉണ്ട് – ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയ്തതാണ് ഐഎൻഎസ് വിക്രാന്ത്.

ഇന്ന് രാജ്യത്തിനു സമർപ്പിച്ച ഇന്ത്യയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലായ മഹേന്ദ്രഗിരി ക്ക് അണുവായുധ ആക്രമ ശേഷിയുണ്ട്.മോദി സർക്കാരിന്റെ കപ്പൽ നിർമ്മാണ പദ്ധതിയായ പ്രൊജക്ട് 17എ ഫ്രിഗേറ്റിന്റെ ഏഴാമത്തെ കപ്പലാണ് മഹേന്ദ്രഗിരി. പ്രൊജക്റ്റ് 17 എ പ്രോഗ്രാമിന് കീഴിൽ, എം/എസ് എംഡിഎല്ലിന്റെ ആകെ നാല് കപ്പലുകളും എം/എസ് ജിആർഎസ്ഇയുടെ മൂന്ന് കപ്പലുകളും നിർമ്മാണത്തിലാണ്. അതായത് 7 യുദ്ധ കപ്പൽ കൂടി പണി തീർന്ന് വരികയാണ്‌. അതിനോടൊപ്പമാണ്‌ പുതിയ ഒരു വിമാന വാഹിനി കൂടി പണിയുന്നത്. ഇതോടെ ഇന്ത്യൻ നേവിയുടെ കപ്പൽ ശക്തി ഊഹിക്കാവുന്നതേ ഉള്ളു. മോദി സർക്കാർ വന്ന ശേഷം പ്രതിരോധത്തിൽ ഉണ്ടായ വൻ മാറ്റങ്ങൾ ആണിതൊക്കെ. പദ്ധതിയുടെ ആദ്യ ആറ് കപ്പലുകൾ 2019 നും 2023 നും ഇടയിൽ പണി പൂർത്തിയായിരുന്നു. മൊത്തം 20ഓളം കപ്പലുകളാണ്‌ ഈ പദ്ധതിയിൽ ലക്ഷ്യം വയ്ക്കുന്നത്. അവസാന 10 വർഷം കൊണ്ട് ഇന്ത്യൻ നേവിയുടെ കടൽ കരുത്ത് 300 മുതൽ 400 ഇരട്ടി വരെ വർദ്ധിക്കും.

ഇന്ത്യൻ നേവിക്ക് സ്വന്തമായി ഇപ്പോൾ ചെറുതും വലുതുമായി 150ഓളം കപ്പലുകൾ ഉണ്ട്. ആക്ടീവായും റിസർവിലും ഒന്നര ലക്ഷം നേവിക്കാരും സേവനം നടത്തുന്നു.,നേവിയുടെ നിയന്ത്രണത്തിൽ 300ഓളം വിമാനങ്ങൾ ഉള്ളതായാണ്‌ റിപോർട്ടുകൾ.1950 ജനവരി 26നാണ്‌ ഇന്ത്യൻ നേവി സ്ഥാപിതമായത്. ഇന്ത്യൻ സമുദ്രതിരങ്ങളുടെയും അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും അങ്ങിങ്ങായി ചിതറിക്കിടക്കുന്ന നിരവധി ഇന്ത്യൻ ദ്വീപുകളുടെയും പ്രതിരോധം നാവിക സേനയ്ക്കാണ്‌. കടൽ കാക്കുകയാണ്‌ ദൗത്യം.സുരക്ഷിതമായ കപ്പൽ ഗതാഗതത്തിന് വേണ്ടിയുള്ള കപ്പൽച്ചാലുകളുടെ ചാർട്ടുണ്ടാക്കൽ, ചാലുകൾ തെറ്റി യാത്രയിൽ മണൽത്തിട്ടയിൽ ഉറയ്ക്കുന്ന കപ്പലുകളുടെ രക്ഷക്കുവേണ്ടിയുള്ള ഏർപ്പാടുണ്ടാക്കൽ, മത്സ്യബന്ധന ബോട്ടുകളുടെയും കപ്പലുകളുടെയും സുരക്ഷിതത്വം തുടങ്ങിയ ചുമതലകൾ ഇന്ത്യൻ നേവി നിർവഹിച്ചുവരുന്നു.

കൂടാതെ പണിമുടക്കു മൂലമോ മറ്റേതെങ്കിലും കാരണത്താലോ തുറമുഖ പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിൽ എത്തിയാൽ അതേറ്റെടുക്കുക, കൊടുംകാറ്റ്, ചുഴലിക്കാറ്റ്, ഭൂമികുലുക്കം, വരൾച്ച, വെള്ളപ്പൊക്കം മുതലായ കെടുതികൾ ഉണ്ടാകുമ്പോൾ അതിൽപ്പെട്ടുഴലുന്നവർക്ക് ആശ്വാസമെത്തിക്കുക എന്നിവയും ഇന്ത്യൻ നേവിയുടെ കർത്തവ്യങ്ങളിൽപെടുന്നു. നേവിയിലെ മുങ്ങൽ വിദഗ്ദ്ധൻമാർ ജല വൈദ്യുതി ഉൽപാദന പ്രദേശത്തും മറ്റു നദീതട പദ്ധതികളിലും വിലയേറിയ സേവനങ്ങൾ നൽകാറുണ്ട്. യുദ്ധസമയത്ത് ഇന്ത്യയുടേയും സുഹൃദ് രാജ്യങ്ങളുടെയും കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതത്തിന് ഉറപ്പുവരുത്തുകയും അതുവഴി അവശ്യ വസ്തുക്കളുടെ സംഭരണവും വിതരണവും സുഗമമാക്കുകയും ചെയ്യുന്നതിലും ഇന്ത്യൻ നാവികസേന സാരമായ പങ്കു വഹിക്കുന്നുണ്ട്

Karma News Network

Recent Posts

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

1 min ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

21 mins ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്, നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

34 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

1 hour ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

2 hours ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

2 hours ago