entertainment

‘സിമ്പുവിനോട് നയന് ക്ഷമിക്കാൻ കഴിയും, എന്നാൽ പ്രഭുദേവയോട് ക്ഷമിക്കാനാവില്ല’

 

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. ലേഡി സൂപ്പർ സ്റ്റാർ പട്ടവുമായി തുടർച്ചയായി സിനിമകളിൽ അഭിനയിച്ച് വരുന്ന നയൻസിന്റെ താരമൂല്യം ഇന്ന് തെന്നിന്ത്യയിലെ പല നടൻമാരേക്കാളും മേലെയാണ്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരുടെ പട്ടികയിൽ നയൻതാര ഒന്നാമത് എത്തി നിൽക്കുന്നു.

അഞ്ച് കോടിയാണ് ഒരു സിനിമയ്ക്ക് നയൻതാരയുടെ പ്രതിഫലം. സമാന്തയും പൂജ ഹെ​ഗ്ഡെയും പോലും പ്രതിഫലത്തിന്റെ കാര്യത്തിൽ നയൻസിന്റെ പിന്നിലാണ്. ഇതൊക്കെയാണെങ്കിലും മലയാളത്തിൽ നല്ല സിനിമകൾ കിട്ടിയാൽ ബജറ്റ് കുറഞ്ഞ ചിത്രങ്ങളിൽ പോലും നയൻതാര അഭിനയിക്കാറുണ്ട്. ബോഡി ​ഗാർഡ്, ലൗ ആക്ഷൻ ഡ്രാമ, പുതിയ നിയമം, നിഴൽ എന്നീ സിനിമകൾ നയൻതാരക്ക് മലയാളത്തോടുള്ള പ്രത്യേക മമത വിളിച്ചറിയിക്കുന്നു. തമിഴ് സിനിമയിലാണ് നയൻസ് പ്രധാനമായും ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

അഭിനയ ലോകത്ത് വിജയക്കുതിപ്പിലാണെങ്കിലും നയൻതാരക്ക് തിരിഞ്ഞു നോക്കുമ്പോൾ കരിയറിൽ ഉയർച്ചകൾക്കൊപ്പം തന്നെ ജീവിതത്തിലെ വീഴ്ചകളും ഏറെയുണ്ട്. പ്രശസ്തിയിൽ ഉയരങ്ങളിലേക്ക് കുതിക്കുന്നതിനിടെ വിവാദങ്ങളിൽ പെട്ടും നയൻ‌താര എന്ന നിത്യ ഹരിത നായിക തളരുകയും നൊമ്പരപ്പെടുകയും ചെയ്തിട്ടുണ്ട്.

നടൻ ചിമ്പു, പ്രഭുദേവ തുടങ്ങിയവരുമായുള്ള നടിയുടെ പ്രണയം ആദ്യ കാലഘട്ടങ്ങളിൽ വിവാദങ്ങളും കോളിളക്കവും ഉണ്ടാക്കിയിട്ടുണ്ട്. സിനിമ ലോകത്ത് വലിയ കോലാഹലങ്ങളുണ്ടാക്കിയാണ് രണ്ട് പ്രണയ ബന്ധവും അവസാനിക്കുന്നത്. ചിമ്പവും നയൻതാരയും ഒരുമിച്ചുള്ള ഒരു ചിത്രം പുറത്തു വന്നതോടെയാണ് നടൻ ചിമ്പുവുമായുള്ള പ്രണയം വിവാദക്കൊടുങ്കാറ്റാവുന്നത്. തുടർന്ന് നയൻതാര ഈ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

നയൻതാരയുമായുള്ള ചിത്രം ചിമ്പുവാണ് ലീക്ക് ചെയ്തതെന്നായിരുന്നു അന്നുണ്ടായിരുന്ന റിപ്പോർട്ടുകൾ. എന്നാൽ ചിമ്പു അത് നിഷേധിച്ചിരുന്നു. ദുബായിൽ വെച്ച് പുതിയ ക്യാമറ വാങ്ങിയ ശേഷം എടുത്ത ചിത്രമാണതെന്നും എങ്ങനെയോ ചിത്രം പുറത്തു വന്നതാണെന്നുമായിരുന്നു ചിമ്പുവിന്റെതായി വന്ന പ്രതികരണം. ​നയൻതാരയെ പറ്റി പല പ്രചരണങ്ങളും ഉണ്ടാവുന്നതിനു ആ ഒരൊറ്റ ചിത്രം അന്ന് വഴിയൊരുക്കി. അതേസമയം, അന്നുണ്ടായ പ്രശ്നങ്ങൾ പിന്നീട് ഇരുതാരങ്ങളും പരിഹരിച്ച് രമ്യതയിലെത്തുകയും ചെയ്തു. നല്ല സുഹൃത്തുക്കളായി മാറിയ ചിമ്പുവും നയൻസും തുടർന്ന് 2016 ൽ ‘ഇത് നമ്മ ആള്’ എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിക്കുകയും ഉണ്ടായി. നയൻസ് പ്രഭുദേവയുമായുള്ള ബന്ധം അവസാനിപ്പിച്ച് സിനിമയിലേക്ക് മടങ്ങി വരുന്ന കാലത്തായിരുന്നു ഈ സംഭവം.

സിമ്പുവുമായി രമ്യതയിലായ പോലെ പ്രഭുദേവയോടും നയൻസ് ക്ഷമിക്കുമോ എന്ന് അന്ന് സിനിമാ ലോകത്ത് ഒരു ചർച്ച തന്നെയുണ്ടായി. ഈ വിവരം ചോദിച്ച സിനിമ പ്രസിദ്ധീകരണത്തോട് നയൻതാര പെട്ടെന്ന് തന്നെ മറുപടി കൊടുക്കുകയുണ്ടായി. ‘സിമ്പുവിനോട് എനിക്ക് ക്ഷമിക്കാൻ കഴിയും, എന്നാൽ നിങ്ങളീപ്പറയുന്ന ആളോട് (പ്രഭുദേവ) ക്ഷമിക്കാനാവില്ലെന്നും ഒരുമിച്ച് സിനിമകൾ ചെയ്യില്ലെന്നു ആയിരുന്നു നയൻതാരയുടെ മറുപടി.

പ്രഭുദേവയുമായുള്ള വേർപിരിയൽ അക്കാലത്ത് നയൻതാരയുടെ ജീവിതത്തെ മാറ്റി മറിക്കുക തന്നെ ചെയ്തിരുന്നു. വിവാഹത്തിന്റെ വക്കിൽ വരെയെത്തിയ ബന്ധം തുടരേണ്ടെന്നു ഇരുവരും തീരുമാനിക്കുകയായിരുന്നു. സിനിമാ അഭിനയം നിർത്തി പ്രഭുദേവയോടൊപ്പം ജീവിക്കാനൊരുങ്ങിയ നയൻതാര പ്രഭുദേവയുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെ പാടെ തകർന്ന അവസ്ഥയിലായിരുന്നു.

ഇതിനിടെ പ്രഭുദേവ ഭാര്യ റംലത്തിൽ നിന്നും വിവാഹ മോചനവും നേടിയിരുന്നു. എന്നാൽ കുറച്ചു നാളുകൾക്കുള്ളിൽ തന്നെ നയൻതാര – പ്രഭുദേവ ബന്ധവും അവസാനിക്കുകയായിരുന്നു. ഏറെ മനോവിഷമത്തിൽ ആയ നയൻതാര കേരളത്തിൽ മാതാപിതാക്കളുടെയടുത്ത് എത്തി താമസമാക്കുകയായിരുന്നു. അതിനു ശേഷം 2013 ലാണ് നയൻതാര സിനിമാ രം​ഗത്തേക്ക് മടങ്ങി എത്തുന്നത്. പ്രഭുദേവയുടെ പേര് നയൻതാര പ്രണയകാലത്ത് കൈയിൽ പച്ച കുത്തിയിരുന്നു. പ്രഭുദേവയെ വിവാഹം കഴിക്കാനായാണ് നയൻതാര മതം മാറിയതെന്നും അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

 

Karma News Network

Recent Posts

കോഴിക്കോട് ചികിത്സയിലായിരുന്ന 12 കാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു, നില ഗുരുതരം

കോഴിക്കോട് : കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന…

10 mins ago

സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചപകടം, എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഇടുക്കി ഏലപ്പാറ - വാഗമണ്‍ റോഡില്‍ സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക്…

12 mins ago

കോഴിക്കോട് ഉഗ്ര സ്ഫോടന ശബ്ദം, പ്രദേശവാസികൾ ആശങ്കയിൽ, ആളുകളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട്…

32 mins ago

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്, മനസ് പിടയുന്നു- ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

40 mins ago

മലയാളി നേഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

മലയാളി നേഴ്സ് ഓസ്ട്രേലിയ പെർത്തിൽ അന്തരിച്ചു.അങ്കമാലി സ്വദേശിനിയായ മേരികുഞ്ഞ് (49) ആണ്‌ മരിച്ചത്.അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യയാണ്‌ മേരി…

51 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ മാഫിയയുമായുള്ള സിപിഎം ബന്ധം, മനു തോമസിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ്

കണ്ണൂരിൽ പാർട്ടി വിട്ട മനു തോമസ് സിപിഎമ്മിനെതിരെ നടത്തിയ വെളുപ്പെടുത്തലുകളിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ്…

57 mins ago