Premium

പ്രാണാ ഇൻസൈറ്റിന്റെ പേരിൽ നിക്ഷേപ തട്ടിപ്പിൽ നയൻതാര ആശാ ശരത് നടിമാരും, അമ്മയ്ക്ക് പരാതി നല്കി prana insight asha sarath cultural center

prana insight asha sarath cultural center

നടി ആശാ ശരത്തിനും നയൻ താരക്കും എതിരേ താര സംഘടനയായ അമ്മക്ക് പരാതി. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 3 കോടി വരുമാനം തരാം എന്ന് പറഞ്ഞ് ജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിച്ച് ഒടുവിൽ ചതിച്ച കോടികളുടെ നിക്ഷേപ തട്ടിപ്പിലാണ്‌ പരാതി.പ്രാണ ഇൻസൈറ്റ് ആശാ ശരത്ത് കൾച്ചറൽ സെന്റർ എന്ന പേരിൽ സംയുക്തമായാണ്‌ ഇത് നടത്തിയത്. ഇതിനു തെളിവായി നടിയുടെ നിരവധി വീഡിയോകളും പ്രാണാ ഇൻസൈറ്റ് വെബ് സൈറ്റ് വിവരങ്ങളും ഉണ്ട്. (prana insight asha sarath cultural center ) വിദ്യാഭ്യാസ ആപ്പ് എന്ന പേരിൽ ജനങ്ങളിൽ നിന്നും കോടി കണക്കിനു രൂപ പിരിച്ചെടുത്ത ശേഷം നിക്ഷേപകരെ വഞ്ചിച്ചു എന്നും നടിമാരുടെ നേരിട്ടുള്ള പങ്കാളിത്തത്തോ ടെയാണ്‌ തട്ടിപ്പ് നടന്നത് എന്നും ചൂണ്ടിക്കാട്ടി പൊതു പ്രവർത്തകൻ പി ആർ സോം ദേവാണ്‌ അമ്മയുടെ പ്രസിഡന്റ് മോഹൻലാലിനു പരാതി നൽകിയിരിക്കുന്നത്. പി ആർ സോം ദേവ് കർമ്മ ന്യൂസ് സി ഇ ഒ കൂടിയാണ്‌.

മോഹൻലാലിനു നൽകിയ പരാതിക്ക് പുറമേ അമ്മക്ക് ഔദ്യോഗികമായും പരാതി നൽകിയിട്ടുണ്ട്. ബൈജൂസ് ആപ്പിനു ബദലായി ഇറക്കും എന്ന് പറഞ്ഞ് ആപ്പ് വർഷങ്ങൾ ആയിട്ടും ഇറക്കി ഇല്ലെന്ന് മാത്രമല്ല എട്ട് നിലയിൽ പൊട്ടി. നിക്ഷേപകർ പണം തിരികെ കിട്ടാൻ കേസും ആയി പരക്കം പായുന്നു. ആശാ ശരത്തിന്റെ കരാർ 20 കോടി രൂപയ്ക്ക് ആയിരുന്നു എന്നാണ്‌ പുറത്ത് വരുന്ന സ്ഥിരീകരിക്കാത്ത വിവരം. ബൈജൂസ് ആപ്പിനു ബദലാകും എന്ന് പറഞ്ഞ് പ്രചാരണം നടത്തി. ഞാൻ പ്രാണയ്ക്ക് ഒപ്പം എന്നും ഞാൻ പാണയിൽ ഉണ്ട് എന്നും ആശാ ശരത്ത് പ്രചരിപ്പിച്ചു..പ്രാണ ഇൻസൈറ്റ് കോർപ്പറേറ്റ് ഓഫീസ് കൊച്ചി പാലാരിവട്ടത്താണുള്ളത്. Prana Insight Corporate office

മാത്രമല്ല ആശാ ശരത്ത് പ്രാണാ ആശാ ശരത്ത് കൾച്ചറൽ സെന്റർ എന്ന പേരിൽ നൃത്ത സ്കൂൾ തുടങ്ങുകയും ചെയ്തു. ആശാ ശരത്തായിരുന്നു ഇതിന്റെ മുഖ്യ പ്രചാരക. നടി നയൻ താരയായിരുന്നു പ്രാണ ഇൻസൈറ്റ് എന്ന ആപ്പിനു വേണ്ടി പരസ്യ ചിത്രം ഇറക്കിയത്. വമ്പന്മാരേ അണി നിരത്തി ജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിച്ചു. നടൻ മമ്മുട്ടി പ്രാണ ചെയർമാനു അവാർഡ് നല്കി ആദരിച്ചു. സംഗീത സംവിധായകൻ ഔസേപ്പച്ചനും ഇതിന്റെ പ്രചാരകൻ ആയിരുന്നു. കോട്ടയം നസീർ, നടി ക്രിഷ്ണപ്രിയ, പ്രശാന്ത് ഐ.പി എസ് എല്ലാം ഇതിന്റെ പിന്നിൽ അണി നിരന്നു.

മജീഷ്യൻ മുതുകാട് താൻ മാത്തമാറ്റിക്സ് ക്ളാസ് ഈ ആപ്പിലൂടെ എടുക്കും എന്ന് നിക്ഷേപകർക്ക് വീഡിയോ വഴി ഉറപ്പ് നല്കി.   ഓർക്കണം പാവങ്ങളേ പറ്റിച്ച് നടത്തിയ കുംഭകോണത്തിൽ നിന്നും സമൂഹത്തിലെ ഉന്നതരായവർ എല്ലാം വീതം പറ്റുകയായിരുന്നു. സിനിമാ താരങ്ങളെ ഉപയോഗിച്ച് ഉറപ്പ് വരുത്താതെ ഇത്തരം പരസ്യങ്ങളിൽ അഭിനയിച്ച് ജനങ്ങളേ പറ്റിക്കരുത് എന്നും വഞ്ചനാ കട്ടമാകും ഇതെന്നും സുപ്രീം കോടതി വിധിയുണ്ട്. നിക്ഷേപകർ കേസ് കൊടുത്താൽ നടിമാരും നടന്മാരും വഞ്ചനാ കുറ്റത്തിനു അഴി എണ്ണും എന്നും ഉറപ്പ്.

ഇപ്പോൾ ബൈജൂസ് ആപ്പിനു ബദലായി കോടികൾ നിക്ഷേപം സ്വീകരിച്ച് പൊട്ടി പോയ പ്രാണ ഇൻസൈറ്റിൽ പണം നിക്ഷേപിച്ച് നഷ്ടപരിഹാരത്തിനു കേസ് കൊടുത്ത കരുനാഗപള്ളിയിൽ ഉള്ള ഹരികുമാറിന്റെ അനുഭവം ഇതോടൊപ്പമുള്ള വിഡിയോയിൽ ഉണ്ട് കേൾക്കണം. ആശാ ശരത്ത് മുതൽ നയൻ താര വരെയുള്ളവർ ഇതൊക്കെ ഒന്ന് കേൾക്കണം. ജനത്തിന്റെ കണ്ണീരിന്റെ പണമാണ്‌ തട്ടിപ്പ് നടത്തിയതെന്ന് അറിയണം.

കഴിഞ്ഞ ദിവസമാണ്‌ ഒരു ലക്ഷം രൂപയ്ക്ക് 3 കോടിയുടെ വരുമാനം വാഗ്ദാനം ചെയ്ത് പ്രാണാ ഇൻസൈറ്റ് എന്ന പേരിൽ ആളുകളിൽ നിന്നും വിദ്യാഭ്യാസ ആപ്പിനു പണം സ്വരൂപിച്ച വാർത്ത കർമ്മ ന്യൂസ് പുറത്ത് വിട്ടത്. നൂറു കണക്കിനു പേരിൽ നിന്നും കോടികൾ പിരിച്ചെടുത്ത് ഒടുവിൽ നിക്ഷേപകരെ വഞ്ചിക്കുകയായിരുന്നു. നൂറിലധികം കോടി ഇത്തരത്തിൽ ജനങ്ങൾക്ക് നഷ്ടപ്പെട്ടെന്നും 6 മാസത്തിനുള്ളിൽ പ്രാണ ആപ്പ് പ്രവർത്തനം തുടങ്ങും എന്ന് പറഞ്ഞ് പണം വാങ്ങിയിട്ട് ചതിച്ചു എന്നും പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പണം പോയവരുടെ പേരുകളിൽ ചിലതും കൈമാറിയിട്ടുണ്ട്. കേരളത്തിൽ ലൈസൻസ് റദ്ദാക്കിയ വളം ആയ എസ്.പി സി എന്ന വളം കമ്പിനിയാണ്‌ പ്രാണ ആപ്പിനു പിന്നിൽ. വളം വിതരണം ചെയ്ത് കർഷകരുടെ കൃഷികൾ കരിഞ്ഞ് പോവുകയും നഷ്ടപരിഹാരം നല്കാനുള്ള കോടതി വിധിയും ഉണ്ട്. എന്നാൽ എസ് പി സി എന്ന കമ്പിനി കർഷകർക്ക് നഷ്ടം നല്കിയിട്ടില്ല. ഇടുക്കിയിൽ കർഷകരുടെ പേരിൽ ബാങ്ക് തട്ടിപ്പും ലോൺ കുഭകോണവും ഈ കമ്പിനി നടത്തിയിട്ടുണ്ട്. ഇത്തരം ഒരു കമ്പിനിയുമായി ചേർന്ന് നയൻ താരയും ആശാ ശരത്തും പ്രവർത്തിച്ചു.

ആശാ ശരത്തിനും നയൻ താരക്കും എതിരേ അമ്മ പ്രസിഡന്റ് മോഹൻ ലാലിനു നൽകിയ പരാതിയുടെ പൂർണ്ണ രൂപം ഇങ്ങനെ: SPC, PRANNA INSIGHT കുംഭകൊണങ്ങൾ സംബന്ധിച്ച് AMMA മെമ്പർമാർ ആയ ആശ ശരത്ത്, നയൻ താര തുടങ്ങിയവർക്കെതിരെ ബോധിപ്പിക്കുന്ന പരാതി.

സർ,
കേരള സർക്കാർ ലൈസൻസ് റദാക്കിയിട്ടുള്ളതും,ജൈവ വള നിർമാണത്തിന്റെ പേരിൽ കാർഷിക വികസന ബാങ്കുകൾ കേന്ദ്രികരിച്ച് വൻ കുംഭകോണങ്ങൾ നടത്തുകയും, അനേകം കർഷകരെ വഞ്ചിക്കുകയും ചെയ്ത കമ്പനിയാണ് SPICES PRODUCERS COMPANY LTD( SPC). തുടർന്ന് വിദ്യാഭ്യാസ മേഖലയിൽ പുതിയ ഒരു കുംഭകോണത്തിനു വേണ്ടി SPC ഉടമകൾ PRANA INSIGHT എന്ന കമ്പനിയ്ക്ക് തുടക്കം കുറിക്കുകയും, അമ്മയിലെ അംഗങ്ങളായ നയൻ‌താര, ആശ ശരത്ത് തുടങ്ങിയവർ PRANA INSIGHT കുംഭകോണത്തിന് സഹായകരമാകും വിധം PRANA INSIGHT ന്റെ അംബാസ്സഡർമാർ ആവുകയും ചെയത വിവരം താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ്.

നിശ്ചിത കാലയളവിന് ശേഷം നയൻ താരക്ക് പകരമായാണ് ആശ ശരത്ത് PRANA INSIGHT ന്റെ പ്രധാന പ്രവർത്തകയായി മാറുന്നത്. SPC കമ്പനിയെ കുറിച്ച് പൂർണ്ണ വിവരങ്ങൾ മനസ്സിലാക്കിയിട്ടും, SPC മാനേജ്മെന്റ് തുടങ്ങിയ PRANA INSIGHT എന്ന എഡ്യൂക്കേഷൻ ആപ്പിന്റെ പ്രവർത്തകയായും, അബാസ്സഡർ ആയും നടി ആശ ശരത്ത് പ്രവർത്തിക്കുകയും, SPC ഉടമകൾ പൊതുജനത്തിൽ നിന്നും ശേഖരിച്ച തുകയുടെ വലിയൊരു പങ്ക് ആശ ശരത്ത് വരുമാനമായി കൈപറ്റി എന്നുമാണ് അറിയാൻ കഴിഞ്ഞത്. ധർമ്മികതയുടെ ഭാഗമായി, ജന വികാരങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ള താര സംഘടന എന്ന നിലയ്ക്ക് ആശ ശരത്തിനും, നയൻ‌താരയ്ക്കും SPC, PRANA INSIGHT എന്നീ സംരംഭങ്ങളിലുള്ള പങ്ക് കൃത്യമായി അന്വേഷിക്കുകയും, തെറ്റ് ബോധ്യപ്പെട്ടാൽ തുടർ സംഘടന ശിക്ഷ നടപടികൾ സ്വീകരിക്കണമെന്നും, AMMA യുടെ പ്രസിഡന്റ്‌ എന്ന നിലയിൽ മേൽ പറഞ്ഞ വിഷയത്തിൽ സംഘടനയുടെ ഔപചാരിക നിലപ്പാട് അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

Karma News Network

Recent Posts

പുരാതന ക്ഷേത്രത്തിൽ വൻ കവർച്ച, പഞ്ചലോഹ വി​ഗ്രഹം മോഷണം പോയി, കോടികൾ‌ വില

തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ‌ വില വരുന്ന പഞ്ചലോഹ വി​ഗ്രഹം കവർന്നത്.…

13 mins ago

മൂന്ന് മക്കളുടെ അമ്മ, പ്രൊഫഷണലി ‍‍ഡോക്ടർ, ലണ്ടനിലെത്തിയെങ്കിലും സം​ഗീതം വിടാതെ വാണി ജയറാം

ഐഡിയ സ്റ്റാർ സിം​ഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ​ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…

27 mins ago

അമ്മയെ മർദ്ദിച്ചു, യുവാവിന്റെ കൈയ്യും കാലും തല്ലിയൊടിക്കാൻ സഹോദരന്റെ ക്വട്ടേഷൻ, അറസ്റ്റ്

കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…

31 mins ago

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ കുഴ‍ഞ്ഞു വീണ് മരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…

1 hour ago

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

1 hour ago

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

2 hours ago