entertainment

നയൻതാരയുടെ ബാ​ഗിന്റെ വില കേട്ട് അമ്പരന്ന് ആരാധകർ

വിവാഹത്തിനു പിന്നാലെ നയൻതാരയുടെ പുറകെയാണ് സോഷ്യൽ മീഡിയ. തായ്ലൻഡിൽ നിന്നുള്ള ഹണിമൂൺ ചിത്രങ്ങളടക്കം സോഷ്യൽ മീഡിയയിൽ തരം​ഗം സൃഷ്ടിച്ചിരുന്നു. സ്റ്റൈലിഷ് ലുക്കിലുള്ള നയൻതാരയുടെ ചിത്രങ്ങൾ വിഘ്നേഷ് ശിവനാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. നയൻതാര ധരിച്ച ബാഗാണ് ഇപ്പോൾ ചർച്ചാ വിഷയം

പ്രാഡ വിറ്റെലോ ഡൈനോയുടെ ലെതർ ക്യാമറ ബാഗ് ആണ് നയൻതാര അണിഞ്ഞത്. ഈ ബാഗിന്റെ വില കേട്ട് അമ്പരക്കുകയാണ് ആരാധകർ. 91,555 രൂപയാണ് ഈ ബാഗിന്റെ വില. ഇറ്റാലിയൻ ബ്രാൻഡാണ് പ്രാഡ. ക്ലാസിക്കും മോഡേണും സമന്വയിപ്പിക്കുന്ന ഡിസൈനാണ് പ്രാഡ ബാഗിന്റെ സവിശേഷത. തായ്‌ലാൻഡിൽ നിന്നും നയൻതാരയും വിഘ്നേഷും കഴിഞ്ഞ ദിവസമാണ് ചെന്നൈയിലേക്ക് മടങ്ങിയത്.‌

നയൻതാരയുടെയും കാമുകൻ വിഗ്നേഷ് ശിവന്റെയും വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. രാജ പ്രൗഢിയിൽ നിരവധി താരങ്ങൾ അണി നിരന്നായിരുന്നു വിവാഹം. മഹാബലിപുരത്ത് വെച്ച ചടങ്ങിൽ ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് വസ്ത്രവും ആഭരണങ്ങളുമായിരുന്നു. എമറാൾഡും ഡയമണ്ടും ജ്വലിച്ചുനിൽക്കുന്ന യൂണീക് ആഭരണങ്ങളാണ് നയൻതാര അണിഞ്ഞത്. നെറ്റിച്ചുട്ടിയും കമ്മലും മരതകവും വജ്രവും കൊണ്ട് നിർമ്മിച്ചവയാണ്.

കാതുവാക്കിലെ രണ്ടു കാതൽ ചിത്രമാണ് വിഘ്‌നേശ് ശിവന്റെ സംവിധാനത്തിൽ നയൻതാര നായികയായി ഇനി പ്രദർശനത്തിനെത്താനുള്ളത്. വിഘ്‌നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. വിജയ് സേതുപതി നായകനായെത്തുന്ന ചിത്രത്തിൽ സാമന്തയും നായികയാണ്. മലയാളത്തിൽ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന രണ്ട് സിനിമകളിലും നായിക നയൻതാരയാണ്. ഇതിൽ പൃഥ്വിരാജ് നായകനാവുന്ന ഗോൾഡ് ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ഫഹദ് ഫാസിൽ നായകനാവുന്ന പാട്ട് ആണ് മറ്റൊരു ചിത്രം.

അതേസമയം, തെന്നിന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന നായികമാരിൽ ഒന്നാമതാണ് നയൻതാരം. അഞ്ച് മുതൽ ആറ് കോടിവരെയാണ് നയൻതാരയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ട്. ഫാമിലി മാൻ 2, പുഷ്പ എന്നിവയ്ക്ക് ശേഷം തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നായികയായി മാറിയിരിക്കുകയാണ് സാമന്ത. മൂന്ന് കോടി രൂപയാണ് സാമന്തയുടെ പ്രതിഫലമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അല്ലു അർജുൻ നായകനായി എത്തിയ പുഷ്പയിലെ ​ഗാനരം​ഗത്തിന് മാത്രം ഒന്നരക്കോടിയോളം രൂപ സാമന്ത വാങ്ങിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു

Karma News Network

Recent Posts

കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത, റെഡ് അലർട്ട്

തിരുവനന്തപുരം: കേരള തീരത്ത് റെഡ് അലേര്‍ട്ട്. ഉയര്‍ന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍…

4 mins ago

കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കും, സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലമായതിനാൽ മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന്…

28 mins ago

നവജാത ശിശുവിന്റെ കൊലപാതകം, പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം സുഹൃത്ത്, ഡാൻസറായ യുവാവ് ഉടൻ അറസ്റ്റിലാകും

കൊച്ചി : നഗരമധ്യത്തിൽ നവജാത ശിശുവിനെ റോഡിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി…

45 mins ago

കോട്ടയത്തുനിന്നു 2000 കോടിയുമായി പോയ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവച്ചു

കോട്ടയം ∙ കോട്ടയത്തുനിന്നു 2000 കോടിയുമായി പോയ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവച്ചു. തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായ നടപടികളെത്തുടർന്നു 4…

1 hour ago

കള്ളക്കടല്‍ പ്രതിഭാസം, കേരള തീരത്തും കടലാക്രമണ സാധ്യത

തിരുവനന്തപുരം : കടുത്ത ചൂടിന് ആശ്വാസമേകാൻ വരും ദിവസങ്ങളിൽ വേനൽമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത…

1 hour ago

വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ നിയന്ത്രണം, ആദ്യം വടക്കൻ മേഖലയിൽ

തിരുവനന്തപുരം : വൈദ്യുതി ഉപഭോഗം ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിൽ മേഖല തിരിച്ച് നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി. പീക്ക് ടൈമിൽ ഉൾപ്പെടെ…

1 hour ago