entertainment

ഞങ്ങളുടെ കല്യാണം ഇതുവരെ തീരുമാനിച്ചിട്ടില്ല, തുറന്നുപറഞ്ഞ് നയൻതാര

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് നയൻതാര. മലയാള സിനിമയിൽ അരങ്ങേറിയ നടി ഇപ്പോൾ തമിഴ് സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറാണ്. നയൻ താരയുടെയും സംവിധായകൻ വിഘ്‌നേഷ് ശിവന്റെയും വിവാഹം എന്ന് ഉണ്ടാകും എന്ന് കാത്തിരിക്കുകയാണ് ആരാധകർ.

ഇപ്പോളിതാ അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് വിവാഹനിശ്ചയം നടന്നതെന്ന് നയൻതാര പറയുന്നു ‘ഞങ്ങൾ സ്വകാര്യ വ്യക്തികളായതിനാൽ വലിയൊരു ചടങ്ങ് നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോൾ, ഞങ്ങൾ തീർച്ചയായും ഞങ്ങളുടെ ആരാധകരെ അറിയിക്കും. അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് വിവാഹനിശ്ചയം നടന്നത്. എന്നാൽ ഞങ്ങളുടെ കല്യാണം ഇതുവരെ തീരുമാനിച്ചിട്ടില്ല’, നയൻ‌താര വ്യക്തമാക്കി.

കുറച്ച് മാസം മുമ്പ് നായൻതാരയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് വിഘ്‌നേഷ് ശിവൻ പങ്കുവെച്ച വാക്കുകളും ശ്രദ്ധേയമായിരുന്നു. വിരലോട് ഉയിർ കൂട കോർത്തു (ജീവിതവുമായി കൂട്ടിയോജിപ്പിക്കുന്ന വിരലുകൾ) എന്നായിരുന്നു വിഘ്‌നേഷ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്. വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്.

നേരത്തെ ഒരു തമിഴ് വെബ്‌സൈറ്റിനു നൽകിയ അഭിമുഖത്തിനിടയിലും നയൻതാരയുമായുള്ള വിവാഹത്തെക്കുറിച്ച് വിഘ്‌നേഷ് സംസാരിച്ചിരുന്നു. ‘ഞങ്ങൾക്ക് ചില ലക്ഷ്യങ്ങളുണ്ട്. ചിലതൊക്കെ ചെയ്ത് തീർക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാൻ. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയിൽ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോൾ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോൾ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാൻ എല്ലാം ശരിയാകുമ്പോൾ ആ തീരുമാനമെടുക്കാം. അപ്പോൾ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം.’

Karma News Network

Recent Posts

മനോരമക്കാരെ കുടുക്കാൻ ദേശാഭിമാനി ലോബി,പ്രസ് ക്ളബ്ബുകളിലേ അഴിമതി

പല പ്രസ് ക്ളബുകളും സർക്കാർ ഫണ്ട് തിരിമറിയും അഴിമതിയും നടത്തിയതിനു ജപ്തി നേരിടുമ്പോൾ ഇതിൽ മനോരമക്കാരേ കുടുക്കാൻ ദേശാഭിമാനി ലോബിയുടെ ശ്രമം.…

5 mins ago

മിഠായിത്തെരുവിൽ ആളുകളെ തടയാൻ പാടില്ല, കടകളിലേക്ക് വിളിച്ചു കയറ്റിയാൽ പണി കിട്ടും

കോഴിക്കോടിന്റെ മുഖമുദ്രയായ മിഠായിത്തെരുവിൽ ഇനി സഞ്ചാരികളെ തടയുകയോ, ബലമായി കടയിൽ കയറ്റാൻ നോക്കാനോ പാടില്ല. ഇവിടേക്ക് ഒഴുകിയെത്തുന്ന ജനങ്ങൾ നിരവധിയാണ്.…

19 mins ago

8300 കോടി രൂപ തട്ടിയെടുത്ത ഇന്ത്യക്കാരൻ ഋഷി ഷാക്ക് ഏഴര വർഷത്തെ തടവിന് ശിക്ഷിച്ചു

8300 കോടി രൂപ തട്ടിയെടുത്ത ഇന്ത്യക്കാരൻ ഋഷി ഷായെ അമേരിക്കൻ കോടതി ഏഴര വർഷത്തെ തടവിന് ശിക്ഷിച്ചു. ഗൂഗിളിനേ വരെ…

24 mins ago

ലീവ് കഴിഞ്ഞാൽ ഞാൻ ദുബായിലേയ്ക്കും ശ്രീജു ലണ്ടനിലേയ്ക്കും പോകും, ഹണിമൂൺ എവിടെയാണെന്ന ചോദ്യത്തിന് മറുപടിയുമായി മീര നന്ദന്‍

രണ്ട് ദിവസം മുൻപായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ്…

32 mins ago

എകെജി സെന്റര്‍ ആക്രമണക്കേസ്, വിദേശത്ത് ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍…

58 mins ago

കട്ടിങ്ങ് സൗത്ത് സംഘാടക ധന്യ രാജേന്ദ്രൻ ഹിന്ദുവിരുദ്ധ പ്രചാരക- സ്വാമി കൈലാസ നിത്യാനന്ദ

കട്ടിങ്ങ് സൗത്ത് സംഘാടകയായ ധന്യ ആർ രാജേന്ദ്രൻ ഹിന്ദു വിരുദ്ധ പ്രചാരകയാണ്‌ എന്ന ആരോപണവുമായി സ്വാമി കൈലാസ നിത്യാനന്ദ. ഹിന്ദു…

1 hour ago