Categories: kerala

ഫോൺ തകർക്കും, സെൽഫി എടുക്കാനെത്തിയ ആരാധകരോട് കയർത്ത് നയൻതാര

ഏറെ ആരാധകരുള്ള താരദമ്പതിമാരാണ് നയൻതാരയും വിഘ്‌നേഷ് ശിവനും. ജീവിതത്തിലെ പ്രിയനിമിഷങ്ങൾ താരങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വിഘ്‌നേഷ് ശിവനും നയൻതാരയും മക്കളെ ഉയിർ, ഉലക് എന്നീ ഓമന പേരുകളിലാണ് ആരാധകർക്ക് പരിചയപ്പെടുത്തിയിരുന്നത്.

നയൻതാര ക്ഷേത്ര സന്ദർശനത്തിന് എത്തിയപ്പോൾ നടന്നൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ക്ഷേത്ര ദർശനത്തിനിടെ തന്നെ വളഞ്ഞ ആരാധകരോട് നയൻതാര ദേഷ്യപ്പെട്ടിരിക്കുകയാണ്. ഭർത്താവ് വിഘ്‌നേഷ് ശിവനൊപ്പമാണ് കഴിഞ്ഞ ദിവസം കുംഭകോണത്തിന് അടുത്ത മേലവത്തൂർ ഗ്രാമത്തിലെ പുഴയോരത്തെ കാമാച്ചി അമ്മൻ ക്ഷേത്രം നയൻതാര സന്ദർശിച്ചത്.

നടി വരുന്നുണ്ടെന്ന് അറിഞ്ഞ് താരത്തെ കാണാനായി നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. ഇതോടെ ശാന്തമായി ദർശനം നടത്താൻ പോലും നയൻതാരയ്ക്ക് കഴിഞ്ഞിരുന്നില്ല. അമ്മൻ ക്ഷേത്രത്തിലെ പൂജകൾ പൂർത്തിയാക്കിയ ശേഷം ഇരുവരും അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് പോയി.

ഇതിനിടെ താരത്തിനൊപ്പം സെൽഫി എടുക്കവെ ആരാധകരിൽ ഒരാൾ നയൻതാരയുടെ തോളിൽ പിടിച്ചിരുന്നു. അവരുടെ കൈ തട്ടി മാറ്റുന്നതും ദേഷ്യത്തോടെ സംസാരിക്കുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ശേഷം റെയിൽവേ സ്റ്റേഷനിലേക്ക് പോയി ട്രെയ്ൻ കയറിയ നടിയെ പിന്തുടർന്ന് ആരാധകരും പാപ്പരാസികളും എത്തി. വിടാതെ തന്നെ പിന്തുടരുന്ന ക്യാമറകണ്ണുകൾ കണ്ട് നയൻതാര വീണ്ടും ദേഷ്യപ്പെട്ടു. വീഡിയോ പകർത്തിയ ഒരാളോട് ഫോട്ടോ എടുത്താൽ താൻ സെൽഫോൺ തകർക്കുമെന്നും നയൻതാര വാണിങ് നൽകി.

ക്ഷേത്ര ദർശനത്തിൽ അനുഭവപ്പെട്ട പിരിമുറുക്കവും ജനത്തിരക്ക് കാരണവുമായിരിക്കാം നയൻതാരയ്ക്ക് ദേഷ്യം വന്നതെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ. ആരാധന കൊണ്ട് പിന്നാലെ കൂടിയവരോട് ദേഷ്യപ്പെട്ടത് ശരിയായില്ല എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

Karma News Network

Recent Posts

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

13 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

35 mins ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

60 mins ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

1 hour ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

2 hours ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

2 hours ago