kerala

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സ്‌കൂള്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍; പൊലീസ് കേസെടുത്തു

സ്‌കൂള്‍ ശുചിമുറിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അറക്ക ഹംസ – റംല ദമ്പതികളുടെ മകള്‍ ഫാത്തിമ നസീല(17)യാണ് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് മരിച്ചനിലയില്‍ കണ്ടെത്തിയത്. വയനാട് മുട്ടില്‍ ഡബ്ളിയു എം ഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് നസീല
ഉച്ചഭക്ഷണ സമയം വരെ ഫാത്തിമ ക്ലാസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനി ഇടവേള കഴിഞ്ഞ് ക്ലാസ് തുടങ്ങിയിട്ടും കാണാതിരുന്നപ്പോള്‍ സഹപാഠികളും അദ്ധ്യാപകരും ചേര്‍ന്ന് തിരച്ചില്‍ നടത്തി. ക്ലാസ് വിട്ടതിനുശേഷം ഭക്ഷണം കഴിക്കാതെ ശൗചാലയത്തിലേക്കുപോയ നസീലയെ കാണാതാവുകയായിരുന്നു. തിരഞ്ഞെത്തിയ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളാണ് ശൗചാലയം അകത്തുനിന്ന് പൂട്ടിയത് ശ്രദ്ധിച്ചത്. മുകളിലെ ജനലിലൂടെ നോക്കിയ വിദ്യാര്‍ഥിനികളാണ് നസീല ബോധരഹിതയായി കിടക്കുന്നതുകണ്ടത്. കുട്ടികള്‍തന്നെയാണ് ചുമരിലെ ട്യൂബ് ലൈറ്റ് ഫ്രെയിം ഊരിയെടുത്ത് വാതില്‍ തുറന്നതെന്നും സ്‌കൂളധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് അധ്യാപകരെ വിവരമറിയിച്ചു. ഉടന്‍ കല്‍പ്പറ്റ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

വ്യാഴാഴ്ച ഉച്ചഭക്ഷണ ഇടവേളയ്ക്കുശേഷം നസീലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതോടെതന്നെ ആശങ്കയിലായിരുന്നു സഹ പാഠികള്‍. പിന്നീട് മരണ വാര്‍ത്ത എത്തി. ക്ലാസില്‍ എപ്പോഴും നിശ്ശബ്ദയായിരുന്നു ഫാത്തിമ നസീല. എങ്കിലും എല്ലാവരുടെയും പ്രിയപ്പെട്ടവള്‍. സഹപാഠികളുമായി ചങ്ങാത്തത്തിന് കുറവൊന്നുമില്ല. രാവിലെയും എന്തെങ്കിലും പ്രശ്‌നമുള്ളതായോ അസുഖമുള്ളതായോ തോന്നിയില്ലെന്ന് കൂട്ടുകാര്‍ പറയുന്നു.

എല്ലാദിവസവും കൃത്യമായി നിസ്‌കരിക്കാനായി പള്ളിയില്‍ പോകാറുണ്ട് നസീല. കാണാതായതിനെത്തുടര്‍ന്ന് കൂട്ടുകാര്‍ എല്ലായിടത്തും അന്വേഷിച്ചു. പോകാനിടയുള്ള സ്ഥലങ്ങളില്‍ തിരഞ്ഞു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഒരുമണിക്കും ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ 12.30-നുമാണ് ഉച്ചഭക്ഷണത്തിനായി വിടുന്നത്. ക്ലാസ് വിട്ടതിനുശേഷം ഭക്ഷണം കഴിക്കാതെ ശൗചാലയത്തിലേക്കുപോയ നസീലയെ കാണാതാവുകയായിരുന്നു.

തിരഞ്ഞെത്തിയ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ് ശൗചാലയം അകത്തുനിന്ന് പൂട്ടിയത് ശ്രദ്ധിച്ചത്. മുകളിലെ ജനലിലൂടെ നോക്കിയ വിദ്യാര്‍ത്ഥിനികളാണ് നസീല ബോധരഹിതയായി കിടക്കുന്നതുകണ്ടത്. കുട്ടികള്‍തന്നെയാണ് ചുമരിലെ ട്യൂബ് ലൈറ്റ് ഫ്രെയിം ഊരിയെടുത്ത് വാതില്‍ തുറന്നതെന്നും സ്‌കൂളധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് അദ്ധ്യാപകരെ വിവരമറിയിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്‌കൂളില്‍ പരിശോധന നടത്തി.

മകളുടെ മരണം അറിഞ്ഞതു മുതല്‍ അലമുറയിട്ടുകരയുകയായണ് നസീലയുടെ ഉപ്പ ഹംസ. മകള്‍ക്കെന്തോ അപകടംപറ്റിയെന്ന ധാരണയോടുകൂടിയാണ് ഉപ്പ ആശുപത്രിയിലെത്തിയത്. എന്നാല്‍, ആശുപത്രിയിലെത്തുമ്ബോഴേക്കും മകള്‍ മരിച്ചിരുന്നു. ഇതിനിടെ ഉമ്മ റംലയെയും കൂട്ടി ബന്ധുക്കളെത്തിയത്. അവരെ ആശ്വസിപ്പിക്കാനാകാത്ത അവസ്ഥയിലായി കണ്ടുനിന്നവര്‍. അദ്ധ്യാപകരും അയല്‍വാസികളും നാട്ടുകാരും പൊതുപ്രവര്‍ത്തകരുമടക്കം വലിയൊരു ആള്‍ക്കൂട്ടമായിരുന്നു ആശുപത്രിക്ക് ചുറ്റുമുണ്ടായിരുന്നത്.

തങ്ങളുടെ പൊന്നുമോള്‍ എങ്ങനെ മരിച്ചുവെന്നുപോലും അറിയാതെ ബന്ധുക്കള്‍ പൊട്ടിക്കരഞ്ഞു. ഇവരെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കുമായില്ല. ഒന്നാം മൈല്‍ പ്രദേശവും ശോകമൂകമായി.

വിവരമറിഞ്ഞ് ജില്ലാ കളക്ടറും ഡി എം ഒയും ആശുപത്രിയിലെത്തി. കല്‍പ്പറ്റ പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ഷക്കീല, ഷക്കീര്‍.

Karma News Network

Recent Posts

തൃശൂരിൽ കർഷക ആത്മഹത്യ, കീടനാശിച്ച് കഴിച്ച് ചികിത്സയിലിരുന്ന കർഷകൻ മരിച്ചു

തൃശൂർ : കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. വേനോലി വടക്കേത്തറ സ്വദേശി…

20 mins ago

മന്ത്രി കെ രാധാകൃഷ്ണന്‍ രാജിവച്ചു, ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയ്ക്ക് രാജിക്കത്ത് കൈമാറി

തിരുവനന്തപുരം: ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രിസ്ഥാനവും, നിയമസഭാംഗത്വവും രാജിവെച്ച് കെ രാധാകൃഷ്ണന്‍ . ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്…

26 mins ago

കരുവന്നൂർ കേസ്; പിആര്‍ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം

കൊച്ചി: കരുവന്നൂർ കള്ളപ്പണ കേസിലെ മുഖ്യ പ്രതിയും സിപിഐഎം നേതാവുമായ പി ആർ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി.…

49 mins ago

പ്രിയങ്കയ്ക്ക് പിന്തുണ അറിയിച്ച് ഭർത്താവ് വാദ്ര, രാഷ്ട്രീയത്തിൽ സജീവമാകാൻ നിർദ്ദേശം

വയനാട് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ഭാര്യ പ്രിയങ്ക ഗാന്ധിക്ക് പിന്തുണ അറിയിച്ച റോബർട്ട് വാദ്ര, രാഷ്ട്രീയ രംഗത്തേക്ക് ചുവടുവെക്കാനും കൂടുതൽ…

57 mins ago

തലശ്ശേരിയിൽ ബോംബ് സ്ഫോടനം, ഒരാൾ കൊല്ലപ്പെട്ടു

കണ്ണൂര്‍: എരഞ്ഞോളിയില്‍ വയോധികന്‍ ബോംബ് പൊട്ടി മരിച്ചു. എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധന്‍ (75) ആണ് മരിച്ചത്. തേങ്ങ പെറുക്കാന്‍…

1 hour ago

സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടം, തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി

കൊച്ചി : സംരക്ഷണഭിത്തി ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്‌ക്ക് കൊച്ചി കാക്കനാടാണ് സംഭവം ഉണ്ടായത്.…

1 hour ago