social issues

രണ്ടു പേര്‍ക്ക് ലൈംഗികബന്ധത്തിന് വേണ്ടി നമ്മുടെ സമൂഹം കൊടുക്കുന്ന ലൈസന്‍സാണ് വിവാഹങ്ങള്‍, നസീര്‍ ഹുസൈന്റെ വാക്കുകള്‍ ശ്രദ്ധേയം

പ്രണയത്തെ കുറിച്ചുള്ള തന്റെ വ്യത്യസ്തമായ കാഴ്ചപ്പാട് പങ്കുവെച്ചിരിക്കുകയാണ് നസീര്‍ ഹുസൈന്‍. പ്രണയം ഒരു രാസപ്രവര്‍ത്തനമാകുന്നുവെന്ന് പറയുന്ന അദ്ദേഹം ദാമ്പത്യ ജീവിതത്തേക്കുറിച്ചും അതിന്റെ സങ്കീര്‍ണ്ണതയെക്കുറിച്ചും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ‘അവനെ അല്ലെങ്കില്‍ അവളെ കാണുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് അവരോട് പറയാന്‍ വാക്കുകള്‍ കിട്ടാതെയാകും, പ്രണയം ഹൃദയത്തില്‍ നിന്നാണ് വരുന്നതെന്ന പരമ്ബരാഗത വിശ്വാസം ഊട്ടിയുറപ്പിക്കുന്ന പോലെ നിങ്ങളുടെ ഹൃദയമിടിപ്പ് കൂടും, കൈകള്‍ വരെ വിയര്‍ക്കും. പ്രണയം തുടങ്ങിക്കഴിയുമ്‌ബോള്‍ നിങ്ങള്‍ മണിക്കൂറുകളോളം ലോകത്തിലെ എന്തൊക്കെയോ കാര്യങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കും. ഒരു കപ്പ് കാപ്പിക്ക് അപ്പുറവും ഇപ്പുറവും കണ്ണില്‍ കണ്ണില്‍ നോക്കി മണിക്കൂറുകളോളം ഇരിക്കും. നിങ്ങള്‍ നിങ്ങളുടേത് മാത്രമായ ഒരു ലോകത്തായിരിക്കും. ജീവിതത്തിലെ ഏറ്റവും മനോഹരമായ ചില നിമിഷങ്ങളിലൂടെ നിങ്ങള്‍ കടന്നുപോകും’, നസീര്‍ ഹുസൈന്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം: പ്രണയം ഒരു രാസപ്രവര്‍ത്തനമാകുന്നു.ആദ്യമായി നിങ്ങള്‍ നിങ്ങളുടെ കാമുകനെ അല്ലെങ്കില്‍ കാമുകിയെ കണ്ട സന്ദര്‍ഭം ഒന്നോര്‍ത്തുനോക്കൂ. അവനെ അല്ലെങ്കില്‍ അവളെ കാണുമ്‌ബോള്‍ തന്നെ നിങ്ങള്‍ക്ക് അവരോട് പറയാന്‍ വാക്കുകള്‍ കിട്ടാതെയാകും, പ്രണയം ഹൃദയത്തില്‍ നിന്നാണ് വരുന്നതെന്ന പരമ്ബരാഗത വിശ്വാസം ഊട്ടിയുറപ്പിക്കുന്ന പോലെ നിങ്ങളുടെ ഹൃദയമിടിപ്പ് കൂടും, കൈകള്‍ വരെ വിയര്‍ക്കും.

പ്രണയം തുടങ്ങിക്കഴിയുമ്പോള്‍ നിങ്ങള്‍ മണിക്കൂറുകളോളം ലോകത്തിലെ എന്തൊക്കെയോ കാര്യങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കും. ഒരു കപ്പ് കാപ്പിക്ക് അപ്പുറവും ഇപ്പുറവും കണ്ണില്‍ കണ്ണില്‍ നോക്കി മണിക്കൂറുകളോളം ഇരിക്കും. നിങ്ങള്‍ നിങ്ങളുടേത് മാത്രമായ ഒരു ലോകത്തായിരിക്കും. ജീവിതത്തിലെ ഏറ്റവും മനോഹരമായ ചില നിമിഷങ്ങളിലൂടെ നിങ്ങള്‍ കടന്നുപോകും. പക്ഷെ പ്രണയത്തിന്റെ ‘അവസാനം’ അവര്‍ വിവാഹിതരായി എന്ന വാചകം അന്വര്‍ഥമാക്കി കൊണ്ട് വിവാഹം, കുടുംബം കുട്ടികള്‍ ഒക്കെ ആയി കഴിയുമ്‌ബോള്‍ മേല്‍പ്പറഞ്ഞ പോലുള്ള പ്രണയം അവസാനിക്കും. വിവാഹം അഞ്ചാറ് വര്‍ഷത്തിലേറെയായ ആളുകള്‍ ഒന്ന് പിറകിലേക്ക് ചിന്തിച്ചു നോക്കൂ, അവസാനം എന്നാണ് നിങ്ങള്‍ നിങ്ങളുടെ പ്രണയിനിയുടെ കണ്ണുകളില്‍ നോക്കികൊണ്ടിരുതെന്ന്?

എന്നാണ് നമുക്കത് നഷ്ടപെട്ടത് എന്നോര്‍ത്ത് നോക്കിയിട്ടുണ്ടോ? ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ പ്രണയം കൈമോശം വന്നുവെന്നു പറയാമെങ്കിലും ഇതിന്റെ പിറകില്‍ കുറച്ച് രാസപ്രവര്‍ത്തനങ്ങളുണ്ട്, അത് മനസിലാക്കി കഴിഞ്ഞാല്‍ നിങ്ങളുടെ ജീവിതത്തില്‍ ഇപ്പോള്‍ നടക്കുന്നത് എന്താണെന്ന് ഇപ്പോള്‍ വിവാഹിതരായവര്‍ക്കും, ഇനി എന്താണ് നടക്കാന്‍ പോകുന്നത് എന്ന് ഇപ്പോഴുള്ള പ്രണയിതാക്കള്‍ക്കും അറിയാന്‍ കഴിയും.

പ്രണയത്തിന്റെ കാര്യത്തില്‍ യഥാര്‍ത്ഥത്തില്‍ ഹൃദയത്തിനു വലിയ പങ്കൊന്നുമില്ല. മറിച്ച്, നിങ്ങളുടെ തലച്ചോര്‍ മൂന്നു ഘട്ടങ്ങളിലായി ചില ഹോര്‍മോണുകളുടെ സഹായത്തോടെ നടത്തുന്ന ചില രാസപ്രവര്‍ത്തനങ്ങളുടെ ഫലമാണ് നിങ്ങള്‍ അനുഭവിക്കുന്ന സ്വാഭാവിക പ്രണയം. ഇതിലെ ആദ്യഘട്ടം ടെസ്റ്റോസ്റ്റിറോണ്‍ , ഈസ്ട്രജന്‍ എന്നീ ലൈംഗിക ഹോര്‍മോണുകളുടെ സഹായത്തോടെ, നിങ്ങള്‍ക്ക് ലൈംഗികമായി ഒരു ചോദന ഉണ്ടാവുന്ന ഘട്ടമാണ്. വേറെ ഏതൊരു ജീവിയെ പോലെ മനുഷ്യശരീരവും തന്റെ ഡിഎന്‍എ അടുത്ത തലമുറയിലേക്ക് കൈമാറാന്‍ വേണ്ടിയുള്ള ഒരു ഉപകരണം മാത്രമാണ്. അടുത്ത ആരോഗ്യമുളള തലമുറ ഉല്പാദിപ്പിക്കാന്‍ പറ്റിയ ഒരു പങ്കാളിയോടെ ലൈംഗികമായി തോന്നുന്ന മോഹമാണ് (Lust) നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും പ്രണയത്തിന്റെ ആദ്യ പടി. മനുഷ്യന്റെ മാത്രം കഴിവായ പ്രായോഗികമായി കാര്യങ്ങള്‍ വിശകലനം ചെയ്തു ഒരു ബന്ധത്തില്‍ ഏര്‍പ്പെടുന്ന തലച്ചോറിലെ ഫ്രോണ്ടല്‍ കോര്‍ടെക്‌സ് ഒക്കെ പിന്നീടാണ് പ്രവര്‍ത്തനം തുടങുന്നത്. അതുകൊണ്ടാണ് കണ്ട ഇഷ്ടം തോന്നുന്ന എല്ലാവരെയും നമ്മള്‍ പ്രണയിക്കാത്തതും ‘കളി’ ചോദിക്കാത്തതും.

അബോധപൂര്‍വ്വമായി നടക്കുന്ന ഈ ആദ്യത്തെ പടിക്കു ശേഷം പരസ്പര ആകര്‍ഷണം എന്ന അടുത്ത പടി തുടങ്ങുന്നു. തനിക്ക് ഇഷ്ടപെട്ടവന്റെ അല്ലെങ്കില്‍ ഇഷ്ടപെട്ടവളുടെ, കണ്ണും മൂക്കും മുടിയും സംസാരവുമെല്ലാം നമുക്ക് വളരെ ആകര്‍ഷകമായ തോന്നിക്കുന്ന ഘട്ടമാണിത്, ഇത് നമുക്ക് വളരെ അനുഭവവേദ്യമായ ഒരു ഘട്ടമാണ്. മൂന്നു ഹോര്‍മോണുകളാണ് ഈ സന്ദര്‍ഭത്തില്‍ പ്രവര്‍ത്തിക്കുന്നത്, നമുക്ക് സന്തോഷം തരുന്ന ഡോപോമൈന്‍ ആണ് ഇതില്‍ ആദ്യത്തേത്. പ്രണയത്തിന്റെ കാര്യത്തില്‍ മാത്രമല്ല, സിഗരറ്റ് വലിക്കുന്നത് പോലുള്ള സന്തോഷം തരുന്ന, ചിലപ്പോള്‍ ദുശീലങ്ങള്‍ ആകുന്ന, ഏതാണ്ട് എല്ലാ പ്രവര്‍ത്തികളും ഡോപോമൈനും ആയി ബന്ധപ്പെട്ടതാണ്. നമ്മള്‍ പ്രേമിക്കുന്നവരെ കാണുമ്‌ബോള്‍ അറിയാതെ ഉള്ളിലുണ്ടാകുന്ന സന്തോഷം ഈ ഹോര്‍മോണിന്റെ കളിയാണ്. അടുത്തതായി പങ്കാളിയുടെ സാന്നിധ്യത്തില്‍ നമ്മളെ വളരെ ഊര്‍ജസ്വലരാക്കുന്ന നോര്‍എപിനെഫ്രിന്‍ എന്ന ഹോര്‍മോണ്‍ ആണ്. ഈ ഹോര്‍മോണ്‍ യാഥാര്‍ത്ഥത്തില്‍ ഒരു അപകടം ഉണ്ടാകുമ്‌ബോള്‍ ഓടി രക്ഷപെടണോ, അതോ അതിക്രമിയെ നേരിടാനോ എന്നുള്ള തീരുമാണ് സമയത്ത് ശരീരം ഉല്പാദിപ്പിക്കുന്ന ഒരു ഹോര്‍മോണ്‍ ആണ്. ഉദാഹരണത്തിന് നമ്മളെ കടിക്കാനായി ഒരു പട്ടി കുരച്ച് കൊണ്ട് ഓടി വരുമ്‌ബോള്‍, നമ്മുടെ ഹൃദയമിടിപ്പ് കൂടും, വിയര്‍ക്കും, വിശപ്പ് ഉറക്കം എന്നിവയൊക്കെ നമ്മള്‍ മറന്നു പോകും. നമ്മള്‍ പ്രേമിക്കുന്നവരുടെ സാനിധ്യത്തില്‍ നമ്മള്‍ ഈ പറഞ്ഞ എല്ലാം അനുഭവിക്കാനുള്ള കാരണം ഈ ഹോര്‍മോണിന്റെ ഉത്പാദനമാണ്. മറ്റൊന്ന് ഈ ഘട്ടത്തില്‍ സെറോടോണിന്‍ എന്ന ഹോര്‍മോണിന്റെ ഉല്പാദനത്തില്‍ ഉണ്ടാകുന്ന കുറവാണു. പ്രണയിക്കുന്നവരുടെ മൂഡ് സ്വിങ്, പങ്കാളി തന്നോട് തന്നെ സംസാരിച്ചുകൊണ്ടിരിക്കണം, വേറെ ആളുകളെ നോക്കരുത് തുടങ്ങിയ ചില സ്വഭാവങ്ങള്‍ ഈ ഹോര്‍മോണിന്റെ കുറവുകൊണ്ടാണ് ഉണ്ടാകുന്നത്.

നമ്മുടെ ശരീരം നമ്മുടെ ഡിഎന്‍എ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യാനുള്ള ഒരു ഉപകരണം മാത്രമാണ് എന്ന് മുന്‍പ് പറഞ്ഞതിനോട് ഇതുവരെയുള്ള കാര്യങ്ങള്‍ യോജിക്കുന്നുണ്ട്. പക്ഷെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു, ഒരു കുട്ടി ജനിച്ചു കഴിഞ്ഞ് അടുത്ത പങ്കാളിയെ നോക്കി പോകുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടായാല്‍ ആദ്യത്തെ അഞ്ചാറ് വര്‍ഷത്തേക്ക് മാതാപിതാക്കളുടെ സംരക്ഷണം വേണ്ട മനുഷ്യ കുട്ടികള്‍ അത് സര്‍വൈവ് ചെയ്യില്ല എന്നതുകൊണ്ടാണ്, മൂന്നാമത്തെ ഘട്ടത്തിലെ ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കപ്പെടുന്നത്. കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കുന്നത് വരെ അമ്മയെയും അച്ഛനെയും ഒരുമിച്ച് നിര്‍ത്തുന്നതിനു വേണ്ടി ശരീരം ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളാണ് ഓക്‌സിടോസിനും, വാസോപ്രെസ്സിനും. ഓക്‌സിറ്റോസിന്‍ രണ്ടുപേരെ മാനസികമായി ഒരുമിച്ച് നിര്‍ത്തുന്ന ഹോര്‍മോണ്‍ ആണ്, ഇതിന്റെ ഇരട്ടപ്പേര് തന്നെ cuddle hormone എന്നാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്‌ബോള്‍, മുലയൂട്ടുമ്‌ബോള്‍, പ്രസവിക്കുമ്‌ബോള്‍ ഒക്കെ ഈ ഹോര്‍മോണ്‍ വലിയ തോതില്‍ ഉല്പാദിപ്പിക്കപ്പെടുന്നത് ജനിക്കുന്ന കുഞ്ഞിനെ അച്ഛനും അമ്മയും ഇട്ടിട്ടു പോകരുത് എന്നത് കൊണ്ടാണ്. മേല്പറഞ്ഞ രണ്ട് പ്രവര്‍ത്തികളും അമ്മമാരുമായി ബന്ധപ്പെട്ടത് കൊണ്ട് അമ്മമാര്‍ക്ക് കുട്ടികളുമായുള്ള ജീവശാസ്ത്രപരമായ ബന്ധം കൂടുതലായിരിക്കും. മാതാപിതാക്കള്‍ കുട്ടികളുമായി മാത്രമല്ല നമ്മുടെ കൂട്ടുകാരോടും മറ്റും നമുക്ക് ഒരു പ്രത്യേക മമത ഉണ്ടാകുന്നതും ഇതേ ഹോര്‍മോണ്‍ തന്നെയാണ്.

ഇത്രയും പറഞ്ഞതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. കുട്ടികള്‍ക്ക് നാലോ അഞ്ചോ വയസാകുന്നത് വരെ പ്രണയിക്കുന്നവരെ ഒരുമിച്ച് നിര്‍ത്താനുള്ള വെടിമരുന്ന് നമ്മുടെ ശരീരം തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. ഇനി നമുക്ക് ഇതിലേക്ക് ഇന്ന് നിലവിലുള്ള വിവാഹം എന്ന സമ്ബ്രദായത്തെ കൊണ്ടുവന്നു നോക്കാം. കേരളത്തിലെ ആധുനിക സമൂഹത്തില്‍ വിവാഹങ്ങള്‍ മേല്പറഞ്ഞ ഡിഎന്‍എ കൈമാറ്റം, കുട്ടികളെ ഉത്പാദിപ്പിക്കല്‍ എന്നതിന് മാത്രമുള്ളതല്ല, മറിച്ച് ആധുനിക വിവാഹങ്ങള്‍, ലൈംഗികത, കുടുംബം, സ്‌നേഹം , പ്രണയം തുടങ്ങി രണ്ടു വ്യക്തികള്‍ക്ക് പുറമെ, രണ്ടു കുടുംബങ്ങളെയും ചിലപ്പോള്‍ രണ്ടു സമൂഹങ്ങളെ വരെയും ഒന്നിപ്പിക്കുന്ന ഒരു വ്യവസ്ഥിതിയാണ്. പങ്കാളികള്‍ തമ്മിലുള്ള പ്രണയം പലപ്പോഴും ഇത്തരം വിവാഹങ്ങളില്‍ ഒന്നാം കക്ഷി പോലുമല്ല. സമൂഹത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റ് ആയ കുടുംബം തുടങ്ങാന്‍ രണ്ടു പേര്‍ക്ക് ലൈഗിംക ബന്ധത്തിന് വേണ്ടി നമ്മുടെ സമൂഹം കൊടുക്കുന്ന ഒരു ലൈസന്‍സാണ് പലപ്പോഴും നമ്മുടെ വിവാഹങ്ങള്‍. കുട്ടികളെ ഉത്പാദിപ്പിക്കുന്നത്, സമൂഹത്തിന്റെ നിലനില്പിന് അത്യന്താപേക്ഷിതമായതു കൊണ്ടാണ് കേരളത്തിലെ രണ്ടു പേര്‍ വ്യവസ്ഥാപിത രീതിയില്‍ കല്യാണം കഴിച്ചാല്‍ കാണുന്നവരൊക്ക വിശേഷം ഒന്നുമായില്ലേ എന്ന ചോദ്യം ചോദിക്കുന്നത്. ഇവര്‍ തമ്മില്‍ പ്രണയം ഉണ്ടോ എന്നത് അവര്‍ക്കൊരു വിഷയമേ അല്ല.

എന്നാല്‍ മറ്റു രാജ്യങ്ങളില്‍ രണ്ടു വ്യക്തികള്‍ മേല്‍പ്പറഞ്ഞ ഹോര്‍മോണുകളുടെ പ്രവര്‍ത്തന ഫലമായി ഇണകളുടെ തിരഞ്ഞെടുപ്പ് നടത്തുകയും, ഒന്നോ രണ്ടോ വര്‍ഷം ഒരുമിച്ച് താമസിച്ച് ശേഷം (ലിവിങ് ടുഗെതര്‍) കുടുംബം തുടങ്ങാന്‍ സ്വയം തീരുമാനം എടുക്കുകയും, സ്വന്തമായി ഉണ്ടാക്കിയ പൈസ തങ്ങളുടെ വിവാഹത്തിന് വേണ്ടി ഉപയോഗിക്കുകയോ ചെയ്യുന്ന കുടുംബങ്ങള്‍ അടങ്ങിയ സമൂഹങ്ങളാണ്. വിവാഹം കഴിഞ്ഞവരോട് കുട്ടികള്‍ ആയില്ലേ എന്ന ചോദ്യം ഇവിടെ ഉണ്ടാകില്ല. മാത്രമല്ല, വിവാഹത്തിന് ശേഷം, രണ്ടുപേര്‍ക്കും യോജിച്ചു പോകാന്‍ പറ്റില്ല എന്ന് കണ്ടാല്‍ തമ്മില്‍ പിരിയുന്നത് ഒരു പ്രശ്‌നമായി ഇവര്‍ കാണാറില്ല. നമ്മുടെ നാട്ടില്‍ ഡൈവോഴ്‌സ് രണ്ടു വ്യക്തികള്‍ തമ്മിലുള്ള പ്രശനം എന്നതിലുപരി , ഒരു വലിയ സാമൂഹിക പ്രശ്‌നമായി കാണാക്കപ്പെടുന്നത്, രണ്ടു കുടുംബങ്ങളും, സമൂഹങ്ങളും ഒക്കെ വിവാഹത്തിന്റെ ഭാഗമായി വരുന്നതുകൊണ്ടാണെന്നു തോന്നുന്നു.

നമ്മുടെ ശരീരം ഇപ്പോഴും കായ്കനികള്‍ പെറുക്കി നടന്ന കാലത്തെ മനുഷ്യരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. അതുകൊണ്ട് ആധുനിക ജീവിതകാലം മുഴുവന്‍ ഒരേ പങ്കാളിയുള്ള വിവാഹങ്ങളില്‍ , ഒന്നോ രണ്ടോ കുട്ടികള്‍ ഉണ്ടായി കഴിഞ്ഞു നാലോ അഞ്ചോ വര്‍ഷമായി കഴിയുമ്‌ബോള്‍ , ജീവശാസ്ത്രത്തിന്റെ റോള്‍ കഴിഞ്ഞു. കാരണം കുട്ടികള്‍ ജനിച്ചു, നമ്മുടെ ഡിഎന്‍എ കൈമാറ്റം കഴിഞ്ഞു, കുട്ടികള്‍ കായ്കനികള്‍ പെറുക്കി ഭക്ഷിക്കാനുള്ള വയസുമായി. ഇരുപത് ഇരുപത്തിയഞ്ച് വയസുവരെ കുട്ടികളെ പഠിപ്പിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ അവരുടെ കൂടെ ജീവിക്കണ്ടേ, ആധുനിക ലോകത്തെ കുറിച്ച് നമ്മുടെ ശരീരങ്ങള്‍ക്ക് വലിയ ബോധ്യമില്ല. അതുകൊണ്ട്, കുട്ടികള്‍ ജനിച്ച് നാലു വര്‍ഷങ്ങള്‍ക് കഴിയുമ്‌ബോള്‍ പങ്കാളികള്‍ തമ്മിലുള്ള സ്‌നേഹം സ്വാഭാവികമായി കുറഞ്ഞു വരും. വിവാഹം കഴിഞ്ഞവര്‍ ഒന്ന് തിരിഞ്ഞു നോക്കിയാല്‍ നിങ്ങള്‍ തമ്മിലുള്ള പ്രണയത്തിന്റെ ( കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുന്ന പ്രണയകാലം) കാലം കഴിയുന്നത് കുട്ടികള്‍ ജനിച്ചു കുറച്ചു കഴിയുമ്പോഴാണ്.

മേല്‍പ്പറഞ്ഞ പോലെ ഹോര്‍മോണുകളുടെ ഉത്പാദനം കുറഞ്ഞു കഴിയുമ്‌ബോള്‍ ശാരീരികമായി ഒരു പക്ഷെ പ്രണയം അതിന്റെ അവസാനത്തിലേക്ക് അടുക്കുമ്‌ബോള്‍, രണ്ടു കാര്യങ്ങള്‍ കൊണ്ട് അതിനെ മറികടക്കുന്നവരുമുണ്ട്. ഒന്ന് ലൈംഗികതയാണ്. രണ്ടുപേര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്‌ബോള്‍ എന്‍ഡോര്‍ഫിന്‍ , ഓക്സിടോസിന്‍ എന്നീ ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കപ്പെടുന്നത് കൊണ്ട് അവരവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിയാര്‍ജിക്കും. ( വെറും ലൈംഗിക ബന്ധത്തിന് വേണ്ടി മാത്രം തുടങ്ങുന്ന ചില ബന്ധങ്ങള്‍ ലൈംഗിക ബന്ധത്തിന് ശേഷം പ്രണയമായി തീരുന്ന കേസുകള്‍ ഇങ്ങിനെ സംഭവിക്കുന്നതാണ്). അതുകൊണ്ട്, പങ്കാളികള്‍ തമ്മില്‍ പറ്റുമ്‌ബോഴെല്ലാം ലൈംഗിക ബന്ധതയില്‍ ഏര്‍പ്പെടുന്നത് പ്രണയം നിലനിര്‍ത്തിക്കൊണ്ടു പോകാനുള്ള ഒരു നല്ല എളുപ്പവഴിയാണ്. പലപ്പോഴും പങ്കാളികള്‍ തമ്മിലുള്ള വലിയ വഴക്കുകള്‍ പോലും കിടപ്പറയിലേക്ക് കൊണ്ടുപോകരുത് എന്ന് പറയുന്നത് കാരണമിതാണ്. കിടപ്പറയില്‍ എത്തുകയാണെങ്കില്‍ അതിനു പുറത്തേക്ക് വഴക്ക് എന്ത് കാരണവശാലും വരാന്‍ അനുവദിക്കരുത്.

രണ്ടാമത് ആധുനിക വിവാഹം ഒരു സോഷ്യല്‍ കോണ്‍ട്രാക്ട് ആണെന്ന് മനസിലാക്കുന്ന ആളുകളാണ്. നമ്മുടെ ശരീരം നമ്മളോട് എന്തൊക്കെ പറഞ്ഞാലും, ഒരു ഇണയുമായി, ചേര്‍ന്ന് കുടുംബം തുടങ്ങി മരിക്കുന്നത് വരെ അങ്ങിനെ തുടരുമെന്ന് മനസിലുറപ്പിച്ച്, പ്രണയത്തെ ആദ്യത്തെ അതേ ആവേശത്തോടെ കൊണ്ടുപോകുന്ന മാനസിക വികാസം പ്രാപിച്ച കുറെ മനുഷ്യരുണ്ട്. വിവാഹം എന്നാല്‍ ഒരാളോട് തന്നെ പല പ്രാവശ്യം പ്രണയത്തില്‍ വീഴുന്ന ഒരു പ്രക്രിയ ആണെന്ന്, ഈ ശാസ്ത്രമൊന്നും അറിയാതെ തന്നെ പണ്ടേ മനസ്സിലാക്കിയവര്‍. എന്റെ ജീവിതത്തില്‍ നടന്ന ഏറ്റവും വലിയ ഭാഗ്യം ഇത്തരമൊരു പങ്കാളിയെ കിട്ടി എന്നതാണ്. ഗോമതി ജീവിതത്തില്‍ ഏറ്റവും വലിയ മണ്ടത്തരം കാട്ടിയതിന്റെ ഇരുപത്തിയൊന്നാം വാര്‍ഷികമാണിന്ന് പത്ത് രൂപ മുദ്രകടലാസില്‍ , മൂന്ന് സാക്ഷികളുമായി, അഞ്ഞൂറ് രൂപയില്‍ ഒതുങ്ങിയ ഒരു കല്യാണം. കാലമിത്ര കഴിഞ്ഞിട്ടും പ്രണയം ആദ്യം കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന സമയത്തേത് പോലെ തന്നെ കൊണ്ടുനടക്കുന്ന പങ്കാളിക്ക് പ്രണാമം.

Karma News Network

Recent Posts

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

9 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

11 hours ago