entertainment

എനിക്കറിയാവുന്ന ഏറ്റവും ദയയുള്ള മനുഷ്യൻ, ഫഹദിന് ആശംസയുമായി നസ്രിയ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസിൽ. ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തിന് ശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് ശേഷമാണ് ഫഹദ് വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്. സിനിമകളിൽ ഞെട്ടിക്കുന്ന ഫഹദ് ഫാസിലിന് നിരവധി ആരാധകരുണ്ട്. എന്നാൽ സിനിമയ്ക്ക് പുറത്ത് ഫഹദ് എന്ന വ്യക്തിയെ മലയാളികൾക്ക് അത്ര പരിചിതമില്ല.സോഷ്യൽ മീഡിയയിലും നടൻ അത്ര സജീവമല്ല.

ഫഹദ് സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ എല്ലാ വിശേഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ബാംഗ്ലൂർ ഡേയ്‌സിന്റെ വൻവിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്.

നടന്റെ 39-ാം ജന്മദിനമാണിന്ന്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ആശംസയുമായി എത്തിയിരിക്കുകയാണ് നടിയും ഭാര്യയുമായ നസ്രിയ നാസിം. സോഷ്യൽ മീഡിയയിലൂടെ ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നസ്രിയ ആശംസയുമായെത്തിയത്.’എപ്പോഴും ഔട്ട് ഓഫ് ഫോക്കസ് ആവാൻ ഇഷ്ടമുള്ള ആൾക്ക് ജന്മദിനാശംസകൾ. ഷാനൂ, നിങ്ങളുടെ സ്വപ്നങ്ങൾ എല്ലാം സഫലമാവട്ടെ. എനിക്കറിയാവുന്ന ഏറ്റവും ദയയുള്ള മനുഷ്യന് ഒരായിരം ജന്മദിനാശംസകൾ,’ നസ്രിയ കുറിക്കുന്നു.

വിവാഹശേഷം അഭിനയത്തിൽ നിന്ന് കുറച്ചുനാൾ വിട്ടു നിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങി വന്നത് ഈയടുത്ത് അഞ്ജലി മേനോൻറെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു. ശേഷം നസ്രിയയും ഫഹദും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം തിയറ്ററുകളിൽ മികച്ച വിജയം നേടുകയുമുണ്ടായി. മമ്മൂട്ടിക്കൊപ്പം പളുങ്കിലും മോഹൻലാലിനൊപ്പം ഒരു നാൾ വരും എന്ന ചിത്രത്തിലും നസ്രിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നേരം എന്ന സിനിമയിലൂടെ തമിഴിൽ ആദ്യമായി നായികയായ താരം നയ്യാണ്ടി രാജാറാണി തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയരായിരുന്നു. നിവിൻ പോളി നായികയായ ഓം ശാന്തി ഓശാനയിലൂടെയും ഫഹദ് ദുൽഖർ നിവിൻ ഒരുമിച്ച ബാംഗ്ലൂർ ഡെയ്സിലൂടേയുമാണ് താരം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരയായത്.

Karma News Network

Recent Posts

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

18 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

19 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

49 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

1 hour ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

1 hour ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

2 hours ago