മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നായികാനടിമാരില്‍ ഒരാളാണ് നസ്രിയ നസീം. മലയാളത്തിലെ പ്രമുഖ താരം ഫഹദ് ഫാസിലിനെ വിവാഹം ചെയ്തതോടെ നസ്രിയ സിനിമാ നിര്‍മാണ രംഗത്തേക്കും കാലെടുത്തുവച്ചു. ഇപ്പോള്‍ വരുന്ന വാര്‍ത്ത നസ്രിയ തെലുങ്കില്‍ അഭിനയിക്കുന്നുവെന്നാണ്. ദീപാവലിക്ക് മുൻപായി ആദ്യമായി വേഷമിടുന്ന തെലുങ്ക് ചിത്രം നസ്രിയ പ്രഖ്യാപിച്ച്. തെലുങ്ക് താരം നാനി നായകനാകുന്ന നാനി 28 എന്ന ചിത്രത്തിലാണ് നസ്രിയ നസീം വേഷമിടുക.
ആദ്യമായാണ് നസ്രിയ തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നത്. വിവേക് ആത്രേയയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. വളരെ വ്യത്യസ്തമായ ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ആയിരിക്കും ഈ ചിത്രമെന്നാണ് പ്രഖ്യാപന വേളയിൽ പ്രേക്ഷകർക്ക് ലഭിക്കുന്ന ഉറപ്പ്. നാനിയും വിവേക് ആത്രേയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. ഈ മാസം 21 ന് സിനിമയുടെ ടൈറ്റില്‍ വെളിപ്പെടുത്തും. നസ്രിയ തന്നെയാണ് സമൂഹ മാധ്യമത്തില്‍ ഇക്കാര്യം ഷെയര്‍ ചെയ്തത്. പോസ്റ്റിന് താഴെ അഭിനന്ദനവുമായി പൃഥ്വിരാജും എത്തി.
മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. പ്രഖ്യാപന പോസ്റ്റർ മാത്രമാണ് ഇന്ന് പുറത്തിറക്കിയിരിക്കുന്നത്. തന്റെ ആദ്യ തെലുങ്ക് ചിത്രം ആണ് ഇതെന്നും ആകെ ത്രില്ലടിച്ചിരിക്കുകയാണ് എന്നും നസ്രിയ ഈ വിശേഷം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ട് പറഞ്ഞു. നേരത്തെ തമിഴ് ചിത്രങ്ങളിലും നസ്രിയ അഭിനയിച്ചിരുന്നു. ധനുഷിന്റെ നായികയായി നെയ്യാണ്ടിയിലും, രാജാറാണിയില്‍ ആര്യക്കൊപ്പവും താരം അഭിനയിച്ചു. തമിഴിലും നസ്രിയയ്ക്ക് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ആങ്കറിംഗിലൂടെയാണ് നസ്രിയ വിനോദ മേഖലയിലേക്ക് കടന്നതെത്തിയത്. വിവാഹ ശേഷം നീണ്ട നാൾ അഭിനയത്തിൽ നിന്നും മാറി നിന്ന നസ്രിയ പൃഥ്വിരാജ് ചിത്രം ‘കൂടെ’യിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് തിരികെയെത്തിയത്.
സംസ്ഥാനത്ത് ശക്തമായി പെയ്യുന്ന മഴയിൽ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ആലപ്പുഴയിലെ കുട്ടനാട് താലുക്കിലെ…
കൊൽക്കത്ത: സ്പീക്കറുടെ നിരുത്തരവാദപരമായ നിലപാടു കാരണം ബംഗാളിൽ ബുധനാഴ്ച ഉച്ചയ്ക്ക് രാജ്ഭവനിൽ നടക്കേണ്ടിയിരുന്ന, രണ്ടു നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുടങ്ങി.…
ലോക ചരിത്രം തിരുത്തി കുറിച്ച് മാർപ്പപ്പ ഇന്ത്യയിലേക്ക്. ഈ വർഷം അവസാനമോ 2025 ആദ്യമോ ഇന്ത്യ സന്ദർശിക്കാൻ ഷെഡ്യൂൾ തയ്യാറാക്കാൻ…
ആലപ്പുഴ. ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന് അല്‍ ഫയാസ് അലി (14) ആണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങുമെന്ന് അറിയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.…
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ…