ശരിക്കും ഷമ്മിയുടെ ഭാര്യ തന്നെ മിസിസ് ഷമ്മിയായ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. രണ്ട് വര്‍ഷം മുമ്പ് തീയേറ്ററുകളില്‍ തരംഗമായി തീര്‍ന്ന സിനിമയാണ് ഫഹദ് ഫാസില്‍, സൗബിന് ഷാഹിര്‍, ഷെയ്ന് നിഗം, ശ്രീനാഥ് ഭാസി തുടങ്ങിയവരൊന്നിച്ച കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിലെ ഫഹദിന്റെ ഷമ്മി എന്ന കഥാപാത്രം മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളില്‍ വേറിട്ടയൊരാളാണ്. ഇപ്പോഴിതാ ഫഹദിന്റെ ഷമ്മിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ നസ്രിയയും മിസിസ് ഷമ്മിയായി എത്തിയിരിക്കുകയാണ്.
യഥാര്‍ത്ഥ ഷമ്മിയുടേയും താന്‍ ഷമ്മിയുടെ രൂപഭാവത്തോടെ നില്ക്കുന്ന തന്റേയും ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിരിക്കുകയാണ് നസ്രിയ. ”മിസിസ് ഷമ്മി” എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. മലയാള സിനിമയിലെ സൗമ്യനായ അതോടൊപ്പം തന്നെ വേറിട്ട ഒരു സൈക്കോയുമായ വില്ലനാണ് ഫഹദിന്റെ ഷമ്മി.
ചിത്രത്തില്‍ ഷമ്മി പറയുന്ന ഷമ്മി ഹീറോയാടാ ഹീറോ എന്ന ഡയലോഗും വൈറലാണ്. അത് അനുസ്മരിപ്പിക്കുന്ന വിധത്തില്‍ മിസിസ് ഷമ്മി ഷീറോയാടാ ഷീറോ എന്ന് ചിലര്‍ നസ്രിയയുടെ ചിത്രത്തിന് താഴെ കമന്റും ചെയ്തിട്ടുണ്ട്. അടുത്തിടെയായി ഇന്‍സ്റ്റഗ്രാമില്‍ നിരവധി ചിത്രങ്ങളാണ് നസ്രിയ പങ്കുവെച്ചിട്ടുള്ളത്
റഷ്യൻ മണ്ണിൽ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന് ഇടവേള ബാബു.…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…