entertainment

നസ്രിയ ​ഗർഭിണിയല്ല, പ്രചരിക്കുന്ന ചിത്രം മോർഫ് ചെയ്തത്

മലയാളികളുടെ പ്രീയ താരഡോഡികളാണ് ഫഹദും നസ്രിയയും. സോഷ്യൽ മീഡിയയിൽ ഇവരുടെ വിശേഷങ്ങൾ വളരെ വേ​ഗം വൈറലാവാറുണ്ട്. കഴിഞ്ഞ ദിവസം നസ്രിയ ​ഗർഭിണിയാണെന്ന തരത്തിൽ വാർത്തകൾ‌ പ്രചരിച്ചിരുന്നു.

നസ്‌റിയ ഗർഭിണിയാണ്, പിറന്നാൾ ദിനത്തിൽ സന്തോഷ വാർത്ത അറിയിച്ചു എന്ന് പറഞ്ഞുകൊണ്ട് ഒരു ചിത്രവും പുറത്ത് വരുന്ന വാർത്തകൾക്കൊപ്പം പ്രചരിയ്ക്കുന്നുണ്ട്. നീല നിറത്തിലുള്ള ഗൗണിട്ടിരിയ്ക്കുന്ന നസ്‌റിയയുടെ വയറ് കുറച്ച് പുറത്തേക്ക് വന്നതായി ചിത്രത്തിൽ കാണാം. അങ്ങനെ ഒരു ചിത്രത്തിനൊപ്പം വാർച്ച പ്രചരിയ്ക്കുമ്പോൾ വിശ്വസിക്കാതെ തരമില്ലല്ലോ. നസ്‌റിയ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കറുത്ത ഗൗൺ ധരിച്ചിരിയ്ക്കുന്ന ഏതാനും ചിത്രങ്ങൾ നസ്‌റിയ പങ്കുവച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ അടക്കം പലരും കമന്റിട്ട പോസ്റ്റ് ഏറ്റവും ലേറ്റസ്റ്റ് ആണ്. ഈ ചിത്രം കണ്ടാൽ നസ്രിയ ​ഗർഭിണിയല്ലെന്നത് വ്യക്തമാണ്.

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസിൽ. ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തിന് ശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് ശേഷമാണ് ഫഹദ് വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്. സിനിമകളിൽ ഞെട്ടിക്കുന്ന ഫഹദ് ഫാസിലിന് നിരവധി ആരാധകരുണ്ട്. എന്നാൽ സിനിമയ്ക്ക് പുറത്ത് ഫഹദ് എന്ന വ്യക്തിയെ മലയാളികൾക്ക് അത്ര പരിചിതമില്ല. സോഷ്യൽ മീഡിയയിലും നടൻ അത്ര സജീവമല്ല. ഫഹദ് സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ എല്ലാ വിശേഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ബാംഗ്ലൂർ ഡേയ്‌സിന്റെ വൻവിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്.

വിവാഹശേഷം അഭിനയത്തിൽ നിന്ന് കുറച്ചുനാൾ വിട്ടു നിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങി വന്നത് ഈയടുത്ത് അഞ്ജലി മേനോൻറെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു. ശേഷം നസ്രിയയും ഫഹദും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം തിയറ്ററുകളിൽ മികച്ച വിജയം നേടുകയുമുണ്ടായി. മമ്മൂട്ടിക്കൊപ്പം പളുങ്കിലും മോഹൻലാലിനൊപ്പം ഒരു നാൾ വരും എന്ന ചിത്രത്തിലും നസ്രിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നേരം എന്ന സിനിമയിലൂടെ തമിഴിൽ ആദ്യമായി നായികയായ താരം നയ്യാണ്ടി രാജാറാണി തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയരായിരുന്നു. നിവിൻ പോളി നായികയായ ഓം ശാന്തി ഓശാനയിലൂടെയും ഫഹദ് ദുൽഖർ നിവിൻ ഒരുമിച്ച ബാംഗ്ലൂർ ഡെയ്സിലൂടേയുമാണ് താരം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരയായത്.

Karma News Network

Recent Posts

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…

43 seconds ago

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

28 mins ago

മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…

29 mins ago

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

1 hour ago

രാഹുൽ ദ്രാവിഡ് കോച്ച് സ്ഥാനം ഒഴിയുന്നു- ഇനി ഞാൻ തൊഴിൽ രഹിതനാണ്‌

ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്‌. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…

1 hour ago

സഹോദരന്റെ വിവാഹത്തലേന്ന് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…

1 hour ago