national

നഞ്ചിയമ്മ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി, മലയാളത്തിന്റെ അഭിമാനമായി

ന്യൂഡൽഹി. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തി ന്റെ അഭിമാനമായി മാറി നഞ്ചിയമ്മ.നിറഞ്ഞ ഹര്‍ഷാരവങ്ങളോടെയാണ് നഞ്ചിയമ്മ രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. പുരസ്‌കാരം വാങ്ങാന്‍ നഞ്ചിയമ്മ എത്തിയപ്പോള്‍ നിറഞ്ഞ ഹര്‍ഷാരവങ്ങളാണ് സദസില്‍ നിന്ന് ഉയര്‍ന്നത്.

രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ പുരസ്കാരദാനത്തിനായി നഞ്ചിയമ്മയുടെ പേര് വായിച്ചപ്പോൾ തന്നെ സദസ്സ് ഹർഷാരവങ്ങളാൽ നിറയുകയായിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് നഞ്ചിയമ്മ ദേശീയ പുരസ്കാരം സ്വീകരിച്ചപ്പോൾ സദസ്സ് എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. സ്വതസിദ്ധമായ നിറഞ്ഞ ചിരിയോടെയാണ് നഞ്ചിയമ്മ പുരസ്കാരം ഏറ്റുവാങ്ങിയത്.

സച്ചി

അന്തരിച്ച സംവിധായകന്‍ സച്ചി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. ഈ ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. നഞ്ചിയമ്മയ്ക്ക് പുരസ്‌കാരം ലഭിച്ചതിനെതിരെ വലിയ വിമര്‍ശനം ഒരു ഭാഗത്ത് ഉയര്‍ന്നെങ്കിലും നഞ്ചിയമ്മയെ അനുകൂലിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരുന്നത്.

നഞ്ചിയമ്മയുടെ പുരസ്‌കാര നേട്ടത്തെ അഭിമാനകരം എന്നാണ് കേന്ദ്രവാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ വിശേഷിപ്പിച്ചത്. കേരളത്തിലെ ഒരു ചെറിയ ഗോത്രവിഭാഗത്തില്‍ നിന്നുള്ള നാടന്‍പാട്ടുകാരിയാണ് നഞ്ചിയമ്മ എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് സ്വാഗത പ്രസംഗത്തിൽ അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. അയ്യപ്പനും കോശിയിലൂടെ സച്ചിയ്ക്ക് മികച്ച സംവിധായകനുള്ള പുരസ്കാരവും ബിജു മേനോന് മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് 68-ാമത് ദേശീയ ചലചിത്ര പുരസ്കാര വിതരണം നടന്നത്.

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. ജൂലൈയിലാണ് പുരസ്‌കാര വിജയികളെ പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനങ്ങള്‍ക്കുള്ള പുരസ്‌കാരം ഉത്തര്‍പ്രദേശും മധ്യപ്രദേശും സ്വന്തമാക്കി. ഉത്താരഖണ്ഡിന് പ്രത്യേക പരാമര്‍ശവുമുണ്ട്. മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം വിശാല്‍ ഭരദ്വാജ് ഏറ്റുവാങ്ങി. ശബ്ദിക്കുന്ന കലപ്പ എന്ന മലയാള ചിത്രത്തിലെ ഛായാഗ്രഹണം നിര്‍വഹിച്ച നിഖില്‍ എസ് പ്രവീണിന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം രാഷ്ട്രപതി സമ്മാനിച്ചു.

ഓഹ് ദാറ്റ്‌സ് ഭാനു എന്ന ചിത്രത്തിലൂടെ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ആര്‍.വി രമണിയും മികച്ച ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരം സംവിധായകന്‍ ഗിരീഷ് കസറവല്ലിയും ഏറ്റുവാങ്ങി. നാഡഡ നവനീത എന്ന കന്നഡ ചിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പദ്മശ്രീ ജേതാവായ ഗിരീഷ് കസറവല്ലിയുടെ 15-ാം ദേശീയ പുരസ്‌കാരമായിരുന്നു ഇത്. സൂരറൈ പോട്ര് എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം ഉൾപ്പടെ മികച്ച സംവിധായകനും സഹനടനും പിന്നണി ഗായികയ്ക്കും ഉള്‍പ്പടെ 11 പുരസ്‌കാരങ്ങളാണ് മലയാളത്തിണ് ഇക്കുറി സ്വന്തമാകാനായത്.

സച്ചിയുടെ അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിന് നാല് അവര്‍ഡുകളാണ് ലഭിച്ചത്. മികച്ച സംഘട്ടനം (മാഫിയ ശശി), മികച്ച പിന്നണി ഗായിക(നഞ്ചിയമ്മ), മികച്ച സഹനടന്‍( ബിജു മേനോന്‍), മികച്ച സംവിധായകന്‍( സച്ചി) എന്നിങ്ങനെയാണ് ചിത്രത്തിന് ലഭിച്ച പുരസ്‌കാരങ്ങള്‍. മികച്ച മലയാള സിനിമ ‘തിങ്കളാഴ്ച നിശ്ചയം’ ആണ്. സെന്ന ഹെഗ്‌ഡെയാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാള ചലച്ചിത്രം ‘വാങ്കി’ന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും ഉണ്ടായി. അനൂപ് രാമകൃഷ്ണന്‍ എഴുതിയ എംടി: അനുഭവങ്ങളുടെ പുസ്തകം മികച്ച പുസ്തകമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച വിദ്യാഭ്യാസ ചിത്രം ‘ഡ്രീമിംഗ് ഓഫ് വേര്‍ഡ്‌സ്’ (നന്ദന്‍).

 

 

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

14 mins ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

42 mins ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

1 hour ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

1 hour ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

2 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

3 hours ago