നെടുമങ്ങാട്. കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. ആനാട് നാഗച്ചേരി സ്വദേശികളായ അല്‍ അമീന് (26), അഖില്‍ജിത്ത് (26), അരുണ്‍ രാജീവന് (25) എന്നിവരെയാണ് നെടുമങ്ങാട് എക്സൈസ്സ് വിഭാഗം അറസ്റ്റു ചെയ്തത്. നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ജോര്‍ജ്ജ് ജോസഫും സംഘവും ചേര്‍ന്ന് ജെംസ് ഫൗണ്ടേഷന് ഹോസ്റ്റല്‍ പരിസരങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഇരുചക്ര വാഹനങ്ങളിൽ ആനാട്, കല്ലിയോട്, പാങ്കോട് ഭാഗങ്ങളില്‍ കഞ്ചാവ് എത്തിച്ചു നല്കുന്ന സംഘമാണിവരെന്ന് എക്സൈസ് അറിയിച്ചു.
ഇവരിൽനിന്ന് 41 ഗ്രാം കഞ്ചാവും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഹോണ്ട ഡിയോ, ഹോണ്ട ആക്റ്റീവ സ്കൂട്ടറുകളും ബജാജ് ബൈക്കും പിടിച്ചെടുത്തു.
പ്രിവന്റീവ് ഓഫിസര്‍മാരായ വി. അനില്‍കുമാര്‍, ആര്. എസ്. സജിത്ത്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എസ്. സജിത്ത്, വി.എച്ച്. പ്രവീണ്‍ കുമാര്‍, വനിത സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഷഹീന ബീവി, അശ്വതി കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…
വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…