entertainment

ഒരു രാത്രിക്ക് എത്രയാണെന്ന് ചോദ്യം, ചുട്ട മറുപടി നല്‍കി നീലിമ

പലപ്പോഴും പല സെലിബ്രിറ്റികളും സൈബര്‍ ആക്രമണത്തിന്റെ ഇരയാകാറുണ്ട്. ഇത്തരം പല സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇപ്പോള്‍ തമിഴ് സിനിമ സീരിയല്‍ രംഗത്ത് സജീവമായ നടി നീലിമയ്ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. നെഗറ്റീവ് വേഷങ്ങളിലൂടെ തിളങ്ങി നില്‍ക്കുന്ന താരമാണ് നീലിമ. സീരിയല്‍ പ്രൊഡ്യൂസര്‍ കൂടിയായ താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ തനിക്കുണ്ടായ ദുരനുഭവമാണ് പങ്കുവെച്ചിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയപ്പോൾ ആണ് താരത്തിന് ദുരനുഭവം നേരിടേണ്ടി വന്നത്. ഒരു രാത്രിക്ക് എത്രയാണ് റേറ്റ് എന്നായിരുന്നു ഒരാള്‍ നീലിമയോട് ചോദിച്ചത്. ഇതിന് തക്ക മറുപടിയും താരം നല്‍കി. അയാള്‍ക്ക് താരം നല്‍കിയ മറുപടിക്ക് ആരാധകര്‍ കയ്യടിക്കുകയും ചെയ്തു. നിങ്ങളില്‍ നിന്നും അല്‍പമെങ്കിലും മാന്യത ഞാന്‍ പ്രതീക്ഷിക്കുന്നു സഹോദരാ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അശ്ലീലമായ മനസ്സ് ആക്രമികള്‍ക്കാണ് ഉണ്ടാവുക. നിങ്ങള്‍ എത്രയും പെട്ടെന്ന് ഒരു മനശാസ്ത്ര വിദഗ്ദ്ധനെ കാണുകയാണ് നല്ലതെന്നുമാണ് നീലിമ മറുപടി നല്‍കിയത്.നീലിമയുടെ ഈ മറുപടിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. പലരും കമന്റിലൂടെയും മറ്റും നീലിമയെ അഭിനന്ദിക്കുകയും ചെയ്തു. ഇത്തരക്കാര്‍ക്ക് ഇതേ രീതിയില്‍ തക്കതായ മറുപടി നല്‍കണമെന്ന് തന്നെയാണ് പലരും അഭിപ്രായപ്പെട്ടത്. മൊഴി, നാന്‍ മഹാന്‍ അല്ലെ, സന്തോഷ് സുബ്രഹ്മണ്യം തുടങ്ങിയവയാണ് നീലിമയുടെ പ്രധാന സിനിമകള്‍. വിശാല്‍ നായകനായ ചക്രയാണ് റിലീസിനൊരുങ്ങുന്ന നീലിമയുടെ പുതിയ ചിത്രം.

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

3 hours ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

3 hours ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

4 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

5 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

5 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

6 hours ago