Categories: crimemainstories

നീനുവിന്റെ മാതാപിതാക്കളും സഹോദരനും പ്രണയവിവാഹിതര്‍; ചാക്കോയുടേതും രഹന ബീവിയുടേതും വിവാഹം നടന്നത് വീട്ടുകാരുടെ സമ്മതമില്ലാതെ; ഒടുവില്‍ മകളുടെ പ്രണയം ദുരഭിമാന കൊലയില്‍ അവസാനിച്ചു

കൊല്ലം: ദുരഭിമാന കൊലപാതകത്തിലേക്കു നയിച്ച കുടുംബത്തില്‍ കാല്‍ നൂറ്റാണ്ടു മുന്‍പു നടന്നതൊരു പ്രണയവിവാഹം. നീനുവിന്റെ മാതാപിതാക്കളായ തെന്മല ഒറ്റക്കല്‍ സാനു ഭവനില്‍ ചാക്കോയുടേതും രഹന ബീവിയുടേതും പ്രണയത്തില്‍ തുടങ്ങി ദാമ്പത്യത്തിലെത്തിയ ബന്ധമാണ്. ഒറ്റക്കല്‍ സ്വദേശികളായിരുന്നു ഇരുവരും. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം നല്‍കിയ നീനുവിന്റെ സഹോദരന്‍ സാനുവിന്റേതും പ്രണയവിവാഹം തന്നെ.

അന്നു രഹനയുടെ വീട്ടുകാര്‍ വിവാഹത്തിനു സമ്മതംമൂളിയപ്പോള്‍ ചാക്കോയുടെ വീട്ടുകാര്‍ എതിര്‍ത്തു. ഇതിന്റെ പേരില്‍ പിന്നീടു തെന്മല പൊലീസ് സ്റ്റേഷനില്‍ കേസുണ്ടായിരുന്നെന്നും സ്റ്റേഷനിലുണ്ടായ ഒത്തുതീര്‍പ്പിലൂടെയാണു വിവാഹം നടന്നതെന്നും നാട്ടുകാര്‍ ഓര്‍മിക്കുന്നു. ചാക്കോയുടെ ബന്ധുക്കള്‍ വിവാഹത്തില്‍ സഹകരിച്ചില്ല. ഇപ്പോഴും അവരുമായി ഈ വീട്ടുകാര്‍ക്കു വലിയ അടുപ്പമില്ല. രഹനയുടെ ബന്ധുക്കളുമായി സഹകരണം തുടര്‍ന്നു.

പിന്നീടു ചാക്കോ ജോലിക്കായി വിദേശത്തേക്കു പോയി. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം രഹനയെയും കൊണ്ടുപോയി. ജോലി മതിയാക്കി നാട്ടില്‍വന്ന ചാക്കോ വീടിനു സമീപത്തു സ്റ്റേഷനറി കട തുടങ്ങി. കട നോക്കിനടത്തുന്നതു ഭാര്യയാണ്. ചാക്കോയുടെ മകനും നീനുവിന്റെ ജ്യേഷ്ഠസഹോദരനുമായ സാനു തിരുവനന്തപുരം സ്വദേശിനിയെ പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു. വിദേശത്തു ജോലിയുള്ള സാനു ഏതാനും ദിവസം മുന്‍പാണു നാട്ടിലെത്തിയത്.

തെന്മല ഒറ്റക്കല്‍ സാനു ഭവനില്‍ നീനു ചാക്കോ ബിരുദപഠനത്തിനാണു കോട്ടയത്തെത്തിയത്. അവിചാരിതമായി കെവിന്‍ പി. ജോസഫിനെ പരിചയപ്പെട്ടു. ഇരുവരും പ്രണയത്തിലായി. കോഴ്‌സ് കഴിഞ്ഞു നീനു മടങ്ങിയശേഷവും പ്രണയം തുടര്‍ന്നു. കഴിഞ്ഞ വ്യാഴാഴ്ച നീനുവിന്റെ എതിര്‍പ്പു മറികടന്നു വീട്ടുകാര്‍ വേറെ വിവാഹം ഉറപ്പിച്ചു. തുടര്‍ന്ന് പരീക്ഷയുടെ ആവശ്യത്തിനെന്ന പേരില്‍ നീനു കോട്ടയത്തേക്കു പോന്നു. കെവിന്റെ കടുത്തുരുത്തിയിലുള്ള ബന്ധുവീട്ടിലാണ് അന്നു നീനുവിനെ താമസിപ്പിച്ചത്. വെള്ളിയാഴ്ച വിവാഹ റജിസ്‌ട്രേഷനുള്ള ഓണ്‍ലൈന്‍ അപേക്ഷ നല്‍കി. തുടര്‍ന്ന് ഒരുമിച്ചു ജീവിക്കാന്‍ കരാറില്‍ ഒപ്പുവച്ചു. വിവാഹം കഴിഞ്ഞതായി നീനു വീട്ടില്‍ വിളിച്ചറിയിക്കുകയും ചെയ്തു. വീട്ടുകാരുടെ ഇടപെടല്‍ ഭയന്ന് നീനുവിനെ കെവിന്‍ രഹസ്യമായി ഹോസ്റ്റലിലേക്കു മാറ്റി. ദലിത് ക്രൈസ്തവ വിഭാഗത്തിലുള്ള കെവിനുമായുള്ള ബന്ധം നീനുവിന്റെ വീട്ടുകാര്‍ അംഗീകരിക്കാന്‍ തയാറായിരുന്നില്ല. സാമ്പത്തികനിലയിലെ അന്തരവും പ്രശ്‌നമായി.

Karma News Network

Recent Posts

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

5 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

5 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

30 mins ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

38 mins ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

1 hour ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

1 hour ago