entertainment

സത്യ എന്ന പെൺകുട്ടിയിലെ സത്യക്ക് വിവാഹം ആയോ, ഫോട്ടോ വൈറൽ

പാരിജാതം സീരിയലിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ താരമാണ് മെർഷീന നീനു.സത്യാ എന്ന പരമ്പരയിലെ സത്യയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു മെർഷീന.രാജസേനൻ സംവിധാനം ചെയ്ത വൂൺഡ്‌ സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് മലയാള ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു. നീനു എട്ടിൽ പഠിക്കുമ്പോഴാണ് പരമ്പരയിലെത്തുന്നത്. ഓരേ സമയം മലയാളത്തിലും തമിഴിലും തിരക്കുള്ള താരമായിരിക്കുകയാണ് മെർഷീന.നീനു രസ്നയുടെ സഹോദരിയാണെന്ന കാര്യം പലർക്കും അറിയത്തില്ലാത്ത കാര്യമാണ്. എന്നാൽ നീനുവിനെ കാണുമ്പോൾ രസ്‌നയുടെ ഛായ പലർക്കും തോന്നിയിട്ടുണ്ടാകാൻ ഇടയുണ്ട്. ഇരുവരും ഒരുമിച്ചുള്ള ഇൻസ്റ്റാ​ഗ്രാം ചിത്രങ്ങൾ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

വിവാഹമേ വേണ്ട എന്ന നിലപാടുള്ള നീനുവിന്റെ പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. വിവാഹ സാരിയിൽ അതീവ സുന്ദരിയായാണ് നടിയെ കാണാനാകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. നടി പങ്കുവെക്കുന്ന ചിത്രങ്ങൾ ഒക്കെ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

ബൈജു ദേവരാജിനെ വിവാഹം ചെയ്ത രസ്‌ന ഇപ്പോൾ കുടുംബിനിയാണ്. ആറാം ക്‌ളാസ് മുതൽ അഭിനയ രംഗത്ത് എത്തിയ രസ്ന മലയാളി വീട്ടമ്മമാരുടെ സ്വന്തം നായിക ആണ്. പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരിക്കുമ്പോഴാണ് താരം മലയാള ടെലിവിഷൻ ആസ്വാദകരുടെ സ്വീകരണ മുറിയിൽ ഒരേ സമയം സീമയായും അരുണയായും അങ്ങനെ പടർന്ന് പന്തലിച്ചത്. മലയാളത്തിന് പുറമെ തമിഴ്, കന്നട ഭാഷകളിലും താരം തിളങ്ങി
ആദ്യ ഭാര്യയേയും രണ്ട് മക്കളേയും ഉപേക്ഷിച്ചാണ് ബൈജു രസ്‌നയെ വിവാഹം ചെയ്തത്. രസ്‌ന ഇപ്പോൾ കുടുംബവുമായി മറ്റൊരു വീട്ടിലാണ്. നീനു ഉമ്മയോടൊപ്പം സ്വന്തം വീട്ടിലും. ഉപ്പ അബ്ദുൽ നാസർ ഉമ്മയുമായുള്ള ബന്ധം വേർപിരിഞ്ഞു വേറെ താമസിക്കുകയാണ്.

 

Karma News Network

Recent Posts

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

9 mins ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

11 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

26 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

50 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

51 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago