kerala

എടാ കൊറോണേ, നീ നമ്മളെ ഒരു ചുക്കും ചെയ്യില്ല; വിഡിയോ, വൈറല്‍

കൊറോണ ഭീതി പടര്‍ന്നി‌രിക്കെ വൈറസിനെതിരെ രണ്ടു സഹോദരന്‍മാര്‍ ചേര്‍ന്ന് ഒരുക്കിയ വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. എല്‍കെജിയില്‍ പഠിക്കുന്ന അനിയന്‍ നീരജിനെ നായകനാക്കി എട്ടാം ക്ലാസുകാരന്‍ നിരഞ്ജന്‍ ആണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. ധനമന്ത്രി തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചതോടെയാണ് വിഡിയോ കൂടുതല്‍ ശ്രദ്ധ നേടിയത്.

പകര്‍ച്ച വ്യാധി തടയാന്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചതു പ്രകാരം വിശദമായി കൈകഴുകുന്ന നീരജിന്റെ ദൃശ്യത്തോടെയാണ് വിഡിയോ തുടങ്ങുന്നത്. ‘എടാ കൊറോണേ, നീ നമ്മളെ ഒരു ചുക്കും ചെയ്യില്ല’ എന്ന് പഞ്ച് ഡയലോ​ഗിലാണ് വിഡിയോ അവസാനിക്കുന്നത്. ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ വിഡിയോയുടെ രണ്ടാം ഭാഗമാണിത്. തട്ടത്തുമല ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥികളാണ് നീരജും നിരഞ്ജനും.

മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പ‌ൂര്‍ണ്ണരൂപം

“നീ പോടാ കൊറോണാ വൈറസേ” എന്ന പഞ്ച് ലൈനുമായി നിരഞ്ജനും നീരജും ചേര്‍ന്ന് പുറത്തിറക്കിയ വീഡിയോയുടെ രണ്ടാം ഭാഗവും കൌതുകകരമാണ്. പകര്‍ച്ച വ്യാധി തടയാന്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചതു പ്രകാരം വിശദമായി കൈകഴുകുന്ന നീരജിന്റെ ദൃശ്യത്തോടെയാണ് പുതിയ വീഡിയോ ആരംഭിക്കുന്നത്.

“വെള്ളത്തില്‍ കളിക്കരുത്” എന്ന അമ്മയുടെ വാണിംഗിന് “ഇങ്ങനെ കളിച്ചില്ലെങ്കില്‍ പണി കിട്ടുമമ്മേ” എന്നാണ് കുട്ടിയുടെ കൌണ്ടര്‍. തുടര്‍ന്ന് ചുമയ്ക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഷേക്ക് ഹാന്‍ഡും ഹഗ്ഗിംഗും ഒഴിവാക്കണമെന്ന നിര്‍ദ്ദേശങ്ങളും പിന്നാലെ വരുന്നുണ്ട്. നിനക്കു ഞങ്ങളെ ഒരു ചുക്കും ചെയ്യാനാവില്ലെടാ കൊറോണാ വൈറസേ എന്ന പഞ്ച് ലൈനോടെയാണ് പുതിയ വീഡിയോ അവസാനിക്കുന്നത്.

അനിയനെ താരമാക്കി നിരഞ്ജനാണ് സ്ക്രിപ്റ്റും കാമറയും എഡിറ്റിംഗും സംവിധാനവുമൊക്കെ. തട്ടത്തുമല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഈ സഹോദരങ്ങള്‍. നിരഞ്ജന്‍ എട്ടാം ക്ലാസിലും നീരജ് എല്‍കെജിയിലും. സ്കൂളിലെ സിനിമാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് നിരഞ്ജന്‍. നമ്മളില്‍ നിന്ന് ആരിലേയ്ക്കും കൊറോണാ പടരാന്‍ ഇടവരരുത് എന്ന സന്ദേശമായിരുന്നു ആദ്യ വീഡിയോയില്‍.

കൊറോണയ്ക്കെതിരെയുള്ള നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ചെറിയ കുട്ടികളടക്കം പങ്കു ചേരുകയാണ്.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

1 hour ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

2 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

2 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

3 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

3 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

4 hours ago