entertainment

യാഥാര്‍ത്ഥ ജീവിതത്തില്‍ പ്രണയം കുറച്ച് ടഫ് ആണ്, നീത പിള്ള പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നീത പിള്ള. പൂമരം എന്ന ചിത്രത്തിലൂടെയാണ് നടിയുടെ സിനിമ അരങ്ങേറ്റം. ഇപ്പോള്‍ തന്റെ ഇഷ്ട ചിത്രങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ഒരു പ്രേക്ഷക എന്ന നിലയില്‍ പ്രണയ ചിത്രങ്ങള്‍ ആണ് തനിക്ക് പ്രിയപ്പെട്ടതെന്ന് നീത പിള്ള പറയുന്നു. അനിയത്തിപ്രാവും നിറവും ഒക്കെ തനിക്ക് പ്രിയപ്പെട്ട ലവ് സ്റ്റോറികള്‍ ആണെന്ന് നടി പറയുന്നു.

യാഥാര്‍ത്ഥ ജീവിതത്തില്‍ പ്രണയം എന്നത് കുറച്ച് ടഫ് ആണ്. സ്‌നേഹത്തിന്റെ തീവ്രതയേക്കാള്‍ പരസ്പരം മനസിലാക്കലാണ് പ്രണയത്തിന്റെ വിജയം എന്നും നീത പിള്ള പറയുന്നു. ഒരു അഭിമുഖത്തിലാണ് നീത ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

നീത പിള്ളയുടെ വാക്കുകള്‍ ഇങ്ങനെ;

‘പ്രണയ സിനിമകള്‍ കണ്ടുതുടങ്ങിയ കാലത്ത് അനിയത്തിപ്രാവും, നിറവുമൊക്കെ ഏറ്റവും പ്രിയപ്പെട്ട ലിസ്റ്റിലായിരുന്നു. കുഞ്ചാക്കോ ബോബനും ശാലിനിയും തമ്മിലുള്ള കെമസ്ട്രി അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ജീവിതത്തില്‍ പ്രണയം അത്ര സിനിമാറ്റിക് അല്ല എന്നെനിക്കറിയാം. യഥാര്‍ത്ഥ ജീവിതത്തില്‍ പ്രണയം എന്നത് കുറച്ച് ടഫ് ആണ്. സ്‌നേഹത്തിന്റെ തീവ്രതയേക്കാളും പരസ്പരം മനസിലാക്കലാണ് പ്രണയത്തിന്റെ വിജയം. പ്രണയിക്കുന്നവര്‍ തമ്മില്‍ എന്നും കുറ്റപ്പെടുത്തലുകളും സംശയങ്ങളുമാണെങ്കില്‍ ആ പ്രണയത്തിന്റെ അടിസ്ഥാനമെന്താണ് ? പേടി കൂടാതെ എന്തും തുറന്നു പറയാന്‍ കഴിയുന്ന ബഹുമാനത്തോടെ സംസാരിക്കുന്ന മനസ്സിലാക്കുന്നവര്‍ക്കിടയിലാണ് യഥാര്‍ത്ഥ പ്രണയം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

57 seconds ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

22 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

22 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

38 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

47 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

48 mins ago