entertainment

ഗള്‍ഫുകാരന്റെ ഭാര്യയെ ബദുഷ വളച്ചത് പണവും ലക്ഷ്യം വെച്ച്, പ്രവാസിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് നാട്ടിലുള്ള പയ്യനെ കെട്ടാന്‍ ആഗ്രഹിച്ച് 36കാരി നീതുവും

കോട്ടയം: നീതു പിടിക്കപ്പെട്ടതോടെ തകര്‍ന്നത് കാമുകന്‍ ഇബ്രാഹിം ബാദുഷയുടെ പദ്ധതി. ഗള്‍ഫുകാരന്റെ ഭാര്യയെ വളച്ചെടുത്ത് പണം തട്ടി ആ പണവുമായി മറ്റൊരു വിവാഹം കഴിച്ച് ജീവിക്കാനായിരുന്നു പദ്ധതി. നീതു രാജ് എന്ന 36കാരിയെ പ്രണയം നടിച്ച് വീഴ്ത്തിയത് 28 കാരന്‍ ബാദുഷയാണ്. വെറും ശാരീരിക ബന്ധം മാത്രമായിരുന്നില്ല ബാദുഷയുടെ ലക്ഷ്യം. നീതു പ്രവാസിയുടെ ഭാര്യയാണെന്നും ഇവരുടെ കൈയ്യില്‍ പണമുണ്ടെന്നും ബാദുഷ മനസിലാക്കിയിരുന്നു. നീതുവിന്റെ പക്കല്‍ നിന്നും പണം കൈക്കലാക്കി മറ്റൊരു യുവതിയെ വിവാഹം ചെയ്ത് ജീവിക്കാനായിരുന്നു ബാദുഷ ലക്ഷ്യമിട്ടത്. നീതു ആകട്ടെ വിദേശത്തുള്ള ഭര്‍ത്താവിനെ ഉപേക്ഷിച്ച് ചെറുപ്പക്കാരനായ യുവാവിനെ പങ്കാളിയാക്കാം എന്നും. എന്നാല്‍ ഇതിനായി നീതു നടത്തിയ നീക്കങ്ങളാണ് ഇരുവരെയും കുടുക്കിയത്.

ബാദുഷയ്ക്ക് ഒപ്പം ഒരുമിച്ച് താമസിച്ചിരുന്ന നീതു ഇയാളെ അകമഴിഞ്ഞ് വിശ്വസിച്ചിരുന്നു. തന്റെ ശരീരവും പണവും സ്വര്‍ണവും എല്ലാം നീതു ഇയാള്‍ക്ക് മുന്നില്‍ വെച്ചു. കിട്ടിയ അവസരം മുതലെടുത്ത് ബാദുഷ നീതുവില്‍ നിന്നും എല്ലാം കവര്‍ന്നു. നീതുവില്‍ നിന്നും ഇയാള്‍ നിരന്തരം പണം തട്ടി. കൂടാതെ ഇവരെയും കുട്ടിയെയും ബാദുഷ മര്‍ദ്ദിച്ചുവെന്നും നീതു അന്വേഷണ സംഘത്തോട് പറഞ്ഞു. ഇന്നലെ ഇബ്രാഹിം ബാദുഷയുടെ അറസ്റ്റും രേഖപ്പെടുത്തി. വഞ്ചനാ കുറ്റവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നീതു പണം നല്‍കാതായതോടെ പ്രായപൂര്‍ത്തിയാകാത്ത മകനെ ഉള്‍പ്പെടെ ഇയാള്‍ മര്‍ദ്ദിച്ചിരുന്നതായി വ്യക്തമായിരുന്നു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നും നീതു പറഞ്ഞിട്ടുണ്ട്.

ബാദുഷ തന്നെ പറ്റിച്ച് വേറെ വിവാഹത്തിന് ഒരുങ്ങുന്നു എന്ന് മനസിലായതോടെയാണ് കുട്ടിയെ തട്ടിയെടുത്ത് പുതിയ നീക്കം നീതു നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അറസ്റ്റിലായ നീതുവിനെ റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്. 2.45ന് നഴ്‌സ് വേഷത്തില്‍ വാര്‍ഡില്‍ എത്തിയ നീതു രാജ് വണ്ടിപ്പെരിയാര്‍ 66-ാം മൈല്‍ വലിയതറയില്‍ എസ്. ശ്രീജിത്തിന്റെയും അശ്വതിയുടെയും പെണ്‍കുഞ്ഞിനെ മോഷ്ടിച്ച് കടനന്നു കളയുകായയിരുന്നു. കുഞ്ഞിന് മഞ്ഞ കളറുണ്ടെന്നും എന്‍ഐസിയുവിലേക്ക് മാറ്റണം എന്നും തെറ്റിദ്ധരിപ്പിച്ചാണ് കു#്ഞിനെയുമായി നീതു ഇറങ്ങിയത്.

കുഞ്ഞിനെ തട്ടിയെടുത്ത ശേഷം സമീപത്തുള്ള ഹോട്ടലിലേക്ക് പോയ നീതു അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്. കാമുകനെ ബ്ലാക്ക്‌മെയില്‍ ചെയ്ച് പണം തിരികെ വാങ്ങാനായിരുന്നു നീതുവിന്റെ പദ്ധതി. താന്‍ പ്രസവിച്ച കുഞ്ഞാണിതെന്ന് പറഞ്ഞ് ചിത്രങ്ങള്‍ ബാദുഷയ്ക്ക് നീതു അയച്ച് കൊടുത്തു. വിശ്വാസം വരാനായി വീഡിയോ കോളും ചെയ്തു. പിന്നീട് ഹോട്ടലില്‍ നിന്നും കാമുകന് അടുത്തേക്ക് പോകാനുള്ള ധൃതിയാണ് യുവതി കുടുങ്ങിയത്.

ഇബ്രാഹിം ബാദുഷയെ ടിക് ടോക് വഴിയാണ് പരിചയപ്പെട്ടത്. ഒരേസമയം കാമുകനുമ ഭര്‍ത്താവുമായും ഇവര്‍ ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നു. കാമുകന്‍ ഉള്ള വിവരം ഭര്‍ത്താവില്‍ നിന്നും മറച്ച് വെച്ച് ഭര്‍ത്തിവിന്റെ പണം കൈക്കലാക്കി കാമുകന്നല്‍കുകയായിരുന്നു നീതു. വിദേശത്ത് കഷ്ടപ്പെട്ട ഭര്‍ത്താവ് സമ്പാദിച്ച പണവും തന്റെ സ്വര്‍ണവുമെല്ലാം കാമുകന്‍ ഇബ്രാഹിം ബാദുഷക്ക് നല്‍കിയിരുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം സുഖമായി കഴിയാനായിരുന്നു നീതു പദ്ധതിയിട്ടിരുന്നു. ജോലിക്കായി എന്ന് പറഞ്ഞായിരുന്നു നീതു എറണാകുളത്ത് താമസമാക്കിയത്. ബാദുഷയ്ക്ക് ഒപ്പമാണ് നീതു ഇവിടെ താമസിച്ചിരുന്നു. ഭര്‍ത്താവ് നാട്ടില്‍ വരുമ്പോള്‍ മാത്രമാണ് ബാദുഷ ഇവിടെ നിന്നും മാറി നില്‍ക്കുക. മാതാപിതാക്കള്‍ വരുന്നുണ്ടെന്ന് പറഞ്ഞാണ് ഈ സമയം നീതു കാമുകനെ അകറ്റിയിരുന്നത്. ഭര്‍ത്താവില്‍ നിന്നും കഴിയാവുന്നത്ര പണം കൈക്കലാക്കി കാമുകനൊപ്പം ജീവിക്കുകയായിരുന്നു നീതുവിന്റെ ലക്ഷ്യം.

Karma News Network

Recent Posts

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

5 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

11 hours ago