topnews

ഫേസ്ബുക്കിലെ പരിചയം പ്രണയമായി, ഒടുവില്‍ കണ്ടത് തളര്‍ന്ന കാമുകനെ, ഒടുവില്‍ പെണ്‍കുട്ടി ചെയ്തത്

യഥാര്‍ത്ഥ പ്രണയത്തിന് എതിര് നില്‍ക്കാനോ തടയിടാനോ ഒരു ശക്തിക്കും ആവില്ല. ഇത്തരത്തില്‍ ഒരു പ്രതിസന്ധിക്കും തോല്‍പ്പിക്കാനാവില്ലെന്ന് വ്യക്തമാക്കിയ പല ജീവിതങ്ങളും നമുക്ക് മുന്നിലുണ്ട്. അതിനുള്ള ഒരു ഉത്തമ ഉദാഹരണമാണ് നാളുകളായി അരക്ക് താഴെ തളര്‍ന്ന് ജീവിതം മുന്നോട്ട് തള്ളി നീക്കിയിരുന്ന ശ്രീനാഥിനെ ജീവിത പങ്കാളി ആക്കിയ നീതു എന്ന പെണ്‍കുട്ടി. ശ്രീനാഥും നീതുവും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. ഈ പ്രണയം പരിചയമായി മാറുകയായിരുന്നു.
പ്രണയത്തിനൊടുവില്‍ വിവാഹത്തിലുമെത്തി. പത്തനംതിട്ട സീതത്തോട് കൊച്ചുകോയിക്കല്‍ പുഷ്പാകരന്റെ മകള്‍ നീതുവും നരിപ്പറ്റ റോഡില്‍ ചേലക്കാട് പനയുംപുറത്ത് നാണുവിന്റെ മകന്‍ ശ്രീനാഥുമാണ് കഴിഞ്ഞ ദിവസം വിവാഹിതരായത്. ഫേസ്ബുക്കിലൂടെ ശ്രീനാഥും നീതുവും പരിചയത്തില്‍ ആവുകയായിരുന്നു. 18കാരിയായ നീതു കോളജ് വിദ്യാര്‍ത്ഥിനി ആയിരുന്നു. ശ്രീനാഥിന് അരക്ക് താഴോട്ട് തളര്‍ന്ന കാര്യം അറിഞ്ഞുകൊണ്ട് ആയിരുന്നു നീതു  ആ ജീവിതത്തിലേക്ക് കടന്നു വന്നത്.
ഫേസ്ബുക്ക് സൗഹൃദം പ്രണയം ആയപ്പോള്‍ അരക്ക് കീഴോട്ട് തളര്‍ന്ന കാര്യം അറിഞ്ഞുകൊണ്ട് തന്നെ ബിഎ എക്കണോമിക്‌സ് പഠിക്കുന്ന നീതു ശ്രീനാഥിന്റെ വീട്ടില്‍ എത്തിയത്. രണ്ട് വര്‍ഷം മുമ്പ് നടന്ന ബൈക്ക് അപകടത്തില്‍ ആയിരുന്നു ശ്രീനാഥിന്റെ അരക്ക് കീഴ്‌പ്പോട്ട് തളര്‍ന്ന് പോയത്. ഏറെ ചികിത്സ നടത്തിയിട്ടും കാലിന്റെ ചലനശേഷി തിരികെ കിട്ടിയിരുന്നില്ല.
അതിനിടെ മകളെ കാണാനില്ലെന്ന് കാണിട്ട് പത്തനംതിട്ട ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ എത്തി നീതുവിന്റെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നാദാപുരം ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം വനിതാ പോലീസ് നീതുവിനെ ശ്രീനാഥിന്റെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു വനിത സെല്ലിലേക്ക് മാറ്റി. തുടര്‍ന്ന് പത്തനംതിട്ട പോലീസ് എത്തി റാന്നി കോടതിയിലേക്ക് മാറ്റി. ശ്രീനാഥിന് ഒപ്പം കഴിയാനാണ് ആഗ്രഹമെന്ന് കോടതിയില്‍ പറഞ്ഞ നീതുവിനെ ബുധനാഴ്ച രാവിലെ താഴെ സുദര്‍ശന മഹാവിഷ്ണു ക്ഷേത്രമുറ്റത്ത് വച്ച് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി ശ്രീനാഥ് താലി ചാര്‍ത്തി.

 

Karma News Network

Recent Posts

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

2 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

3 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

4 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

4 hours ago

ഹത്രാസ് ദുരന്തം ആസൂത്രിതം, 16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു, ഭോലെബാബയുടെ അഭിഭാഷകന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…

4 hours ago

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…

5 hours ago