kerala

ഭര്‍ത്താവ് വിദേശത്ത് വിയര്‍പ്പൊഴുക്കി അയക്കുന്ന പണം കാമുകന് സ്വര്‍ണമായും ബൈക്കായും നല്‍കി; ഇബ്രാഹിം മുങ്ങുവെന്നായപ്പോള്‍ കുഞ്ഞിനെ തട്ടിയെടുക്കല്‍

കോട്ടയം: നീതു കാമുകന് സമ്മാനമായി നല്‍കിയത് 150 പവന്‍ സ്വര്‍ണവും, പള്‍സര്‍ ബൈക്കും. തുര്‍ക്കിയിലെ എണ്ണക്കമ്ബനിയില്‍ ജോലി ചെയ്യുന്ന നീതുവിന്റെ ഭര്‍ത്താവ് നല്‍കുന്ന പണം മുഴുവന്‍ കാമുകനൊപ്പം ആര്‍ഭാടജീവിതത്തിനാണ് നീതു ചെലവഴിച്ചിരുന്നത്.  ഇതെല്ലാം നല്‍കിയിട്ടും ഇബ്രാഹിം തന്നെ ഒഴിവാക്കുകയാണെന്ന തോന്നലാണ് കുഞ്ഞിനെ തട്ടിക്കൊണ്ട് പോകല്‍ സംഭവത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പണവും സ്വര്‍ണവും കൈക്കലാക്കിയ ശേഷം നീതുവിനെ ഉപേക്ഷിക്കാനായിരുന്നു ഇബ്രാഹിമിന്റെ പദ്ധതി.

ഇത് തിരിച്ചറിഞ്ഞാണ് നീതു സിനിമാക്കഥയെ വെല്ലുന്ന തിരക്കഥ തയ്യാറാക്കിയത്. നീതുവിന്റെ പണവും സ്വര്‍ണവും തട്ടിയെടുത്തതിനും, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനും ഇബ്രഹാമിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. നാളെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കും.

കുട്ടിയെ തട്ടികൊണ്ടുപോകാൻ നീതു ശ്രമിച്ചുവെന്ന വാർത്ത ബന്ധുക്കൾക്കും നാട്ടുകാർക്കും ഞെട്ടലായി. ടിക്‌ടോക്കിലൂടെയാണ് നീതുവും ഇബ്രാഹിം ബാദുഷയും സൗഹൃദത്തിലായത്. വിദേശത്ത് ജോലിക്കാരനായ നീതുവിൻ്റെ ഭർത്താവ് ആഴ്ചകൾക്ക് മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്.

2011ലാണ് തിരുവല്ല കുറ്റൂരിലേക്ക് നീതുവിനെ വിവാഹം ചെയ്ത് കൊണ്ടുവരുന്നത്. നീതു ചെങ്ങന്നൂർ തിരുവൻമണ്ടൂർ സ്വദേശിനിയായിരുന്നു. വിവാഹത്തിനു ശേഷം ഇവർ ഏറെക്കാലം എറണാകുളത്തായിരുന്നു. അതുകൊണ്ട് തന്നെ എറണാകുളത്തെ ബന്ധുക്കൾക്കൊന്നും നീതുവുമായി കാര്യമായ അടുപ്പമുണ്ടായിരുന്നില്ല. പ്രീസ്കൂളുകൾ അടക്കം വിവിധ ഇടങ്ങളിൽ ഇവർ ജോലി ചെയ്തിരുന്നു.

രണ്ടാഴ്ച മുൻപാണ് നീതുവിൻ്റെ ഭർത്താവ് നാട്ടിലെത്തി മടങ്ങിയത്. വിദേശത്ത് ഖനിയിലാണ് ഇദ്ദേഹത്തിൻ്റെ ജോലി. ഇവരുടെ സാമ്പത്തിക, സാമൂഹിക പശ്ചാത്തലങ്ങളൊക്കെ മെച്ചപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ നീതു ശ്രമിച്ചെന്നത് നാട്ടുകാർക്ക് ഞെട്ടലായി. നീതുവിൻ്റെ ഭർതൃവീട്ടിൽ അച്ഛനും അമ്മയുമാണുള്ളത്. അവർ ഇപ്പോൾ അവിടെനിന്ന് മാറിയിട്ടുണ്ട്.

കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത് ബ്ലാക്ക്മെയിലിംഗിനെന്ന് പ്രതി നീതു അറിയിച്ചിരുന്നു. സുഹൃത്തിനെ ഭീഷണിപ്പെടുത്താനാണ് നവജാത ശിശുവിനെ തട്ടിയെടുത്തെന്ന് നീതു പറഞ്ഞു. ഇന്നലെ കസ്റ്റഡിയിലായ ഇബ്രാഹിം ബാദുഷ നീതുവിന്റെ കാമുകൻ ആണ്. ബാദുഷ വിവാഹ വാഗ്ദാനം നൽകി നീതുവിനെ വഞ്ചിച്ചു, മറ്റൊരു വിവാഹത്തിന് ശ്രമിച്ചു. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിന്റെ കുഞ്ഞാണെന്ന് വരുത്താൻ ആയിരുന്നു നീതുവിന്റെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.

നീതുവിൽ നിന്ന് 30 ലക്ഷം രൂപയും സ്വർണ്ണവും ഇബ്രാഹിം വാങ്ങിയിരുന്നു. ഇത് തിരികെ വാങ്ങാൻ ആയിരുന്നു പദ്ധതി. ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലായിരുന്നു നീതു ജോലിചെയ്തിരുന്നത്. പിന്നീട് ഇവർ രണ്ടുപേരും ചേർന്ന് മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു.ഈ സമയത്താണ് കാമുകൻ പണം തട്ടിയത്.

പ്രതിയായ നീതു കുഞ്ഞിനെ ഒറ്റയ്ക്ക് തട്ടിയെടുത്തതാണെന്ന് കോട്ടയം എസ്.പി ഡി.ശിൽപ വ്യക്തമാക്കിയിരുന്നു.പിന്നിൽ മറ്റു റാക്കറ്റുകളോ ഒന്നും തന്നെയില്ല. തട്ടിക്കൊണ്ടു പോയ കുഞ്ഞുമായോ അവരുടെ കുടുംബാംഗങ്ങളുമായോ യുവതിക്ക് യാതൊരു ബന്ധവുമില്ലെന്നും എസ്.പി കൂട്ടിച്ചേർത്തു.പ്രതിയായ നീതുവിനെ പൊലീസ് ഇന്ന് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

5 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

5 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

6 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

6 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

7 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

7 hours ago