ആലുവ . റോഡിലെ കുഴിയില്‍ വീണു സ്കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ആലുവ ശ്രീമൂലനഗരം എം.എല്‍.എ റോഡിലാണ് സംഭവം. പൈപ്പിടാനായി ജല അതോറിറ്റി റോഡില്‍ എടുത്തിരുന്ന കുഴി മൂടാതിരുന്നതാണ് അപകടം ഉണ്ടാക്കിയത്. മണ്ണ് കുഴിക്ക് സമീപം കൂട്ടിയിട്ടിരുന്നത്. റോഡില്‍ ഉയര്‍ന്നുനിന്നിരുന്ന മണ്‍ത്തിട്ടയും കുഴിയും യുവതി ശ്രദ്ധികാത്തിരിക്കാൻ കാരണമാവുകയായിരുന്നു.
സ്കൂട്ടര്‍ കുഴിയില്‍ ചാടുകയും പിന്നാലെ മണ്‍ത്തിട്ടയില്‍ കയറുകയും ചെയ്തതോടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. യാത്രക്കാരി റോഡില്‍ തെറിച്ച് വീണു. അപകടത്തില്‍ യുവതിയുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്. യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം വിവാദമായതിന് തൊട്ടു പിറകെ അധികൃതര്‍ പാഞ്ഞെത്തി കുഴി മൂടുകയായിരുന്നു.
ശ്രീമൂലനഗരം എം.എല്‍.എ. റോഡില്‍ മാസങ്ങള്‍ക്ക് മുൻപ് ആണ് പൈപ്പിടാനായി ജല അതോറിറ്റി കുഴിയെടുക്കുന്നത്. പണി കഴിഞ്ഞിട്ടും കുഴി മൂടുകയോ കുഴിയിൽ നിന്നെടുത്ത മണ്ണ് നിരപ്പാക്കുകയോ ചെയ്തില്ല. നാട്ടുകാര്‍ പലതവണ പരാതിപ്പെട്ടിട്ടും ഒരു നടപടിയുണ്ടായില്ല. എന്നാല്‍ അപകടമുണ്ടായതിന് പിന്നാലെ അധികൃതര്‍ക്കെതിരേ വലിയ പ്രതിഷേധമാന് ഉണ്ടായത്. ഇതോടെ അഞ്ചുമിനിറ്റിനുള്ളില്‍ കുഴി മൂടുകയും മണ്‍കൂന നിരപ്പാക്കുകയും ചെയ്തു.
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…